ആ കുഞ്ഞ് ഇനി സബിയ സഹദെന്ന പേരിൽ വളരും

ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് രക്ഷിതാക്കളായ സഹദും ജീവിത പങ്കാളി സിയയും തങ്ങളുടെ കുഞ്ഞിന് പേരിട്ടു. ആ കുഞ്ഞ് ഇനി സബിയ സഹദെന്ന പേരിൽ വളരും. കോഴിക്കോട് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വർണ്ണാഭമായ ചടങ്ങിലാണ് കുഞ്ഞിന് പേരുവിളിച്ചത്. ഫെബ്രുവരി 8 ന് രാവിലെ 9.37നാണ് ഇന്ത്യയിൽ ആദ്യമായി ട്രാൻസ് ദമ്പതികൾ മാതാപിതാക്കളായത്. കൃത്യം 28 ദിവസങ്ങൾ പിന്നീടുമ്പോൾ വനിതാദിനത്തിന്റെ സന്ധ്യ മയങ്ങിയ നേരത്ത് O7. O5 ഓടുകൂടി മാതാപിതാക്കളായ സിയയും സഹദും ആ കുഞ്ഞിന് പേര് വിളിച്ചു. സബിയ സഹദ്. മിന്നിനിറഞ്ഞ് പ്രകാശിതമായ…

Read More

ഇന്ദിരാനഗറിൽ റാപ്പിഡോ ബൈക്ക് ടാക്സി സർവീസ് നടത്തുന്ന യുവാവിന് നേരെ ഓട്ടോ ഡ്രൈവറിന്റെ ആക്രമണ വീഡിയോ വൈറൽ

ബെംഗളുരു: നഗരത്തിൽ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള റാപ്പിഡോ ഡ്രൈവറെ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ അസഭ്യം പറയുന്നതിന്റെയും, ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. Strict action should be taken against this auto driver under the law.Is there no such thing as law in Bangalore City?@BlrCityPolice @BlrCityPolice @CPBlr @tv9kannada pic.twitter.com/Uaa4Am9OPV — freedom of speech B,lore (@freedomlore1) March 5, 2023 റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാളാണ് വീഡിയോ ചിത്രീകരിച്ചത്. പിന്നീട് അത് ട്വിറ്ററില്‍…

Read More

ദേശീയപാത ഉദ്ഘടനം; പ്രധാനമന്ത്രി നരേന്ദ്രമോദി 12 ന് നഗരത്തിൽ

ബെംഗളൂരു – മൈസൂരു ദേശീയപാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘടനം ചെയുന്ന 12 ന് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ വാഹനങ്ങൾ സമാന്തര പാതകളിലൂടെ തിരിച്ച് വിടും. എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കുമെന്ന് മണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണർ എച്ച്.എൻ. ഗോപാലകൃഷ്ണ പറഞ്ഞു. ദേശീയപാത ഉദ്ഘടനത്തിന് ശേഷം മണ്ഡ്യയിലെ മദ്ദൂരിലെ ഗജ്ജലഗെരെയില്‍ നടക്കുന്ന പൊതു സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഒപ്പം മണ്ഡ്യയിൽ 1.5 കിലോമീറ്റർ ദൂരം റോഡ് ഷോയും ഉണ്ടാകും.

