ഭാവി വരന്റെ കൂടെ യുവതി ഒളിച്ചോടിയത് ബെംഗളൂരുവിലേക്ക്

തൊടുപുഴ : വിവാഹം ഉറപ്പിച്ച യുവതി ഭാവി വരന്‍റെ കൂടെ ഒളിച്ചോടിയത് മുട്ടം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍. ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണു വിവാഹം നിശ്ചയിച്ച യുവാവിനൊപ്പം പോയത്. സംഭവത്തില്‍ യുവതിയുടെ പിതാവ് ഇന്നലെ പോലീസില്‍ പരാതി നല്‍കി. മുട്ടം സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി ബംഗളൂരുവിലേക്കു കടന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരു വീട്ടുകാരും തമ്മില്‍ ആലോചിച്ചാണ് വിവാഹം ഉറപ്പിച്ചത്. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിനു വിവാഹത്തില്‍ എതിര്‍പ്പുണ്ടായി. ഇതോടെ വിവാഹം നടക്കില്ലെന്നു കരുതിയാണ് പെണ്‍കുട്ടി യുവാവിനൊപ്പം സ്ഥലം വിട്ടത്. പോലീസ് അന്വേഷണത്തില്‍ ഇരുവരും…

Read More

വിവാദങ്ങൾക്ക് വിരാമമിട്ട് തെന്നിന്ത്യൻ താരങ്ങളായ നരേഷും പവിത്ര ലോകേഷും വിവാഹിതരായി

ഹൈദരാബാദ്: തെന്നിന്ത്യൻ താരങ്ങളായ നരേഷും പവിത്ര ലോകേഷും വിവാഹിതരായി. പവിത്ര കന്നഡയിലും നരേഷ് തെലുങ്കിലുമാണ് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ളത്. സിനിമാ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലായത്. നരേഷിൻറെ നാലാമത്തേതും പവിത്രയുടെ മൂന്നാമത്തെ വിവാഹവുമാണിത്. ഇവരുടെ വിവാഹ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. മൂന്നാം ഭാര്യ രമ്യ രഘുപതിയിൽ നിന്ന് നരേഷ് ഇതുവരെ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ആദ്യ വിവാഹം പരാജയപ്പെട്ടതിനെ തുടർന്നാണ് നരേഷ് രേഖ സുപ്രിയയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ നവീൻ വിജയ് കൃഷ്ണ, തേജസ്വി കൃഷ്ണ എന്നീ രണ്ട് ആൺമക്കളുണ്ട്. രണ്ടാം…

Read More

എം. ശിവശങ്കർ ആശുപത്രിയിൽ

കളമശ്ശേരി: ലൈഫ് മിഷൻ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ ആശുപത്രിയിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് മാറ്റിയത്. ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ജയിൽ അധികൃതരുടെ നടപടി. വൈകിട്ടാണ് ശാരീരിക അവസ്ഥയും ബുദ്ധിമുട്ടും ഉണ്ടെന്ന വിവരം ജയിൽ അധികൃതരെ ശിവശങ്കർ അറിയിച്ചത്. തുടർന്ന് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശിവശങ്കറെ ഡോക്ടർമാർ പരിശോധിച്ച് വരുന്നു. ലൈഫ് മിഷൻ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ശിവശങ്കറെ ജയിലിലേക്ക് മാറ്റിയത്.

Read More

രോമാഞ്ചം ഒടിടി യിലേക്ക്

സമീപകാലത്ത് തിയേറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ഏറെ ജനപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നാണ് രോമാഞ്ചം. ഇപ്പോഴിതാ, ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏകദേശം മൂന്നു കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ഒരു മാസം കൊണ്ട് ബോക്സ് ഓഫീസില്‍ നിന്നും 62 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് ജോണ്‍ പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍ എന്നിവരാണ്.…

Read More

എച്ച് 3 എൻ 2 : സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: എച്ച്‌ 3എന്‍ 2 ഇന്‍ഫ്ളുവന്‍സ വൈറസ് ബാധിച്ച്‌ രാജ്യത്ത് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവില്‍ രാജ്യത്ത് 90ല്‍ അധികം എച്ച്‌ 3എന്‍ 2 വൈറസുകളും എട്ട് എച്ച്‌1എന്‍1 വൈറസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് വൈറസുകള്‍ക്കും കോവിഡിന് സമാനമായ ലക്ഷങ്ങളാണുള്ളത്. പ്രായം ചെന്നവരിലും കുട്ടികള്‍ക്കും പുറമേ രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും വൈറസ് വെല്ലുവിളി ഉയര്‍ത്തുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ മാസ്കുകള്‍ അല്ലെങ്കില്‍ തൂവാല ഉപയോഗിച്ച്‌ മൂക്കും വായും മൂടണമെന്നും…

Read More

മുൻ ഡിസിസി അധ്യക്ഷൻ രാജി വച്ചു 

ബെംഗളൂരു: ശിവമോഗ ജില്ല മുൻ ഡി സി പ്രസിഡന്റ് ടി എൻ ശ്രീനിവാസ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു. പാർട്ടിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചാണ് രാജി. മറ്റൊരു പാർട്ടിയിലേക്കും ഇല്ലെന്നും നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചെന്നും രാജിക്ക് പിന്നാലെ ശ്രീനിവാസ് വ്യക്തമാക്കി. കഴിഞ്ഞ 38 വർഷമായി പാർട്ടിക്കൊപ്പമാണ്, പാർട്ടിയുടെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി രാപ്പകൽ ഇല്ലാതെ ജനങ്ങൾക്കിടയിൽ സജീവമാകുമെന്ന് രാജിപ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ ശ്രീനിവാസ പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ അധ്യക്ഷനാവാനും അവസരം ലഭിച്ചു. എന്നാൽ ഒരു കാരണവുമില്ലാതെ…

