കർഷകരെ വിവാഹം കഴിക്കാൻ ദളിന്റെ ഓഫർ; യുവതികൾക്ക് 2 ലക്ഷം രൂപ പാരിതോഷികം

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അവിവാഹിതരായ കർഷക യുവാക്കളുടെ വോട്ടിൽ ലക്ഷ്യം വെച്ച് പ്രഖ്യാപനങ്ങളുമായി ദൾ. സംസ്ഥാനത്ത് വ്യക്തമായ ഭൂപരീക്ഷണത്തോടെ അധികാരത്തിലെത്തിയാൽ കർഷകരെ വിവാഹം ചെയ്യാൻ തയായരാകുന്ന യുവതികൾക്ക് 2 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ദൾ നിയമസഭാ കക്ഷിനേതാവ് എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി തുമക്കുരുവിലെ തിപ്ത്തൂരിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രയുടെ തുടക്കത്തിൽ കോലാറിൽ വെച്ച് യുവ കർഷകരുടെ കൂട്ടായ്മ ജില്ലാനന്തര വിവാഹം നിരോധിക്കണമെന്ന ആവശ്യവുമായി കുമാരസ്വാമിയെ സമീപിച്ചിരുന്നു. ഗ്രാമങ്ങളിലെ കർഷക യുവാക്കളെ വിവാഹം കഴിക്കാൻ അഭ്യസ്തവിദ്യരായ…

Read More

സർജാപുര റോഡിലുള്ള കെട്ടിടത്തിൽ വൻ അഗ്നിബാധ

ബെംഗളൂരു : സർജാപുര റോഡിലെകൈക്കൊണ്ടനഹള്ളിയിൽ ഇരുനില കെട്ടിടത്തിന് തീപിടിച്ചു. വ്യാഴാഴ്ച രാവിലെയാണ് കിടക്കക്കട പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽനിന്ന് തീയും പുകയുമുയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പ്പെട്ടത്. ഏതാനും മിനിറ്റുകൾക്കകം കെട്ടിടത്തിന്റെ ഭൂരിഭാഗം പ്രദേശത്തേക്കും തീപടർന്നു. പിന്നീട് അഗ്നിരക്ഷാ സേനയെത്തി ഏറെനേരത്തേ പ്രയത്നത്തിന് ശേഷമാണ് തീയണച്ചത്. സംഭവസമയത്ത് കെട്ടിടത്തിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽവിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസും അഗ്നിരക്ഷാ സേനയും അറിയിച്ചു.തീപിടിത്തമുണ്ടായതോടെ സർജാപുര റോഡിന്റെ ഇരുഭാഗത്തും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് വലിയതോതിൽ പുക പടർന്നതും ആശങ്കയ്ക്കിടയാക്കി. പരിഭ്രാന്തരായി…

Read More

കൊലുസിടുന്ന കാലുകളിൽ നിന്നും ബൂട്ട് ഇട്ട് മാർച്ചിംഗ് സൗണ്ട്; വനിതാ അഗ്നിവീരന്മാർ ബെംഗളൂരുവിൽ പരിശീലനം ആരംഭിച്ചു

ബെംഗളൂരു: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി 100 വനിതാ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ ആദ്യ ബാച്ച് ബെംഗളൂരുവിലെ കോർപ്‌സ് ഓഫ് മിലിട്ടറി പോലീസ് (സിഎംപി) സെന്ററിൽ പരിശീലനം ആരംഭിച്ചു. മാർച്ച് 1 മുതൽ പരിശീലനം ആരംഭിച്ച്, അഗ്നിവീർ റിക്രൂട്ട്‌മെന്റുകൾ കൂടുതൽ ആവേശഭരിതരായതായി റിപ്പോർട്ടുണ്ട്. ഇതിനകം തന്നെ INSAS റൈഫിളുകൾ ഡിസ്അസംബ്ലിംഗ് ചെയ്യാനും തടസ്സം നിൽക്കുന്ന കോഴ്‌സുകൾ പൂർത്തിയാക്കാനും കഴിഞ്ഞു. “അവരുടെ പ്രതികരണം അവിശ്വസനീയമാംവിധം അതിശക്തമാണ്. അവർ വളരെ പ്രചോദിതരും ഉയർന്ന ഉത്സാഹമുള്ളവരുമാണ്. 25 ശതമാനം സ്ഥിരം കേഡറിന്റെ ഭാഗമാകാനാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. അവരെല്ലാം മത്സരബുദ്ധിയുള്ളവരാണ്, മാത്രമല്ല…

