95ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; ആര്‍ആര്‍ആര്‍ലെ ‘നാട്ടു നാട്ടു’ ഗാനം ഓസ്‌കാര്‍ വേദിയില്‍

95ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യയില്‍ നിന്ന് മൂന്ന് നോമിനേഷനുകളാണ് ഇത്തവണ ഓസ്‌കറിന് ഇടംപിടിച്ചിട്ടുള്ളത്. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഓള്‍ ദാറ്റ് ബ്രീത്തും മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ദ എലിഫന്റ് വിസ്പറേഴ്സ് എന്നിവയുമാണ് അനവസാനപട്ടികയില്‍ ഇടംനേടിയിട്ടുള്ളത്. കൂടാതെ എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് മികച്ച ഒറിജിനല്‍ ഗാനവിഭാഗത്തിലും നോമിനേഷന്‍ ലഭിച്ചു. അതേസമയം ആര്‍ആര്‍ആര്‍ലെ ‘നാട്ടു നാട്ടു’ ഗാനം ഓസ്‌കാര്‍ വേദിയില്‍ തത്സമയം അവതരിപ്പിക്കും. അതെസമയം 95ാമത് ഓസ്കർ പുരസ്കാര വേദിയിൽ…

Read More

കെ.ആർ.പുരം-വൈറ്റ് ഫീൽഡ് മെട്രോ പാത: ഉദ്ഘാടനം വൈകികുമെന്ന് സൂചന

metro namma metro train

ബെംഗളൂരു:  മാർച്ച് 15-നുള്ളിൽ കെ.ആർ.പുരം-വൈറ്റ് ഫീൽഡ് മെട്രോ പാതയിലൂടെ സർവീസ് തുടങ്ങുമെന്ന മെട്രോ റെയിൽ കോർപ്പറേഷൻ അധികൃതരുടെ പ്രഖ്യാപനം വെറുതെയാകുമെന്ന് ആശങ്ക. നേരത്തേ മെട്രോ പാതയിലൂടെ സർവീസ് 10-നുശേഷം ഉദ്ഘാടനത്തിന് തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി ബി.എം.ആർ.സി.എൽ. സർക്കാരിന് കത്തുനൽകിയിരുന്നു. എന്നാൽ അവസാനവട്ട നിർമാണ പ്രവർത്തനങ്ങൾ 10-നുള്ളിൽ സുരക്ഷാ കമ്മിഷണറുടെ നിർദേശമനുസരിച്ചു പൂർത്തിയാകുമെന്നാണ് മെട്രോ റെയിൽ അറിയിച്ചിരുന്നതെങ്കിലും ഇനിയും പ്രവൃത്തികൾ തീരാൻ ബാക്കിയുണ്ടെന്നാണ് സൂചന. ഒട്ടേറെ ഐ.ടി. കമ്പനികൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലൂടെയുള്ള പാത കടന്നുപോകുന്നു എന്നത് കൊണ്ടുതന്നെ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതികൂടിയാണ്…

Read More

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം.

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. എതിരാളികളായ എസ്പാന്യോളിനെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്. റയലിനായി ബ്രസീലിയന്‍ താരങ്ങളായ വിനീഷ്യസ് ജൂനിയറും എഡര്‍ മിലിറ്റാവോയും സ്പാനിഷ് താരം മാര്‍ക്കോ അസെന്‍സിയോയും ലക്ഷ്യം കണ്ടു. തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്ക് ശേഷം റയലിന്റെ ഗംഭീര തിരിച്ച് വരവിനായിരുന്നു സാന്റിയാഗോ ബെര്‍ണബ്യൂ സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ പതറിപോയ റയലിന് വിനീഷ്യസ് ജൂനിയറാണ് മികച്ച തുടക്കം സമ്മാനിച്ചത്. മത്സരത്തിന്റെ എട്ടാം മിനുട്ടില്‍ റയല്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കിയുള്ള യൊസേലുവിന്റെ ഷോട്ട് വലകുലുക്കി. പിന്നാലെ സമനിലഗോളിനായുള്ള മുന്നേറ്റങ്ങള്‍ നടത്തിയ…

