അനധികൃത ഖനന കേസ്, മുൻ മന്ത്രിയ്ക്ക് കോടതിയുടെ സമൻസ് 

ബെംഗളൂരു:അനധികൃത ഖനനക്കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഗാലി ജനാർദൻ  റെഡ്ഡിക്ക് പ്രത്യേക സിബിഐ കോടതി സമൻസ് അയച്ചു. റെഡ്ഡിയുടെ പണമിടപാട് സംബന്ധിച്ച വിശദവിവരങ്ങൾ നൽകാൻ സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ, ഐൽ ഓഫ് മാൻ, അധികാരികൾക്ക് അഭ്യർത്ഥന കത്ത് നൽകാനും കോടതി ഉത്തരവിട്ടു. കല്യാണ രാജ്യ പ്രഗതി പക്ഷ (കെആർപിപി) പാർട്ടി സ്ഥാപകൻ ഗാലി ജനാർദ്ധൻ റെഡ്ഡി 2009-10 കാലയളവിൽ 7 മുതൽ 8 ദശലക്ഷം മെട്രിക് ടൺ വരെ അനധികൃതമായി ഇരുമ്പയിർ ഇടപാട് നടത്തിയതായി സിബിഐ കണ്ടെത്തി. പ്രതിയുടെ ഗണ്യമായ ഭാഗം വിവിധ രാജ്യങ്ങളിൽ നിക്ഷേപിച്ചതായി…

Read More

സുമലത ബിജെപിയില്‍ ചേര്‍ന്നേക്കും, ചർച്ചകൾ നടന്നു ; മുഖ്യമന്ത്രി

ബെംഗളൂരു : നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ സുമലത ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനത്തിന് മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയുമായി നിരവധി തവണ ചര്‍ച്ച നടത്തിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.. സുമലത തീരുമാനം ഇന്ന് പരസ്യമാക്കും. ഇന്നലെ അവര്‍ ജെ.പി. നദ്ദയെ കണ്ടിരുന്നു. ഇതിനോടകം തന്നെ പലവട്ടം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. തന്റെ അന്തിമ തീരുമാനത്തെ കുറിച്ച് ഇന്ന് പറയുമെന്നും ബൊമ്മെ പറഞ്ഞു. കൂടാതെ ഖനന വ്യവസായിയും മുന്‍ മന്ത്രിയുമായ ജനാര്‍ദ്ദന റെഡ്ഡി ബിജെപിയില്‍ ചേരാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ റെഡ്ഡിക്ക് ബിജെപിയുമായി ദീര്‍ഘകാല ബന്ധമുണ്ടെന്നും അദ്ദേഹം…

Read More

നഗരത്തിൽ പരിഭ്രാന്തി പരത്തി ഭീകര ബലൂൺസമാന വസ്തു

ബെംഗളൂരു : ബെലഗാവിയിലെ ബൈൽഹൊങ്ങൽ താലൂക്കിൽ വ്യാഴാഴ്ച രാവിലെ കൃഷിയിടത്തിൽ വൈദ്യുതോപകരണങ്ങളുള്ള ബലൂൺസമാനമായ വസ്തു കണ്ടത് പരിഭ്രാന്തി പരത്തി. വസ്തു ഏതുദിശയിൽ നിന്നാണ് വസ്തു വന്നതെന്ന് കണ്ടെത്താനായിട്ടില്ല. പ്രദേശത്തെ കർഷകരാണ് ഇത് ആദ്യം കണ്ടത്. വിവരമറിഞ്ഞ് ഒട്ടേറെ ആളുകൾ സ്ഥലത്തെത്തി. തുടർന്ന് പോലീസെത്തി ബലൂൺ കസ്റ്റഡിയിലെടുത്തു. ബലൂൺ സമാനമായ വസ്തു പരിശോധനയ്ക്കായി ഫോറൻസിക് ലബോറട്ടറിയിൽ അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Read More

വനിത പ്രീമിയര്‍ ലീഗ്; ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരും യുപി വാരിയേഴ്സും നേര്‍ക്കുനേര്‍

