ബെംഗളൂരു: കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയര്‍മാനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയും കണ്‍വീനറായ കേന്ദ്രമന്ത്രി ശോഭ കരന്ദലജെയെയും ബിജെപി കേന്ദ്ര നേതൃത്വം നിയമിച്ചു. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ പ്രചാരണ സമിതി അംഗമാക്കി. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടകയിലെ രണ്ടു പ്രമുഖ സമുദായങ്ങളായ ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങളിലെ നേതാക്കളാണ് ബൊമ്മെയും കരന്ദലാജെയും.
Read MoreMonth: March 2023
വനിത പ്രീമിയര്‍ ലീഗ്: യുപി വാരിയേഴ്‌സിനെതിരെ പരാജയപ്പെട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
വനിത പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്‌സിനെതിരെ 10 വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പരാജയപ്പെട്ടു. ഈ സീസണിലെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ആര്‍സിബി ഏറ്റുവാങ്ങുന്നത്. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ആര്‍സിബി 19.3 ഓവറില്‍ 138ന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി വിക്കറ്റ് നഷ്ടമില്ലാതെ 13 ഓവറില്‍ 139 റണ്‍സ് നേടി.ക്യാപ്റ്റന്‍ അലീസ ഹീലിയും സഹഓപ്പണര്‍ ദേവിക വൈദ്യയിയുള്ള മികച്ച് കൂട്ടുകെട്ടാണ യുപിയെ ജയത്തിലെത്തിച്ചത്. അതേസമയം 52 റണ്‍സെടുത്ത എല്ലിസ് പെറിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. വനിതാ പ്രീമിയര്‍ ലീഗില്‍ പെറിയുടെ ആദ്യ അര്‍ധസെഞ്ചുറിയാണിത്.
Read Moreപർവതാരോഹണത്തിനിടെ തലയടിച്ച് വീണു; ആലപ്പുഴ സ്വദേശിയ്ക്ക് ദാരുണാന്ത്യം
ഷാർജയിൽ മലകയറ്റത്തിനിടെ തെന്നിവീണ് തലയടിച്ച് മലയാളി മരിച്ചു.ആലപ്പുഴ സ്വദേശി ബിനോയിയാണ് (51) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഷാർജ മലീഹയിലെ ഫോസിൽ റോക്കിലാണ് അപകടം. രാവിലെ 7.30ഓടെ മലീഹയിലെ ഫോസിൽ റോക്കിൽ സുഹൃത്തുക്കൾക്കൊപ്പം ഹൈക്കിങ് നടത്തവെ തെന്നിവീണാണ് അപകടം. ബിനോയ് തലയടിച്ച് വീഴുകയായിരുന്നു. ആലപ്പുഴ ബീച്ച് റോഡ് കോൺവെന്റ് സ്‌ക്വയർ സ്വദേശിയായ ബിനോയ് അബൂദബി അൽഹിലാൽ ബാങ്കിലെ ഐ.ടി വിഭാഗം ഉദ്യോഗസ്ഥനാണ്. ഐ.ടി രംഗത്തെ മികവിന് ബിനോയിക്ക് അടുത്തിടെ യു.എ.ഇയുടെ ഗോൾഡൻ വിസ ലഭിച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പം പലപ്പോഴും പർവതാരോഹണം നടത്തുന്നയാളാണ് ബിനോയ്.മൃതദേഹം തുടർനടപടികൾക്കായി ദൈദ് ആശുപത്രിയിൽ…
Read Moreനഗരത്തിൽ 4 മെട്രോ പാതയ്ക്ക് കൂടി അനുമതി
ബെംഗളൂരു: 59 കിലോമീറ്റർ ദൂരം വരുന്ന 4 പുതിയ മെട്രോ പാതകൾക്ക് കൂടി അനുമതി നൽകാൻ സർക്കാർ. വൈറ്റ്ഫീൽഡ് – ഹോസ്കോട്ടെ, ബന്നാർഘട്ടെ റോഡ് – ജിഗ്‌നി, ഓൾഡ് എയർപോർട്ട് റോഡ് – വൈറ്റ്ഫീൽഡ് (ഭൂഗർഭ പാത) നാഗവര – ഭാരതീയ സിറ്റി പാതകളാണ് പുതുതയായി പരിഗണിക്കുന്നത്. 2032 ൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം
Read Moreസർവീസ് റോഡുകളുടെ നിർമാണം പൂർത്തിയായില്ല; ബെംഗളൂരു – മൈസൂരു 10 വാരിപാത ഉദ്ഘടാനം നാളെ
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘടാനം ചെയ്യുന്ന 118 കിലോമീറ്റർ ബെംഗളൂരു – മൈസൂരു 10 വരി ദേശീയപാതയിലെ (എൻ.എച്ച്.275 ) സർവീസ് റോഡുകളുടെ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. 6 വരി പ്രധാന പാതയ്ക്ക് ഇരുവശത്തുമായി 4 വരിയാണ് സർവീസ് റോഡുകൾ . ദേശിയ പാതയിലേക്ക് പ്രവേശിക്കുന്ന രാജരാജേശ്വരി മെഡിക്കൽ കോളേജിന് സമീപത്തെ കമ്പിപുര മുതൽ മണ്ഡ്യ നിദ്ദഘട്ട വരെ വരുന്ന 57 കിലോമീറ്ററിലെ പലയിടങ്ങളിലും സർവീസ് റോഡുകളുടെ നിർമാണം ഇനിയും തീർന്നട്ടില്ല. 2018 ൽ നിർമാണം ആരംഭിച്ച ദേശീയപാത നവീകരണം 5 വർഷങ്ങൾക്ക്…
Read Moreകൊച്ചുവേളി എക്സ്പ്രസ്സ്: നാളെ ബെംഗളൂരുവിലെ വിവിധ സ്റ്റേഷനുകളിൽ സ്റ്റോപ്പില്ല; വിശദാംശങ്ങൾ
ബെംഗളൂരു: ബെംഗാര്‍പേട്ടിന് സമീപം തൈക്കല്‍ സ്‌റ്റേഷനില്‍ സിഗ്‌നലിങ് നവീകരണത്തിന്റെ ഭാഗമായി മൈസൂരു-കൊച്ചുവേളി എക്സ്പ്രസ്സ് (16315 ) നാളെ ബെംഗളൂരു കന്റോണ്‍മെന്റ്, ബയ്യപ്പനഹളളി, ഹൊസൂര്‍, ധര്‍ജമപുരി, ഓമല്ലൂര്‍. സേലം വഴിയാകും സര്‍വീസ് നടത്തുക. കെ.ആര്‍പുരം വെറ്റ്ഫീല്‍ഡ്, ബംഗാര്‍പേട്ട്, കുപ്പം എന്നിവിടങ്ങളില്‍ നിര്‍ത്തില്ല. ബയ്യപ്പനഹളളി എസ്.എം.വി.ടി -കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്സ് (16320 ) നാളെ ഒരുമണിക്കൂർ വൈകി പുറപ്പെടും. കെ.എസ്.ആർ ബെംഗളൂരു, കെ.ആർ.പുറം, ബയ്യപ്പനഹളളി എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന ബംഗാര്‍പേട്ട്, കുപ്പം, മാരിക്കുപ്പം, ജോലാർപേട്ട്, എന്നിവിടങ്ങളിലേക്കുള്ള 24 ജോഡി മെമു ട്രെയിനുകളും റദ്ധാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ…
Read Moreബെംഗളൂരു – മൈസൂരു ദേശീയപാത; ടോൾ നൽകേണ്ട ഇടങ്ങളുടെ വിശദാംശങ്ങൾ
ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും മൈസൂരു ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബിഡദി കനിമിണിക്കെയിലാണ് ആദ്യം ടോൾ നൽകേണ്ടത്. തുടർന്ന് ശ്രീരംഗപട്ടണയിലെ ഷെട്ടിഹള്ളിയിലാണ് രണ്ടാമത്തെ ടോൽ ബൂത്ത്. ഫാസ്ടാഗ് സൗകര്യമുള്ള 11 വീതം ഗേറ്റുകൾ ഇവിടങ്ങളിൽ സജ്ജീകരിച്ചു. ആംബുലൻസുകൾക്കും വി.വി.ഐ.പി വാഹനങ്ങൾക്കും ടോൾ നൽകാതെ കടന്നുപോകാൻ പ്രത്യേക ഗേറ്റ് ഉണ്ട്. മൈസുരുവിൽ നിന്ന് ബെംഗളുരുവിലേക്ക് വരുന്ന വാഹനങ്ങൾക്കായി ശ്രീരംഗപട്ടണയിലും രാമനാഗരാ ജില്ലയിലെ ശേഷഗിരിഹള്ളിയിലുമാണ് ടോൾ ബൂത്തുകൾ. 14 ന് ശേഷം ടോൾ പിരിവ് ആരംഭിക്കുമെന്നാണ് ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ചത്. ടോൾ ആരംഭിച്ചാൽ കേരള, കർണാടക ആർ.ടി.സി. ബസുകളിലെ ടിക്കറ്റ്…