Read More

സംസ്ഥാനത്ത് കിട്ടാക്കനിയായി കുടിവെള്ളം; ജലക്ഷാമം മുതലെടുത്ത് ടാങ്കർ ഉടമകൾ

ബെംഗളുരു: മറ്റൊരു വേനൽ കൂടി വന്നതോടെ കർണാടകയിൽ വീണ്ടും ജലക്ഷാമം. തലസ്ഥാന നഗരിയായ ബെംഗളൂരുവിൽ തുടങ്ങി, പരമ്പരാഗതമായി വരണ്ടുകിടക്കുന്ന ഹൈദരാബാദ്-കർണാടക മേഖലയുടെ വടക്കുപടിഞ്ഞാറൻ ഭാഗം വരെ, സംസ്ഥാനത്തുടനീളം ജലക്ഷാമം ഭീതിജനകമാണ്. വേനൽ കടുത്തതോടെ നഗരത്തിൽ വില്പനയ്ക്ക് ലഭ്യമായ ടാങ്കർ വെള്ളത്തിന് തീവില. 6000 ലിറ്ററിന്റെ ഒരു ടാങ്കിന് സാധാരണ 500 – 700 രൂപ മാത്രമുണ്ടായിരുന്നതാണ് ഇപ്പോൾ 1000 രൂപയിലധികമായത്. ബെംഗളൂരു ജല അതോറിറ്റിയുടെ കാവേരി ജലം ഇനിയുമെത്താത്ത മേഖലകളിൽ വില 1500 രൂപയ്ക്ക് മുകളിലാണ് വില. ബെംഗളുരുവിന്റെ പ്രാന്തപ്രദേശങ്ങളിലെ ഗ്രാമാങ്ങളിലും മറ്റും ശുദ്ധജലം കിട്ടാക്കനിയായി…

Read More

യുവേഫ ചാമ്പ്യന്‍സ് ലീഗ്; ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ കാണാതെ പിഎസ്ജി പുറത്ത്

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ കാണാതെ പിഎസ്ജി പുറത്ത്. പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തില്‍ ബയേണ്‍ മ്യുണികിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെയാണ് പിഎസ്ജി ലീഗില്‍ നിന്ന് പുറത്തായത്. ക്വാര്‍ട്ടര്‍ ഉറപ്പാക്കണമെങ്കില്‍ വിജയം അനിവാര്യമായിരുന്ന ലയണല്‍ മെസിയും എംബാപ്പെയുമടങ്ങുന്ന പിഎസ്ജി മുന്നേറ്റത്തിന് ബയേണ്‍ പ്രതിരോധം കടക്കാനായില്ല. 25ആം മിനിറ്റില്‍ മെസിയുടെ മുന്നേറ്റമുണ്ടായെങ്കിലും ഫലം കണ്ടില്ല. ബയേണ്‍ നിരയാകട്ടെ ആക്രമിച്ച് കളിച്ചു. രണ്ടാം പകുതിയില്‍ ബയേണിന്റെ മുന്നേറ്റമായിരുന്നു. 52ആം മിനിറ്റില്‍ ചൗപ്പോ മോട്ടിങ് വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 61ആം മിനിറ്റില്‍ പിഎസ്ജി…

Read More

പ്രശസ്ത നടൻ സതീഷ് കൗശിക് അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നടനും എഴുത്തുകാരനും സംവിധായകനുമായ സതീഷ് കൗശിക് (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരു ഗ്രാമിലായിരുന്നു അന്ത്യം. 66 വയസായിരുന്നു. തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്,ഹാസ്യനടന്‍ എന്നീ നിരവധി നിലകളില്‍ തന്റേതായ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു സതീഷ് കൗശിക്. അദ്ദേഹത്തിന്റെ സുഹൃത്തും മറ്റൊരു ഇതിഹാസ നടനുമായ അനുപം ഖേർ വ്യാഴാഴ്ച പുലർച്ചെ ട്വീറ്റിലൂടെയാണ് വാർത്ത പങ്കിട്ടത്. ഹരിയാനയിൽ ജനിച്ച കൗശിക്, നാഷണൽ സ്കൂൾ ഓഫ് ഡ്രാമ (എൻഎസ്ഡി), ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ) എന്നിവയുടെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു, 1980 കളുടെ…

Read More

സംസ്ഥാനത്ത് വ്യാഴാഴ്ച നടത്താനിരുന്ന രണ്ട് മണിക്കൂര്‍ ബന്ദ് പിൻവലിച്ചു

ബെംഗളൂരു : ബി.ജെ.പി. സർക്കാരിന്റെ അഴിമതിക്കെതിരേ വ്യാഴാഴ്ച നടത്താനിരുന്ന രണ്ടു മണിക്കൂർ ബന്ദ് കോൺഗ്രസ് പിൻവലിച്ചു. രണ്ടാം വർഷ പി.യു. പരീക്ഷയും മറ്റ് സ്കൂൾ, കോളേജ് പരീക്ഷകളും കണക്കിലെടുത്താണ് പിൻവലിച്ചതെന്ന് കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ അറിയിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും താത്പര്യങ്ങൾക്കാണ് കോൺഗ്രസ് മുൻഗണന നൽകുന്നതെന്നും ശിവകുമാർ പറഞ്ഞു.