Read More

നഗരത്തിൽ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാൽ പിഴ ഈടാക്കും

ബെംഗളൂരു: പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സിഗരറ്റ് കുറ്റികൾ അലക്ഷ്യമായി വലിച്ചെറിയുന്നത് അവസാനിപ്പിക്കാൻ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) മാലിന്യം തള്ളുന്നവർക്ക് പിഴ ചുമത്താൻ ആണ് ആലോചിക്കുന്നത്. മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ ആരോഗ്യവകുപ്പ്, നഗരവികസന വകുപ്പ്, ബിബിഎംപി, പുകയില നിർമാതാക്കൾ എന്നിവരുൾപ്പെടെ ബന്ധപ്പെട്ടവരുടെ യോഗം കെഎസ്പിസിബി വിളിച്ചു. കഴിഞ്ഞ വർഷം നവംബറിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സി‌പി‌സി‌ബി) സിഗരറ്റ്, ബീഡി കുറ്റി എന്നിവ സംസ്‌കരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതിന്റെയും നിയമങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് മാർച്ച് 4 ന് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചതിന്റെയും…

Read More

എസ് എസ് രാജമൗലിയെ തെരഞ്ഞെടുപ്പ് ഐക്കണായി നിയമിച്ചു 

ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പ്രശസ്‌ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ എസ്‌എസ് രാജമൗലിയെ റായ്ച്ചൂർ ജില്ലയുടെ തെരഞ്ഞെടുപ്പ് ഐക്കണായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ  നിയമിച്ചു. വോട്ടിങ്ങിനെ കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനായാണ് തെരഞ്ഞെടുപ്പ് വേളകളിൽ കായിക താരങ്ങൾ, ചലച്ചിത്ര സംവിധായകർ, അഭിനേതാക്കൾ എന്നിവരെ ഇത്തരത്തിൽ തെരഞ്ഞെടുപ്പ് ഐക്കണായി നിയമിക്കുന്നത്. റായ്‌ച്ചൂർ ജില്ലയിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഐക്കണായി രാജമൗലിയെ തിരഞ്ഞെടുത്തതായി ജില്ല കലക്ടർ ചന്ദ്രശേഖര നായിക അറിയിക്കുകയായിരുന്നു. ജില്ലയിലെ മാനവി താലൂക്കിലെ അമരേശ്വർ ക്യാമ്പിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പ്…

Read More

ഐഎസ്എൽ സെമിയിൽ ഗോൾ രഹിത സമനില

ഹൈദരാബാദ് : തുടര്‍ച്ചയായ രണ്ടാം തവണയും ഐ എസ് എല്‍ ചാമ്പ്യന്‍ഷിപ്പ് നേട്ടത്തിലേക്ക് അടുക്കാന്‍ ഹൈദരാബാദ് എഫ് സിയും സീസണിലെ മികച്ച ഫോമില്‍ പന്ത് തട്ടുന്ന എ ടി കെ മോഹന്‍ ബഗാനും നേര്‍ക്കുനേര്‍ കളത്തിലെത്തിയപ്പോള്‍ ഗോള്‍ രഹിതസമനില. കഴിഞ്ഞ സീസണില്‍ സെമിയിലേറ്റ പരാജയത്തിന് കണക്ക് തീര്‍ക്കാന്‍ എ ടി കെയും അതേ എതിരാളികളെ വീണ്ടും തോല്‍പ്പിച്ച്‌ കലാശപ്പോരിന് ഇറങ്ങാന്‍ ഹൈദരാബാദും തുനിഞ്ഞെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. രണ്ടാം ലെഗ് മത്സരം തിങ്കളാഴ്ച നടക്കും

Read More

തീവ്രവാദ കേസ്, പാക് പൗരനുൾപ്പെടെ 3 പേർക്ക് ജീവപര്യന്തം

ബെംഗളൂരു:തീവ്രവാദക്കേസിൽ പാകിസ്ഥാൻ പൗരനുൾപ്പെടെ മൂന്നുപേർക്ക് എൻ.ഐ.എ. പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പാക് പൗരൻ മുഹമ്മദ് ഫഹദ്, മൈസൂരു സ്വദേശി സയ്യിദ് അബ്ദുൾ റഹ്മാൻ, ചിക്കമഗളൂരു സ്വദേശി അഫ്‌സർ പാഷ എന്നിവരെയാണ് ശിക്ഷിച്ചത്. ആടുഗോഡി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2012-ലാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ ബെംഗളൂരുവിലും കലബുറഗിയിലും സ്ഫോടനം നടത്താനും സംഘടനാ നേതാക്കളെ കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നതായി കോടതി നിരീക്ഷിച്ചു.

