സുഡാനിലെ ആഭ്യന്തരകലാപത്തില്‍ മരിച്ചവരുടെ എണ്ണം ഇരുന്നൂറ് കടന്നു. അധികാരം പിടിക്കാനുള്ള പോരാട്ടമാണ് സൈന്യവും അര്‍ധസൈനിക വിഭാഗവും നടത്തുന്നത്. അതേസമയം കര്‍ണാടകയില്‍ നിന്നുള്ള 31 പേര്‍ സുഡാനില്‍ കുടുങ്ങിയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
സുഡാനില്‍ കുടുങ്ങിയ കര്‍ണാടക സ്വദേശികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും സുഡാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കര്‍ണാടക സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സുഡാനില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ പൗരന്‍ ഞായറാഴ്ച വെടിയേറ്റ് മരിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നടത്തി വരുകയാണ്. താമസസ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും ശാന്തത പാലിക്കണമെന്നും ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കലാപം നിര്‍ത്തി ഇരുപക്ഷവും രമ്യതയിലേക്കു നീങ്ങണമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. മാത്രമല്ല കലാപത്തിന്റെ ഇരകളായ പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ കഴിയുന്നില്ലെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം അധികൃതര്‍ ആശങ്ക ജനിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പ്രാദേശിക സമയം വൈകിട്ട് നാലു മുതല്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തല്‍ നടപ്പാക്കുന്നത്. ഈ സമയം ജനങ്ങള്‍ക്കുള്ള സഹായം എത്തിക്കാനുള്ള അവസരമാണെന്ന് സൈന്യം അറിയിച്ചു.
മൂന്നുദിവസമായി തുടരുന്ന ആക്രണങ്ങളില്‍ 2000ത്തോളം പേര്‍ക്ക് പരുക്കേറ്റെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടാങ്കുകളും പീരങ്കികളും മറ്റ് മാരകായുധങ്ങളും പ്രയോഗിച്ചാണ് ഇരു വിഭാഗങ്ങളും ആക്രമണം നടത്തുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.