Read More

കിയാ മികച്ച വിമാനത്താവളമായി തിരഞ്ഞെടുത്ത് ആഗോള അറൈവൽ സർവേ

ബെംഗളൂരു: എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) വേൾഡ് 2022-ലെ ആഗോളതലത്തിൽ എസിഐയുടെ ASQ അറൈവൽ സർവേയിൽ കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് (കെഐഎ) മികച്ച വിമാനത്താവളമായി അംഗീകരിച്ചു. യാത്രക്കാരിൽ നിന്ന് വിമാനത്താവളങ്ങളിൽ ശേഖരിച്ച സർവേകൾ വഴിയുള്ള തത്സമയ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു മുൻനിര എയർപോർട്ട് ഉപഭോക്തൃ അനുഭവ അളക്കലാണ് ASQ. ലോകമെമ്പാടുമുള്ള 15 വിമാനത്താവളങ്ങളിൽ KIA വിജയിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഈ അംഗീകാരം കിയാ ടീമിന്റെ പ്രതിബദ്ധതയെ സാധൂകരിക്കുന്നു, ഈ അംഗീകാരം സാധ്യമാക്കിയതിന് യാത്രക്കാർക്കും വിമാനത്താവളത്തിലെ ഇമിഗ്രേഷൻ, കസ്റ്റംസ്, സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കും നന്ദി. എന്ന്…

Read More

സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുക്കുന്നു

heat climate

ബെംഗളുരൂ: സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുത്തു. ഉത്തരകേരളത്തില്‍ താപനില നല്‍പ്പത് ഡിഗ്രി സെല്‍ഷ്യസ് പിന്നിട്ടു. കാര്യമായ വേനല്‍ മഴയ്ക്ക് സാധ്യതയില്ലാത്തതിനാല്‍ വരും ദിവസങ്ങളിലും പകല്‍താപനില ഉയര്‍ന്നുതന്നെ നില്‍ക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മിക്ക ജില്ലകളിലും 35 ലേക്ക് പകല്‍താപനില ഉയര്‍ന്നിട്ടുണ്ട്. ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.മുതിര്‍ന്ന പൗരന്‍മാര്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍പ്രത്യേകം ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 11 മണി മുതല്‍ മൂന്നുമണിവരെ നേരിട്ട് വെയിലേല്‍ക്കുന്നത് കഴിവതും ഒഴിവാക്കണം. പുറത്തു ജോലിചെയ്യുന്നവരുടെ ജോലിസമയം തൊഴില്‍വകുപ്പ് പുനക്രമീകരിച്ചിട്ടുണ്ട്. വേനല്‍മഴ ശക്തമാകാന്‍ ഇനിയും സമയം എടുത്തേക്കുമെന്നും കാലാവസ്ഥാ…

Read More

വോട്ടർ പട്ടികയിൽ ക്രമക്കേട്, പരാതിയുമായി കോൺഗ്രസ്‌ 

ബെംഗളൂരു: വോട്ടര്‍ പട്ടികയില്‍ അനധികൃതമായി തിരുത്തലുകള്‍ വരുത്തിയെന്ന ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. ന്യൂനപക്ഷ, ദളിത് വോട്ടര്‍മാരെ തെരഞ്ഞുപിടിച്ച്‌ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും വ്യക്തിപരമായ ഡേറ്റ, സുരക്ഷാമാനദണ്ഡങ്ങള്‍ മറികടന്ന് കൈവശംവയ്ക്കുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന ചിലുമെ ഗ്രൂപ്പിനെതിരെയാണ് കോണ്‍ഗ്രസിന്റെ പരാതി. ഭരണമുന്നണിക്കൊപ്പം ചേര്‍ന്ന്  വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തിയെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. ബംഗളൂരുവിലെ ശിവാജിനഗര്‍ മണ്ഡലത്തില്‍ മാത്രം 9,915 വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് അനധികൃതമായി ഒഴിവാക്കാന്‍ ശ്രമിച്ചെന്നും പാര്‍ട്ടി ആരോപിക്കുന്നു. ന്യൂനപക്ഷ,…

Read More
Click Here to Follow Us