ബെംഗളൂരു: ആവേശകരമായ മത്സരത്തിൽ ബംഗളൂരു ഉയർത്തിയ 213 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് ശേഷിക്കെ ലക്നൗ മറികടക്കുകയായിരുന്നു. വിജയതോടെ സൂപ്പർ ജയൻ്റ്‌സ് പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി
ഐ പി എല്ലിലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ ഒന്നായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്നത്. വളരെ ചെറിയ ഗ്രൗണ്ടായതിനാൽ തന്നെ ബറ്റർമാർ മത്സരത്തിൽ തകർത്താടി. ക്യാപ്റ്റൻ ഫാഫ് ഡു പ്ലേസ്സിസിൻ്റെയും,കോഹ്‌ലിയുടെയും, മാക്സ് വെല്ലിൻ്റെയും ബാറ്റിംഗ് കരുത്തിൽ ബാംഗ്ലൂർ ലക്നൗവിന് മുന്നിൽ 213 റൺസിൻ്റെ വലിയ ടോട്ടൽ തന്നെ പടുത്തുയർത്തി. എന്നൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാഹുലിനും സംഘത്തിനും തുടക്കത്തിൽ കാലിടറി.
മുൻ നിര ബറ്റർമാർ പെട്ടെന്ന് പുറത്തായി. എന്നൽ വിദേശ താരങ്ങളായ സ്റ്റോയിനിസും പൂരാനും അവസരത്തിനൊത്ത് ഉയർന്നതോടെ ലഖ്നൗ വിജയം സ്വന്തമാക്കി.തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ബംഗളൂരുവിൻ്റെ ബൗളർമാർ ഇരുവർക്ക് മുന്നിലും ബൗളിംഗ് പാഠങ്ങൾ ഓരോന്നായി മറക്കുകയായിരുന്നൂ. 30 പന്തുകളിൽ നിന്നും സ്റ്റോയിനിസ് 65 റൺസും 19 പന്തുകളിൽ നിന്നും പൂരാൻ 62 റൺസും നേടി. വെറും പതിനഞ്ച് പന്തുകളിൽ നിന്നുമാണ് വെസ്റ്റ് ഇൻഡീസ് താരം ഈ സീസണിലെ ആദ്യ അർദ്ധ ശതകം സ്വന്തമാക്കിയത്. ആയുഷ് ബതോനി പൂരാന് മികച്ച പിന്തുണ നൽകി.
35 പന്തുകളിൽ നിന്നും ഇരുവരും കൂടി നേടിയ 84 റൺസിൻ്റെ കൂട്ടുകെട്ട് നിർണായകമായി. അവസാന പന്ത് വരെ മത്സരത്തിൽ ആര്സിബിക്ക് സാധ്യത നിലനിന്നിരുന്നു. എന്നൽ ഹർഷൽ പട്ടേൽ എറിഞ്ഞ ഏറ്റവും അവസാന പന്ത് ബാറ്ററെ കബളിപ്പിചെങ്കിലും വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന് കൃത്യ സമയത്ത് കൈയിൽ ഒതുക്കാൻ സാധിക്കാതെ വന്നതോടെ റൺ ഔട്ടിനുള്ള അവസരം നഷ്ട്ടമായി. ഇതോടെ ലഖ്നൗ തങ്ങളുടെ ഐതിഹാസിക വിജയം സ്വന്തമാക്കൂകയും ചെയ്തു.വിജയത്തോടെ ലക്നൗ സൂപ്പർ ജയൻ്റ്സ് ആറ് പോയിൻ്റുമായി പോയിൻ്റ് പട്ടികിൽ ഒന്നാം സ്ഥാനത്ത് എത്തി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.