മനീഷ് സിസോദിയയെ ഇ. ഡി അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. അതിനുശേഷമാണ് ഇ.ഡി. അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ ആരംഭിച്ചത്. തുടര്‍ന്നാണ് അറസ്റ്റ്.

Read More

ജയ ജയ ജയ ജയഹേ ബോളിവുഡിലേക്ക്

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച ‘ജയ ജയ ജയ ജയ ഹേ’ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റുകളിൽ ഒന്നായിരുന്നു. വിപിന്‍ ദാസാണ് ചിത്രത്തിന്റെ സംവിധാനം. വിപിന്‍ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.’ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക് റീമേക്കിന് സാധ്യതകള്‍ തെളിയുന്നു എന്നതാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ട്. ‘ജയ ജയ ജയ ജയ ഹേ’ കണ്ട് ഇഷ്‍ടപ്പെട്ട ബോളിവുഡ് നടന്‍ ആമിര്‍ ഖാനാണ് മലയാള ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിന് മുന്‍കൈ എടുക്കുന്നത്. സംവിധായകന്‍ വിപിന്‍ ദാസിനെ…

Read More

ഒത്തു തീർപ്പിന് 30 കോടി വാഗ്ദാനം, ഫേസ്ബുക്ക് ലൈവിൽ സ്വപ്ന സുരേഷ്

ബെംഗളൂരു:  സ്വര്‍ണ്ണക്കടത്ത് കേസിൽ  സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കമുള്ളവർക്കെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ ഫേസ് ബുക്ക് ലൈവ്. വിജയ് പിള്ള എന്ന ഇടനിലക്കാരനെ വെച്ച് സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്ന സുരേഷ്. ഒത്തു തീർപ്പിനായി 30 കോടിയാണ് വാഗ്ദാനം ചെയ്തത്. തെളിവ് കൈമാറണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന വെളിപ്പെടുത്തി. പിള്ള എന്നയാൾ വിളിച്ചു. ഇന്റര്‍വ്യൂ എന്ന പേരിലാണ് വിളിച്ചത്. കേസ് സെറ്റിൽ ചെയ്യുന്നതിന് 30 കോടി രൂപ വാഗ്ദാനം ചെയ്തു. സിപിഎം…

Read More

ആക്രമണ സാധ്യതയെന്ന് റിപ്പോർട്ട്‌, ഷുക്കൂർ വക്കീലിന്റെ വീടിന് പോലീസ് സംരക്ഷണം

കാസർക്കോട് : അഡ്വ. ഷുക്കൂറിന്റെ കാഞ്ഞാങ്ങാട്ടെ വീടിന് പോലീസ് സംരക്ഷണം. മുസ്ലീം പിന്തുടര്‍ച്ചാ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് പൂര്‍ണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായി അദ്ദേഹം ഭാര്യ ഷീനയെ വീണ്ടും വിവാഹം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഷൂക്കൂറിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ കൊലവിളി ഉയര്‍ന്നിരുന്നു. വീടിന് നേരെ ആക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് പോലീസുകാരെ മുഴുവന്‍ സമയവും വീടിന് കാവലായി നിര്‍ത്തിയിട്ടുണ്ട്. വിവാഹത്തിന് പിന്നാലെ അഡ്വ. ഷൂക്കൂറിനെ കൊലപ്പെടുത്തുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മഞ്ചേശ്വരം സ്വദേശിയാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Read More

കാട്ടുതീയിൽ അകപ്പെട്ട് പെൺകുട്ടി മരിച്ചു 

ബെംഗളൂരു: കാട്ടു തീയിൽ പെട്ട് 13 വയസുകാരി പെൺകുട്ടി മരിച്ചു. തീയിൽ അകപ്പെട്ട മറ്റ് രണ്ട് പെൺകുട്ടികൾ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ ആണ്. ദേവരായനദുർഗ ലക്ഷ്മി നാരായണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് പങ്കെടുക്കാൻ ബന്ധുക്കൾക്കൊപ്പം പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ മാനസ എന്ന പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ശക്തമായ കാറ്റിനെ തുടർന്ന് ചുറ്റും തീ പടർന്നു പിടിച്ചതാണ് മാനസ ഉൾപ്പെടെയുള്ള വർക്ക് പൊള്ളൽ ഏൽക്കാൻ ഇടയായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

എംഎൽഎക്ക് ജാമ്യം ലഭിച്ചതിൽ വ്യാപക വിമർശനം

ബെംഗളൂരു: ലോകായുക്ത രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ഒന്നാം പ്രതിയായ  ബി.ജെ.പി എം.എല്‍.എ മദാല്‍ വിരുപക്ഷപ്പക്ക് അതിവേഗം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ വ്യാപകവിമര്‍ശനം. സാധാരണഗതിയില്‍ മുന്‍കൂര്‍ ജാമ്യ നടപടികള്‍ക്കായി ഹൈക്കോടതി ദിവസങ്ങളും ആഴ്ചകളും എടുക്കുമെന്നിരിക്കേ, വിരുപക്ഷപ്പയുടെ ജാമ്യഹർജി ഒരു ദിവസത്തിനുള്ളിലാണ് കോടതി കേട്ടതെന്ന് ബംഗളൂരു അഡ്വക്കറ്റ്സ് അസോസിയേഷന്‍ ആരോപിച്ചു. സാധാരണ ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥകളില്‍ വിശ്വാസം നഷ്ടപ്പെടാന്‍ ഇത് ഇടയാക്കും. കോടതികള്‍ എം.എല്‍.എമാരെയും സാധാരണക്കാരെ പോലെയാണ് പരിഗണിക്കേണ്ടത്. ഇനി മുതല്‍ എല്ലാ മുന്‍കൂര്‍ ജാമ്യാപേക്ഷകളിലുള്ള നടപടികളും ഒറ്റദിനം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന്…