Read More

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശ്ശൂരിൽ

തൃശൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശ്ശൂരിലെത്തും. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുന്ന അമിത് ഷാ ഹെലികോപ്റ്ററിലാണ് തൃശൂരിലേക്ക് തിരിക്കുക. തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ ഹെലിപാഡിൽ ബിജെപി നേതാക്കൾ അദ്ദേഹത്തെ സ്വീകരിക്കും. രണ്ട് മണിക്ക് ശക്തൻ തമ്പുരാൻ സമാധിയിൽ പുഷ്പാർച്ചനയാണ് അമിത് ഷായുടെ തൃശ്ശൂരിലെ ആദ്യ പരിപാടി. തുടര്‍ന്ന് മൂന്ന് മണിക്ക് ജോയ്സ് പാലസ് ഹോട്ടലില്‍ നടക്കുന്ന തൃശൂർ പാർലമെൻ്റ് മണ്ഡലം ബി ജെ പി ഭാരവാഹിയോഗത്തിൽ അദ്ദേഹം പങ്കെടുക്കും. യോഗശേഷം വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിയോടെ തെക്കേ ഗോപുരനടയിൽ…

Read More

പ്രധാനമന്ത്രി ഇന്ന് മണ്ഡ്യയിൽ; ജനങ്ങൾക്ക് സമർപ്പിക്കുന്നത് 16000 കോടി രൂപയുടെ പദ്ധതികൾ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ വികസനം വോട്ട് ആക്കി മാറ്റുന്നതിനുള്ള റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണ്ഡ്യയിലെത്തും. ഓൾഡ് മൈസൂരു മേഖലയിൽ ബി.ജെ.പി.യുടെ സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന റോഡ് ഷോയിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് പ്രതാപ് സിംഹ എം.പി പറഞ്ഞു. മൈസൂരു വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ രാവിലെ 11 .30 ന് എത്തുന്ന മോദി ഇൻ സ്‌പെക്ഷൻ ബംഗ്ലാവ് മുതൽ നന്ദ തിയേറ്റർ സർക്കിൾ വരെ ഒന്നര കിലോമീറ്റർ ദൂരമാണ് റോഡിഷോയിൽ പങ്കെടുക്കുന്നത്. 10…

Read More

വൺവേ ചട്ടം ലംഘിച്ചാൽ പിടിവീഴും: കർശന നടപടിയ്ക്ക് ഒരുങ്ങി ട്രാഫിക് പൊലീസ്

ബെംഗളൂരു: നഗരനിരത്തുകളിൽ വൺവേ ചട്ടം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് നിയമനടപടി സ്വീകരിക്കുന്നതിന് ട്രാഫിക് പൊലീസ് പരിശോധന കർശനമാക്കി. അപകടത്തിനു വഴിയൊരുക്കുന്നത് കൊണ്ടുതന്നെ ഇത്തരം വാഹനങ്ങൾ വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 30 പേർക്കെതിരെ കേസെടുത്തതിന് പുറമെ അധികൃതർ ഒട്ടേറെ വാഹനങ്ങൾ പിടിച്ചെടുത്തു. വൈറ്റ്ഫീൽഡിൽ മാത്രം 20 വാഹനങ്ങളും കുന്ദനഹള്ളിയിൽ 6 വാഹനങ്ങളും പിടിച്ചെടുത്തു. വൺവേ ചട്ടങ്ങൾ ലംഘിക്കുന്നതു മൂലമുള്ള ഗതാഗതക്കുരുക്കിനും ഇതോടെ പരിഹാരമാകും.ഇരുചക്രവാഹന യാത്രക്കാരാണ് പിടിയിലാകുന്നവരേറെയും

Read More

കർണാടക ഹൈവേകളിൽ ജീവൻ രക്ഷിക്കാൻ ഇനി ‘രസ്ത’ കൈകോർക്കും

highway road

ബെംഗളൂരു: ഹൈവേകളിൽ അപകടത്തിൽ പെടുന്നവരെ സഹായിക്കുന്നതിന് പോലീസ്, ആംബുലൻസ് ഡ്രൈവർമാർ, പൗരന്മാർ തുടങ്ങിയവരെ പരിശീലിപ്പിക്കുന്നതിനായി, രാജീവ് ഗാന്ധി സർവകലാശാലയുടെ ‘ജീവ രക്ഷാ ട്രസ്റ്റ്’, ആരോഗ്യ കുടുംബക്ഷേമ വകുപ്പുമായി സഹകരിച്ച്, വ്യാഴാഴ്ച ‘രസ്ത’ സംരംഭം ആരംഭിച്ചു. സംസ്ഥാനത്തുടനീളമുള്ള ഒമ്പത് ജില്ലകളിലായി 26 അപകട സാധ്യതയുള്ള സ്ഥലങ്ങൾ റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം കണ്ടെത്തി, അവിടെ 3 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ആളുകൾക്ക് പരിശീലനം നൽകും. മണ്ഡ്യ, മൈസൂരു, ഹുബ്ബാലി-ധാർവാഡ്, തുമകുരു, ദാവൻഗെരെ, ബെലഗാവി, കലബുറഗി, മംഗലാപുരം എന്നീ ജില്ലകളിലാണ് 2022-ൽ മന്ത്രാലയം കണ്ടെത്തിയ അപകട ഹോട്ട്‌സ്‌പോട്ടുകൾ. അപകടമുണ്ടായാൽ…