വനിത പ്രീമിയര്‍ ലീഗില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരും-യുപി വാരിയേഴ്സും നേര്‍ക്കുനേര്‍. രാത്രി 7.30 ന് മുബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് മത്സരങ്ങളില്‍ ഒരു ജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് യുപി വാരിയേഴ്സ്. സീസണിലെ ആദ്യ ജയം തേടിയാണ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ബാഗ്ലൂര്‍ ഇറങ്ങുന്നത്. ഗുജറാത്തിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയ യുപി ഡല്‍ഹി ക്യാപിറ്റല്‍സിനോട് 42 റണ്‍സിന്റെ വമ്പന്‍ തോല്‍വിയും വഴങ്ങിയിരുന്നു. അതേസമയം ബാഗ്ലൂരിന് ഓപ്പണിംഗ് കൂട്ടുകെട്ട് ഭേദപ്പെട്ട തുടക്കം നല്‍കുന്നുണ്ടെങ്കിലും മധ്യനിരയ്ക്ക് താളം കണ്ടത്താനാകാത്തതും ബൗളിങ് നിര മികവിലേക്കുയരാത്തതുമാണ്…

Read More

ഹാംബര്‍ഗിലെ ആരാധനാലയത്തില്‍ വെടിവയ്പ്; ഏഴു പേര്‍ കൊല്ലപ്പെട്ടു

ജർമനി: വടക്കന്‍ ജര്‍മന്‍ നഗരമായ ഹാംബര്‍ഗിലെ ആരാധനാലയത്തില്‍ വെടിവയ്പ്. ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹാംബര്‍ഗില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. അക്രമികളെ പിടികൂടാന്‍ ആല്‍സ്റ്റര്‍ഡോര്‍ഫ് മേഖലയില്‍ വ്യാപക തെരച്ചില്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു. ആക്രമണത്തില്‍ ഒന്നോ അതിലധികമോ അക്രമികള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. ആരാധനാലയത്തില്‍ കടന്ന അജ്ഞാതരായ അക്രമികള്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ആക്രമണത്തെക്കുറിച്ച് കൃത്യമായ അറിവുകള്‍ ലഭിച്ചിട്ടില്ല. ജനങ്ങള്‍ വീട്ടിനുള്ളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും അപകടം നടന്ന സ്ഥലത്തേക്ക് പോകാന്‍ ശ്രമിക്കരുതെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പള്ളിക്ക് ചുറ്റുമുള്ള തെരുവുകള്‍…

Read More

ബെംഗളുരു-മൈസൂരു ദേശീയപാത ഉദ്ഘാടനം: നഗരത്തിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ

ബെംഗളുരു: ബെംഗളുരു-മൈസൂരു ദേശീയപാത ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 12ന് ഗതാഗത നിയന്ത്രണം. ദേശീയപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന മാർച്ച് 12ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ വാഹനങ്ങൾ സമാന്തര പാതയിലൂടെ തിരിച്ചുവിടും. എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും. നിയന്ത്രണങ്ങൾ ഇങ്ങനെ: മൈസൂരുവിൽ നിന്നും മണ്ഡ്യ വഴി ബെംഗളുരുവിലേക്ക് പോകുന്നവർ ബന്നൂർ-കിരുഗാവലു-മലവള്ളി-ഹലഗൂരു-കനകപുര വഴിയാണ് പോകേണ്ടത്.   ബെംഗളുരുവിൽ നിന്നും മണ്ഡ വഴി മൈസൂരുവിലേക്ക് പോകുന്നവർ ചന്നപട്ടണ-ഹലഗൂരു-മലവള്ളി-കിലുഗാവലു-ബന്നൂർ വഴി പോകണം.   മൈസൂരുവിൽ നിന്നും മണ്ഡ വഴി തുമകൂരുവിലേക്ക് പോകുന്നവർ ശ്രീരംഗപട്ടണ-പാണ്ഡവപുര-നാഗമംഗല-ബെല്ലൂർ ക്രോസ്…

Read More

നാല് ദിവസത്തെ ഇന്ത്യന്‍ പര്യടനം; ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്ക് രാഷ്ട്രപതി ഭവനില്‍ സ്വീകരണം നല്‍കി

