മെട്രോ സർവീസ് സമയം നീട്ടി ബിഎംആർസിഎൽ 

ബെംഗളൂരു: ബൈയപ്പനഹള്ളി-കെങ്കേരി, നാഗസാന്ദ്ര-സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് ലൈനുകളിൽ മെട്രോ സർവീസ് സമയം നേടുമെന്ന് ബിഎംആർസിഎൽ പ്രസ്താവനയിൽ അറിയിച്ചു. ഏപ്രിൽ 2, 10, 17, 26, മെയ് 21 തീയതികളിൽ നടക്കുന്ന ഐപിഎൽ മത്സര ദിവസങ്ങളിലാണ് മണിക്കൂറുകളോളം അധികമായി മെട്രോ ട്രെയിനുകൾ സർവീസ് നീട്ടിയ സമയം പ്രാബല്യത്തിൽ വരിക.

അതനുസരിച്ച് ടെർമിനൽ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന മെട്രോ ട്രെയിൻ (ബൈയപ്പനഹള്ളി, കെങ്കേരി, നാഗസാന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്) അടുത്ത ദിവസം പുലർച്ചെ 1 മണി വരെ നീട്ടിയട്ടുണ്ട്. മജസ്റ്റിക്കിൽ നിന്നുള്ള അവസാന ട്രെയിൻ അടുത്ത ദിവസം പുലർച്ചെ 1.30 ന് നാല് ദിശകളിലൈക്കും സർവീസ് പുറപ്പെടുമെന്ന് ബിഎംആർസിഎൽ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല

സാധാരണ നിരക്കിൽ ടോക്കണുകൾ, ക്യുആർ കോഡ് ടിക്കറ്റുകൾ, സ്മാർട്ട് കാർഡുകൾ എന്നിവ ഉപയോഗിച്ച് യാത്രക്കാർക്ക് ഏത് സ്റ്റേഷനിൽ നിന്നും കബ്ബൺ പാർക്കിലേക്കും എംജി റോഡിലേക്കും പോകാം.

കൂടാതെ, റിട്ടേൺ പേപ്പർ ടിക്കറ്റുകൾ എല്ലാ മെട്രോ സ്റ്റേഷനുകളിലും മത്സര ദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ ലഭ്യമാകും. കബ്ബൺ പാർക്ക്, എംജി റോഡ് എന്നിവിടങ്ങളിൽ നിന്ന് ബൈയപ്പനഹള്ളി-കെംഗേരി, നാഗസാന്ദ്ര-സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് ലൈനുകളിലെ ഏത് മെട്രോ സ്റ്റേഷനിലേക്കും മത്സരം നടക്കുന്ന ദിവസം രാത്രി 8 മണി മുതൽ അടുത്ത ദിവസത്തെ പ്രവർത്തന സമയം വരെ നീളുന്ന ഒറ്റ യാത്രകൾക്ക് പേപ്പർ ടിക്കറ്റിന് 50 രൂപ വിലവരും.

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

എന്നാൽ സാധാരണ നിരക്കിൽ സ്‌മാർട്ട് കാർഡുകളും ക്യുആർ കോഡ് ടിക്കറ്റുകളും യാത്രക്കാർക്ക് ഉപയോഗിക്കാം. വൈറ്റ്ഫീൽഡ്-കെആർ പുര ലൈനിന് നീട്ടിയ സമയക്രമം ബാധകമാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി
[masterslider id="10"]

Related posts