Read More

മുൻ കാമുകിയെ പേടിച്ച് ഭാര്യയെ ഉപേക്ഷിച്ച് യുവാവ് കടന്നു

ബെംഗളൂരു: ഗതാഗത കുരുക്കിനിടെ ഭാര്യയെ ഉപേക്ഷിച്ച്‌ ഭര്‍ത്താവ് കടന്നു.വിജയ് ജോര്‍ജ് എന്നയാളാണ് കാമുകിയുടെ ഭീഷണിയെ തുടര്‍ന്ന് ഭാര്യയെ ഉപേക്ഷിച്ച്‌ കടന്നത്. വിവാഹത്തിന്റെ പിറ്റേ ദിവസം പള്ളിയില്‍ പോയി മടങ്ങവെയായിരുന്നു സംഭവം. രണ്ടാഴ്ചയായി ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വിവാഹത്തിന് മുമ്പ് വിജയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇയാളുടെ പിതാവിന്റെ കമ്പനിയിലെ ഡ്രൈവറിന്റെ ഭാര്യയുമായിട്ടായിരുന്നു പ്രണയത്തിലായിരുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ ഇവര്‍ അതേ കമ്പനിയില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുകയായിരുന്നു. ഈ ബന്ധം വീട്ടിലറിഞ്ഞതോടെ അവരെ മറക്കാമെന്നും മറ്റൊരു വിവാഹത്തിന് തയ്യാറാണെന്നുമായിരുന്നു വിജയ്‌ പറഞ്ഞത്. വിവാഹത്തിന് മുമ്പ് ഭാര്യയോട്…

Read More

യുവതിയെ പൊതുജന മധ്യത്തിൽ അപമാനിച്ച് വിട്ട എംപിക്കെതിരെ പ്രതിഷേധം

ബെംഗളൂരു: നെറ്റിയില്‍ സിന്ദൂരമണിയാത്തതിന് വനിതാ ദിനത്തില്‍ യുവതിക്ക് നേരെ തട്ടിക്കയറി ബിജെപി എംപി. കോലാറില്‍ നിന്നുള്ള ബിജെപി എംപി എസ് മുനിസ്വാമിയാണ് ഇന്നലെ വനിതാ ദിന പരിപാടിക്കിടെ യുവതിയെ അപകീര്‍ത്തിപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി. വനിതാ ദിനത്തില്‍ സ്ത്രീകള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളുകള്‍ പരിശോധിക്കുകയായിരുന്നു എംപി. ഇതിനിടെ ഒരു സ്റ്റാളില്‍ സുജാത എന്ന സ്ത്രീയെ കുങ്കുമമണിയാതെ കണ്ടു. ഇതോടെ പേരെന്താണെന്നും എന്തുകൊണ്ടാണ് നെറ്റിയില്‍ കുങ്കുമം ഇല്ലാത്തതെന്നും എംപി ചോദിച്ചു. എന്തിനാണ് നിങ്ങളുടെ സ്റ്റാളിന് വൈഷ്ണവി എന്ന് പേരിട്ടിരിക്കുന്നത്.…

Read More

വിവാഹാഭ്യർഥന നിരസിച്ചു; യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു : വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് യുവതിയെ ഓഫീസിലെത്തി കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ഹാസൻ സ്വദേശിയായ അവിനാശ് (24) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.കല്യാൺ നഗറിലെ യുവതിയുടെ ഓഫീസിന് സമീപത്തെത്തിയ അവിനാശ് ചിലകാര്യങ്ങൾ സംസാരിക്കണമെന്നാവശ്യപ്പെട്ട് യുവതിയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് കൈവശമുണ്ടായിരുന്ന കത്തിയുപയോഗിച്ച് അവിനാശ് യുവതിയുടെ മുഖത്ത് കുത്തിയത്.വിവാഹമോചിതയായ യുവതിയും അവിനാശും നേരത്തേ ഒരേ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇതിനിടെ ഇരുവരും തമ്മിൽ പ്രണയത്തിലായി. വീട്ടുകാരുടെ എതിർപ്പുയർന്നതോടെ യുവതി ബന്ധത്തിൽനിന്ന് പിന്മാറുകയായിരുന്നു. എന്നാൽ തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് അവിനാശ്…

Read More

നാല് മാസത്തെ വരണ്ട കാലാവസ്ഥ; തുടർകഥയായി സംസ്ഥാനത്തെ വനങ്ങളിൽ തീപിടുത്തം

ബെംഗളൂരു: ഫെബ്രുവരി 15 നും മാർച്ച് 5 നും ഇടയിൽ വനത്തിൽ 2,020 ഓളം തീപിടിത്തങ്ങൾ വനപാലകർക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കർണാടക സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് അതോറിറ്റിയിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നു. മൺസൂണിന് മുമ്പുള്ള മഴ ലഭിക്കാൻ സംസ്ഥാനത്ത് 20-50 ദിവസങ്ങൾ ഇനിയും ബാക്കിയുണ്ട്. ഇത്തരം കണക്കുകൾ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പെയ്ത മഴ വൻതോതിൽ അടിക്കാടുകൾക്ക് കാരണമായി, എന്നാൽ മഞ്ഞുകാലത്ത് ഇലകൾ കൊഴിഞ്ഞുപോയതും കഴിഞ്ഞ നാലഞ്ചു മാസത്തെ വരൾച്ചയും ഇതോടൊപ്പം ചേർന്നതോടെ വനം കത്തിക്കയറുന്ന കാഴ്ചയാണ്…

Read More