ബെംഗളൂരൂ: സമയോചിത ഇടപെടലിലൂടെ വന്‍ തീവണ്ടി ദുരന്തം തടഞ്ഞുനിര്‍ത്തിയ വയോധികയെ മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ പോലീസ് ആദരിച്ചു.
മംഗളൂരു സെന്‍ട്രല്‍ -മുംബൈ മത്സ്യഗന്ധ എക്സ്പ്രസ് ട്രെയിന്‍ പാളത്തിന് കുറുകെ കടപുഴകി വീണ മരത്തില്‍ ഇടിക്കുന്നത് തടയാന്‍ ചുവപ്പ് തുണി ഉയര്‍ത്തിക്കാട്ടിയ കുടുപ്പു ആര്യമനയില്‍ ചന്ദ്രാവതിയെയാണ് ആദരിച്ചത്.
ഇവര്‍ക്ക് പാരിതോഷികം നല്കാന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ദക്ഷിണ റെയില്‍വേ ജനറല്‍ മാനജര്‍ എന്നിവര്‍ക്ക് കത്തെഴുതിയതായി വെസ്റ്റേണ്‍ കോസ്റ്റല്‍ റയില്‍വേ ട്രാവലേഴ്സ് ഡവലപ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് ഹനുമന്ത കാമത്ത് ചടങ്ങില്‍ അറിയിച്ചു.
വാര്‍ധക്യത്തിലും ചന്ദ്രാവതി നടത്തിയ അവസരോചിത ഇടപെടല്‍ വലിയ മാതൃകയാണെന്ന് പറഞ്ഞ മംഗളൂരു റയില്‍വേ പോലീസ് ഇന്‍സ്പെക്ടര്‍ മോഹന്‍ കൊട്ടാരി, കേന്ദ്ര കാര്യാലയത്തിന് വിവരം കൈമാറും എന്ന് അറിയിച്ചു. ആര്.പി.എഫ് ഇന്‍സ്പെക്ടര്‍ എസ്. ദിലീപ് കുമാര്‍, ചന്ദ്രാവതിയുടെ മകന് നവീന്‍ കുമാര്‍ കുടുപ്പു, ബന്ധു ഉദയ് കുടുപ്പു എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.