Read More

കോൺഗ്രസ്‌ വർക്കിംഗ്‌ പ്രസിഡന്റ് ധ്രുവനാരായണൻ അന്തരിച്ചു

ബെംഗളൂരു: കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ആര്‍. ധ്രുവനാരായണന്‍ അന്തരിച്ചു. മൈസൂരുവിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ 6.40 ഓടെ ആയിരുന്നു അന്ത്യം. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട ഉടന്‍ അദേഹത്തിന്റെ ഡ്രൈവര്‍ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ധ്രുവനാരായണന്റെ വിയോഗം പാര്‍ട്ടിക്ക് വലിയ നഷ്ടമാണെന്ന് അനുശോചന കുറിപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അറിയിച്ചു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ ധ്രുവനാരാണയന്‍ മുന്‍ പാര്‍ലമെന്റ് അംഗം കൂടിയാണ്. ധ്രുവനാരായണന്റെ വിയോഗത്തെ തുടര്‍ന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ നയിക്കുന്ന സംസ്ഥാന പ്രജാധ്വനി യാത്ര നിര്‍ത്തിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.

Read More

കൈക്കൂലി കേസിൽ വനം വകുപ്പ് ഓഫീസർ അറസ്റ്റിൽ 

ബെംഗളൂരു: 60 ശതമാനം കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ വനിതാ ഉദ്യോഗസ്ഥ അറസ്റ്റിൽ. സാമൂഹിക വനവിഭാഗം കുടക് ജില്ലാ ഓഫീസർ പൂർണിമയെയാണ് ലോകായുക്ത അറസ്റ്റ് ചെയ്തത്. കീഴുദ്യോഗസ്ഥൻ മയൂര ഉദയ കരവേകറുടെ പരാതിയെത്തുടർന്നാണ് ലോകായുക്ത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. ചെറിയ രണ്ട് പ്രവൃത്തികൾക്ക് സർക്കാർ 1.60 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൽ ഒരു ലക്ഷം രൂപ തന്റെ വിഹിതമായി തരണം എന്ന് ഡിഎഫ്ഒ ആവശ്യപ്പെട്ടതായി മയൂര പരാതിയിൽ പറഞ്ഞു. എന്നാൽ തന്റെ ഉത്തരവാദിത്തത്തിൽ കൃത്യതയോടെ പൂർത്തിയായി. പണം തന്നില്ലെങ്കിൽ മേലധികാരികൾക്ക് പരാതികൾ അയച്ച് സസ് പെൻഡ്…

Read More

സംസ്ഥാനത്ത് വിമാന നിര്‍മ്മാണ കമ്പനികൾ വരുമെന്ന് അറിയിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെംഗളൂരു: കര്‍ണാടകയില്‍ വിമാന നിര്‍മ്മാണ കമ്പനികൾ വരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. എയര്‍ബസ്, സഫ്‌റോണ്‍ എന്നീ കമ്പനികളുടെ യന്ത്രഭാഗങ്ങള്‍ കര്‍ണാടകയിലാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍, വിമാന നിര്‍മ്മാണ കമ്പനികളും കര്‍ണാടകയില്‍ തന്നെ തുടങ്ങാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത് എന്നും ബൊമ്മെ പറഞ്ഞു. കര്‍ണാടകിലെ ഹുബള്ളിയില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ ജനങ്ങളുടെ രാഷ്‌ട്രീയ പങ്കാളിത്തം വളരെ വലുതാണ്. വൈവിധ്യമാര്‍ന്ന കാലാവസ്ഥയും പ്രകൃതി വിഭവങ്ങളും കൊണ്ട് സമ്പന്നമാണ് സംസ്ഥാനം. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം വളരെ പ്രാധാന്യമേറിയതാണ് എന്നും’ മുഖ്യമന്ത്രി പറഞ്ഞു.

Read More

5 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഡേ കെയർ സെന്റർ ഉടമസ്ഥന് 20 വർഷം തടവ്

KIDS CHILD RAPE

ബെംഗളൂരു: ഡേ കെയർ സെന്ററിൽ അഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 57 കാരന് നഗരത്തിലെ ഫാസ്റ്റ് ട്രാക്ക് കോടതി 20 വർഷം തടവ് വിധിച്ചു. 2019ൽ യെലഹങ്ക ന്യൂ ടൗൺ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജഡ്ജി കെ എൻ രൂപ വിധി പ്രസ്താവിച്ചത്. യെലഹങ്കയിലെ ചിക്ക ബൊമ്മസാന്ദ്രയിൽ താമസിക്കുന്ന അശ്വത് നാരായൺ റാവു തന്റെ വസതിയിൽ കുട്ടികൾക്കായി ഡേ കെയർ സെന്റർ നടത്തുകയായിരുന്നു. രക്ഷിതാക്കൾ ജോലിക്ക് പോകുമ്പോൾ കുട്ടികളെ ഡേ കെയർ സെന്ററിൽ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ കൂട്ടിക്കൊണ്ടുപോകും. ഇരയുടെ കാര്യത്തിലും…

Read More