ഡൽഹി: നാല് ദിവസത്തെ ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസിന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം നല്‍കി. ഇന്ത്യ-ഓസ്ട്രേലിയ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവായും പ്രധാനമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ഓസ്‌ട്രേലിയയും പങ്കാളികളാണെന്ന് പറഞ്ഞ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ഓരോ ദിവസവും ആ പങ്കാളിത്തം കൂടുതല്‍ ശക്തമായി കെട്ടിപ്പടുക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

Read More

ബസിൽ ഉറങ്ങിക്കിടന്ന ബിഎംടിസി ബസ് കണ്ടക്ടർ പൊള്ളലേറ്റ് മരിച്ചു

ബെംഗളൂരു: വെള്ളിയാഴ്ച പുലർച്ചെ ബിഎംടിസി ബസിനുള്ളിൽ ഉണ്ടായ തീപിടിത്തത്തിൽ 45 കാരനായ ബിഎംടിസി ബസ് കണ്ടക്ടർ വെന്തുമരിച്ചു. പശ്ചിമ ബെംഗളൂരുവിലെ ലിംഗധീരനഹള്ളിയിലെ ഡി ഗ്രൂപ്പ് എംപ്ലോയീസ് ലേഔട്ട് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ ഉറങ്ങുകയായിരുന്ന കണ്ടക്ടർ ആണ് മരിച്ചത്. സുമനഹള്ളി ബസ് ഡിപ്പോ നമ്പർ 31-ൽ കെഎ-57-എഫ്-2069 രജിസ്‌ട്രേഷൻ നമ്പർ ബസിൽ ഉറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി (45 ) ആണ് പൊള്ളലേറ്റ് മരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ സ്വാമിക്ക് 80 ശതമാനത്തോളം പൊള്ളൽ ഏറ്റിരുന്നതായി ബ്യാദരഹള്ളി പോലീസ് പറഞ്ഞു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബ്യാദരഹള്ളി പോലീസ് സ്‌റ്റേഷനിലെ…

Read More

മൈസൂരു 10 വരിപാത; തുറക്കുന്നത് ബന്ദിപ്പൂർ വഴിയുള്ള കൂടുതൽ കേരള, കർണാടക ആർ.ടി.സി. ബസ് സർവീസുകൾ

ബെംഗളൂരു: പത്ത് വരിയായി വികസിപ്പിച്ച ബെംഗളൂരു-മൈസൂരു അതിവേഗ ദേശിയ പാത ഞായറാഴ്ച തുറക്കുന്നതോടെ മലബാർ മേഖലയിലേക്ക് ബന്ദിപ്പൂർ വഴി കൂടുതൽ കേരള, കർണാടകം ആർ.ടി.സി. ബസ് സർവീസിനുള്ള അവസരം കൂടിയാണ് തുറന്ന് കിട്ടുന്നത്. 118 കിലോമീറ്റർ പാതയിൽ നേരത്തെ 3 മുതൽ 4 മണിക്കൂർ വരെ യാത്രസമയം വേണ്ടിയിരുന്നു. ഇനി ഇത് ഒന്നരമണിക്കൂർ വരെയായി കുറയുമ്പോൾ ബംഗളുരുവിൽ നിന്നും വൈകിട്ട് 4 മണിക്ക് ശേഷം പുറപ്പെട്ടാലും നിശ്ചിത സമയത്തിനകം ബന്ദിപ്പൂർ പിന്നിടാം.

Read More

യശ്വന്ത്പുർ – കണ്ണൂർ എക്സ്പ്രസ്സ്; സ്ലീപ്പർ കുറഞ്ഞു എ.സി. കൂടി

ബെംഗളൂരു: എൽ.എച്ച്.ബി. കോച്ചുകൾ പുനഃക്രമീകരിച്ചപ്പോൾ സേലം വഴിയുള്ള യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസിന്റെ (16527 – 16528) സ്ലീപ്പർ കോച്ചുകൾ 13 ൽ നിന്നും 11 ആയി കുറഞ്ഞു. എ.സി. ത്രീ ടയർ കോച്ചുകൾ മുന്നിൽ നിന്നും അഞ്ചാക്കി ഉയർത്തി. എന്നാൽ നിലവിലുള്ള ഒരു എ.സി. ടുടയർ കോച്ചും 2 അൺറിസേർവ്ഡ് കോച്ചുകളും തുടരും.

Read More
Click Here to Follow Us