Read More

കോടികൾ സമ്പാദിച്ചത് അടക്ക കൃഷിയിലൂടെ, അഴിമതി ആരോപണത്തിൽ വിശദീകരണവുമായി എംഎൽഎ

ബെംഗളൂരു:വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നും 8.23 കോടി രൂപ ലോകായുക്ത പിടിച്ചെടുത്തതില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ. അഴിമതിയാരോപണം നേരിടുന്ന ബിജെപി എം.എല്‍.എ. മാദല്‍ വിരൂപാക്ഷപ്പയാണ് തനിക്ക് പണം ലഭിച്ചത് അടയ്ക്ക വിറ്റാണെന്ന് പറഞ്ഞത്. വിരൂപാക്ഷപ്പ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയ ശേഷം ചന്നേശപൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പൊട്ടിക്കരഞ്ഞത്. തന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പണം കുടുംബത്തിന്റേതാണ്. നമ്മുടെ താലൂക്ക് അടയ്ക്ക കൃഷിക്ക് പേരുകേട്ടതാണ്. സാധാരണ കര്‍ഷകന്റെ വീട്ടില്‍ പോലും അഞ്ചും ആറും കോടി രൂപയുണ്ട്. എനിക്ക് 125 ഏക്കറുണ്ട്. വിപണനശാലയുമുണ്ട്. നിരവധി ബിസിനസുകള്‍ നടത്തുന്നു.…

Read More

മുത്തങ്ങയിലും തോൽപ്പെട്ടിയിലും വിനോദ സഞ്ചാരം നിരോധിച്ചു

കൽപ്പറ്റ: വയനാട്ടിൽ മുത്തങ്ങ, തോൽപെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഇന്നു മുതൽ ഏപ്രിൽ 15 വരെ വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കർണാടക, തമിഴ്‌നാട് വനപ്രദേശങ്ങളിൽ നിന്നു വന്യജീവികൾ തീറ്റയും വെള്ളവും തേടി വയനാടൻ കാടുകളിലേക്കു കൂട്ടത്തോടെ വരാൻ തുടങ്ങിയ സാഹചര്യമാണിത്. വന്യജീവിസങ്കേതത്തിൽ വരൾച്ച രൂക്ഷമായതിനാൽ കാട്ടുതീ ഭീഷണിയും ഉണ്ട്. ഈ സമയത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദസഞ്ചാരം വന്യജീവികളുടെ സ്വൈരവിഹാരത്തിനു തടസ്സം സൃഷ്ടിക്കാനും വിനോദസഞ്ചാരികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയുണ്ടാകാനും സാധ്യതയുണ്ടെന്നു വിലയിരുത്തിയാണു വിനോദസഞ്ചാരം താൽക്കാലികമായി വിലക്കി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് സർവേറ്റർ ഉത്തരവിട്ടത്.

Read More

നർത്തകിക്ക് നേരെ നോട്ടുകൾ വാരിയെറിഞ്ഞു, നേതാവിനെതിരെ രൂക്ഷ വിമർശനം

ബെംഗളൂരു: വിവാഹ ചടങ്ങില്‍ നര്‍ത്തകിക്ക് നേരെ കറന്‍സി നോട്ടുകള്‍ വാരിയെറിയുന്ന കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ വൈറല്‍. ധര്‍വാഡിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ ശിവശങ്കര്‍ ഹംപാനാവര്‍ എന്ന നേതാവാണ് നോട്ടുകള്‍ നര്‍ത്തകിക്ക് നേരെ വാരി‌യെറിഞ്ഞത്. ഗാനത്തിന് ഒപ്പം നേതാവും നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം. ഇദ്ദേഹത്തിന്റെ അനുയായികള്‍ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. വിഡിയോ വൈറൽ ആയതോടെ വിമർശനവുമായി ബിജെപി രംഗത്ത് എത്തി. ഇത് ലജ്ജാകരമാണെന്ന് കര്‍ണാടക ബിജെപി ജനറല്‍ സെക്രട്ടറി മഹേഷ് തെങ്കിങ്കൈ പ്രതികരിച്ചു. ഒരു പെണ്‍കുട്ടി നൃത്തം ചെയ്യുന്നു, അവളുടെ നേരെ നേതാവ് പണം…

Read More
Click Here to Follow Us