Read More

സ്ഥാനാർത്ഥികളാവാൻ ഒരു ലക്ഷം രൂപ ഫീസ്!

ബെംഗളൂരു : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ജെ.ഡി.എസ് സ്ഥാനാർത്ഥികൾ പാർട്ടിക്ക് ഫീസായി ഒരു ലക്ഷം രൂപ നൽകണം. പട്ടികജാതി വിഭാഗക്കാർക്ക് ഇതിൽ പകുതി നൽകിയാൽ മതി, പാർട്ടി സംസ്ഥാന അധ്യക്ഷൻ സി.എം.ഇബ്രാഹിം അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ഡിസംബറിൽ 93 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ജെ.ഡി.എസ് പുറത്തിറക്കിയിരുന്നു, അതിൽ ഉൾപ്പെട്ടവരും ഈ തുക ഫീസ് ആയി നൽകണം. മുൻ മുഖ്യമന്ത്രിയും നിയമ സഭാ കക്ഷി നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയിൽ നിന്നും നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് സ്ഥാനാർത്ഥികൾ പറയുന്നത്. മുൻപ് നിയമസഭാ തെരഞ്ഞെടുപ്പിൽ 2 ലക്ഷം രൂപ…

Read More

നാളെ ഉദ്ഘടനത്തിനൊരുങ്ങുന്നത് പണിതീരാത്ത അതിവേഗ പാതയെന്ന് ആക്ഷേപം 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരക്കിട്ട് ഉദ്ഘാടനം ചെയ്യുന്നത് പണിതീരാത്ത മൈസൂരു-ബംഗളൂരു അതിവേഗ 10 വരി പാതയെന്ന് ആക്ഷേപം. യു.പി.എ സര്‍ക്കാര്‍ 3000 കോടി രൂപ എസ്റ്റിമേറ്റില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ഈ പദ്ധതി 9551 കോടി രൂപക്കാണ് ബെംഗളൂരു ആസ്ഥാനമായ ദിലിപ് ബില്‍ഡ്കോണ്‍ ലിമിറ്റഡ് (ഡിബിഎല്‍)കമ്പനിക്ക് കരാര്‍ നല്‍കിയത്. പാത ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ ലക്ഷവും ഒന്നര കിലോമീറ്റര്‍ റോഡ് ഷോയില്‍ 40,000വും പേരെ പങ്കെടുപ്പിക്കാനുള്ള ഒരുക്കങ്ങളാണ് മണ്ഡ്യയിൽ പൂര്‍ത്തിയാവുന്നത്. കേന്ദ്ര ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി ഈ…

Read More

80 കഴിഞ്ഞവർക്ക് ‘വോട്ട് അറ്റ് ഹോം’ പരീക്ഷണവുമായി കേന്ദ്ര കമ്മീഷൻ 

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിൽ 80 വയസ്സ് കഴിഞ്ഞവർക്ക് വീട്ടിൽ വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജീവ് കുമാർ. രാജ്യത്ത് ഇത്തരത്തിൽ ഒരു സംവിധാനം ആദ്യമായി കർണാടകയിൽ ആണ് നടക്കാൻ പോകുന്നത്. പോളിംങ് ബൂത്തിലെത്താൻ സന്നദ്ധരായവരെ വോട്ട് അറ്റ് ഹോം സംവിധാനത്തിന് നിർബന്ധിക്കില്ല. വീട്ടിൽ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പുതിയ സംവിധാനം സംബന്ധിച്ച് വിശദ വിവരങ്ങൾ നൽകും. വികലാംഗർക്ക് വോട്ട് രേഖപ്പെടുത്താനായി `സാക്ഷം’ മൊബൈൽ ആപ്ലിക്കേഷനും സ്ഥാനാർത്ഥികൾക്കും പത്രിക സമർപ്പിക്കാൻ `സുവിധ’ മൊബൈൽ…

Read More
Click Here to Follow Us