Read Moreശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപെട്ടു; പ്രഭാസ് ചികിത്സയ്ക്കായി വിദേശത്തേക്ക്
തെന്നിന്ത്യയിലും ബോളിവുഡിലുമുള്ള ആരാധകരെ ആശങ്കയിലാക്കി പ്രഭാസിന്റെ ആരോഗ്യത്തേക്കുറിച്ചുള്ള വാർത്തകൾ. ഏറെ ആരാധകരുള്ള താരമായ പ്രഭാസിന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. താരത്തിന്റേതായി പുതിയ ചിത്രങ്ങൾക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. അതിനിടെയാണ് ആരാധകരെ ആശങ്കയിലാക്കിക്കൊണ്ട് താരത്തിന്റെ ആരോഗ്യം മോശമായതായതായുള്ള വാർത്തകൾ പ്രചരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളാണ് താരം പല സിനിമകളുടേയും ഷൂട്ടിങ് തിരക്കിലാണ്. ഇടവേളയില്ലാതെയുള്ള സിനിമ ചിത്രീകരണം നടന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് പ്രഭാസിന്റെ പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് താല്‍കാലികമായി നിര്‍ത്തി. പ്രഭാസിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് ഫെബ്രുവരിയിൽ ചിത്രീകരണം…
Read Moreനഗരത്തിൽ ഓട്ടോ ഡ്രൈവർമാർക്കുള്ള നിയമങ്ങൾ നിർബന്ധിതമാക്കി; പാലിച്ചില്ലെങ്കിൽ നടപടി
ബെംഗളൂരു: നിർബന്ധമായും പാലിക്കേണ്ട നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്) എസ് ജാൻഹവി അടുത്തിടെ മൈസൂരു നഗരത്തിലെ ഓട്ടോ ഡ്രൈവർമാരുടെ പ്രതിനിധികളുമായി ഒരു കൂടിക്കാഴ്ച നടത്തി. പൂർണ യൂണിഫോം ധരിക്കേണ്ടതിന്റെ ആവശ്യകത, കൊണ്ടുപോകേണ്ട അവശ്യവസ്തുക്കൾ, ഓട്ടോ ഡ്രൈവർമാർ നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു. ഓട്ടോ ഡ്രൈവർമാർ അഭിമാനത്തോടെയും കൃത്യമായും കാക്കി യൂണിഫോം ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജാൻഹവി ഊന്നിപ്പറഞ്ഞു. എല്ലാ ഡ്രൈവർമാരോടും യൂണിഫോം ഉൾപ്പെടെയുള്ള ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാനും ആവശ്യപ്പെട്ടു, പോലീസ് ചെക്കിങ്ങിൽ പെട്ടാൽ പിഴ അടയ്ക്കേണ്ടി വരുമെന്നും…
Read Moreവനിതാ ദിനത്തിൽ ബിഎംടിസി സൗജന്യ യാത്ര ഉപയോഗിച്ചത് 20 ലക്ഷത്തിലധികം സ്ത്രീകൾ
ബെംഗളൂരു: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) സൗജന്യ യാത്രാ ഓഫർ ഉപയോഗിച്ചത് 20 ലക്ഷത്തിലധികം സ്ത്രീകൾ. ബുധനാഴ്ച 21.97 ലക്ഷം സ്ത്രീകളാണ് യാത്ര ചെയ്തത്. ബസ് കോർപ്പറേഷൻ പ്രതീക്ഷിച്ചതിലും 2 ലക്ഷം കൂടുതലാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 20 ലക്ഷം സ്ത്രീകൾ തങ്ങളുടെ സേവനം തിരഞ്ഞെടുത്താൽ സർക്കാരിന് മൊത്തം 8.17 കോടി രൂപ ചെലവ് വരുമെന്ന് ബിഎംടിസി കണക്കാക്കിയിരുന്നു. എന്നാൽ ബുധനാഴ്‌ച സൗജന്യ യാത്രയ്‌ക്ക് ചെലവായ തുക കോർപ്പറേഷൻ വെളിപ്പെടുത്തിയിട്ടില്ല. ആറ് ഡിവിഷനുകളിൽ, 5,15,988 പേർ വെസ്റ്റിനും 4,73,596…
Read More