ബെംഗളൂരു: ഭിന്നശേഷിക്കാരനായ മലയാളി യുവാവിനെ ബെംഗളൂരുവില്‍ കാണാതായി. തൃശൂര്‍ തിരുനെല്ലൂര്‍ മുല്ലശ്ശേരി നാലകത്ത് വീട്ടില്‍ എം.എം.ഹനീഫയുടെ മകന്‍ മുഹമ്മദലി ജൗഹറിനെയാണ് (30) കാണാതായത്. കഴിഞ്ഞ സെപ്റ്റംബര്‍ 12 – 2022നാണ് ജോലി ആവശ്യാര്‍ഥം ജൗഹര്‍ ബെംഗളൂരുവിലെത്തിയത്. കോലാര്‍ ജില്ലയിലെ മാലൂര്‍ ഭാവനഹള്ളിയിലെ സത്യാലക്ഷ്മിയിലെ പി.ജിയിലായിരുന്നു താമസിച്ചിരുന്നത്. ബെംഗളൂരു നാഗസാന്ദ്രയില്‍ ഓഫിസുള്ള ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ ഫ്ലിപ്കാര്‍ട്ടിന് സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനമായ ജറി കാര്‍ട് കമ്പനിയുടെ മാലൂരിലുള്ള പാക്കിങ് വെയര്‍ഹൗസിലായിരുന്നു ജോലി. ജന്മനാ സംസാര-ശ്രവണശേഷി ഇല്ലാത്ത ജൗഹറിനെ സംബന്ധിച്ച് വിവരം കിട്ടാത്തതിനാല്‍ വീട്ടുകാര്‍ ഏറെ പ്രയാസത്തിലാണ്.…
Read MoreMonth: March 2023
എക്‌സ്പ്രസ് വേ ഉദ്ഘാടനത്തിന് എത്തിയ മോദിയെ സ്വീകരിച്ച് വൻ ജനക്കൂട്ടം: റോഡ് ഷോ നടന്നു
ബെംഗളൂരു: മണ്ഡ്യയിൽ എക്‌സ്പ്രസ് വേ ഉദ്ഘാടനത്തിനെത്തിയ മോദിയെ മണ്ഡ്യയിൽ വൻ ജനക്കൂട്ടം സ്വീകരിച്ചു.. മണ്ഡ്യയിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിൽ, വൻ ജനക്കൂട്ടം അദ്ദേഹത്തെ സ്വീകരിച്ചപ്പോൾ വൻ റോഡ് ഷോ നടന്നു. ഇൻസ്‌പെക്ഷൻ ബംഗ്ലാവ് മുതൽ നന്ദ ടാക്കീസ് വരെയുള്ള 1.8 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഷോ പഴയ മൈസൂരു മേഖലയിൽ പ്രധാനമന്ത്രി നടത്തുന്ന ആദ്യ പരിപാടിയാണ്. Exceptional fervour for PM @narendramodi in Mandya, Karnataka pic.twitter.com/03b7Ple3gU — DD News (@DDNewslive) March 12, 2023 ബെംഗളൂരുവിലെ ഏറ്റവും പുതിയ വാർത്തകൾക്കുവേണ്ടി…
Read More41 വർഷത്തിന് ശേഷം ഒരു പ്രധാനമന്ത്രി”സക്കരെ നാടി”ലെത്തി.
ബെംഗളൂരു : 41 വർഷത്തിന് ശേഷം കർണാടകയുടെ സക്കരെ നാടി (പഞ്ചസാരയുടെ നാട്) ലേക്ക് ഒരു പ്രധാനമന്ത്രിയെത്തി. മുൻപ് ജവഹർലാൽ നെഹ്റുവും ചരൺ സിങ്ങും ഇന്ദിരാ ഗാന്ധിയും മണ്ഡ്യ സന്ദർശിച്ചിട്ടുണ്ട്. വ്യോമസേനയുടെ വിമാനത്തിൽ മൈസൂരുവിൽ ഇറങ്ങിയ പ്രധാനമന്ത്രി അവിടെ നിന്ന് ഹെലികോപ്റ്ററിൽ പി.ഇ.എസ്.കോളേജ് മൈതാനത്ത് എത്തി. മണ്ഡ്യയിൽ ഇന്ന് പ്രധാനമന്ത്രി റോഡ് ഷോ നടത്തും.ഓൾഡ് മൈസൂരു മേഖലയിൽ ബി.ജെ.പി.യുടെ സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന റോഡ് ഷോയിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് പ്രതാപ് സിംഹ എം.പി പറഞ്ഞു. മൈസൂരു വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ…
Read Moreപ്രധാനമന്ത്രി നരേന്ദ്ര മോഡി മൈസൂരുവിൽ എത്തി.
ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോഡി മൈസൂരുവിലെത്തി, പ്രത്യേക വിമാനത്തിൽ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ മണ്ഡ്യയിലേക്ക് തിരിക്കും. അവിടെ പി.ഇ.എസ്.കോളേജ് മൈതാനത്ത് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാറായി രണ്ട് ഹെലി പാഡുകൾ തയ്യാറാക്കിയിട്ടുണ്ട്. മണ്ഡ്യയിൽ ഇന്ന് പ്രധാനമന്ത്രി റോഡ് ഷോ നടത്തും.ഓൾഡ് മൈസൂരു മേഖലയിൽ ബി.ജെ.പി.യുടെ സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന റോഡ് ഷോയിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് പ്രതാപ് സിംഹ എം.പി പറഞ്ഞു. മൈസൂരു വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ രാവിലെ 11 .30 ന് എത്തുന്ന മോദി ഇൻ സ്‌പെക്ഷൻ ബംഗ്ലാവ്…
Read Moreഈ വർഷത്തെ 5, 8 ക്ലാസുകളിലെ പൊതുപരീക്ഷകൾ റദ്ദാക്കി
ബെംഗളൂരു: ഈ അധ്യയന വർഷം മുതൽ സംസ്ഥാനത്ത് അഞ്ച്, എട്ട് ക്ലാസുകളിലെ വാർഷിക പരീക്ഷകൾ 10-ാംക്ലാസ് പരീക്ഷയുടെ മാതൃകയിൽ പൊതു പരീക്ഷയാക്കിക്കൊണ്ടുള്ള സർക്കാർ വിജ്ഞാപനം അസാധുവാക്കികർണാടക ഹൈക്കോടതി. ഈ അധ്യയന വർഷം മുതൽ ബോർഡ് പരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങിയിരുന്നു. ചട്ടം അനുസരിച്ച് 5, 8 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ അടുത്ത വർഷം മുതൽ നടത്താമെന്ന് ജസ്റ്റിസ് പ്രദീപ് സിംഗ് യെരൂർ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. രജിസ്റ്റർ ചെയ്ത അൺ എയ്ഡഡ് പ്രൈവറ്റ് സ്‌കൂൾസ് അസോസിയേഷൻ (RUPSA) പ്രസിഡന്റ് ലോകേഷ് താളിക്കാട്ടെ കർണാടക…
Read Moreകോറമംഗല അപ്പാർട്ട്‌മെന്റിൽ എയർഹോസ്റ്റസ് ജീവനൊടുക്കിയ നിലയിൽ
ബെംഗളൂരു : കോറമംഗലയിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി അന്താരാഷ്ട്ര വിമാനക്കമ്പനിയിലെ എയർഹോസ്റ്റസ് ജീവനൊടുക്കിയ നിലയിൽ. കോറമംഗലയിലെ രേണുക റെസിഡൻസിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹിമാചൽ പ്രദേശിൽ നിന്നുള്ള 28 കാരിയായ അർച്ചനയാണ് മരിച്ചത്. ദുബായിലെ ഒരു പ്രമുഖ എയർലൈൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതി ബംഗളുരുവിൽ ഉള്ള ഐടി പ്രൊഫഷണലായ ആദേഷിനെ കാണാൻ വന്നതായിരുന്നു. മംഗളൂരു സ്വദേശിയായ ആദേശ് ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ 6 മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഇരുവരും ഫോറം മാളിൽ പോയി സിനിമ…
Read Moreഐഎസ്എലില്‍ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം; മത്സരം ബെംഗളൂരുവിന്റെ തട്ടകമായ ശ്രീകണ്ഡീരവ സ്റ്റേഡിയത്തിൽ
ഐഎസ്എലില്‍ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ആദ്യ സെമിയുടെ രണ്ടാംപാദ മത്സരത്തില്‍ മുംബൈ ബാംഗ്ലൂരുവിനെ നേരിടും. രാത്രി 7.30ന് ബെംഗ്ലൂരിുവിന്റെ തട്ടകമായ ശ്രീകണ്ഡീരവ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ പാദ സെമിയില്‍ എതിരില്ലാത്ത ഒരുഗോളിന് ബെംഗ്ലൂരു ജയിച്ചിരുന്നു. ആദ്യ പാദ സെമിയില്‍ മുംബൈ സിറ്റിയെ അവരുടെ തട്ടകത്തില്‍ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തോടെയെത്തുന്ന ബാംഗ്ലൂരുവിന് അനൂകൂലമായി നിരവധി ഘടങ്ങളാണുള്ളത്. ഗോള്‍ വ്യത്യാസത്തില്‍ ഒരു ഗോള്‍ മുന്നില്‍. തുടര്‍ച്ചയായ 10 വിജയങ്ങള്‍. സുനില്‍ ഛേത്രി നയിക്കുന്ന മുന്നേറ്റനിര. സന്ദേശ് ജിങ്കന്‍, ബ്രൂണോ റാമിറസ് സഖ്യത്തിന്റെ പ്രതിരോധം. നിര്‍ണായക മത്സരത്തിന് ഇറങ്ങുന്നത് സ്വന്തം…
Read Moreകന്നഡ സംസാരിച്ചില്ല; യുവ എൻജിനിയർക്ക് പബ്ബിൽ വെച്ച് മർദനം
ബെംഗളൂരു : കസ്തൂർബ റോഡിലെ ഒരു പബ്ബിൽ കന്നഡയിൽ സംസാരിക്കാത്തതിന്റെ പേരിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 22 കാരനായ ഇലക്ട്രിക്കൽ എഞ്ചിനീയറെ നാല് പേർ ചേർന്ന് മർദ്ദിച്ചു. നഗരത്തിലെ സ്വകാര്യകമ്പനിയിലെ എൻജിനിയറായ രാഘവ് സിങ്ങിനാണ് (27) മർദനമേറ്റത്. മർദനത്തിൽ യുവാവിന്റെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനിരയായ രാഘവ് സിംഗ് അക്രമികളിൽ നിന്ന് രക്ഷപ്പെട്ട് ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയും തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തതിന് ശേഷം കബ്ബൺ പാർക്ക് പോലീസിൽ പരാതി നൽകുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രി 11.30-ഓടെ…
Read Moreനഗരത്തിലെ ഹോട്ടലുകളെ ബാധിച്ച് പാലിൽ ക്ഷാമം
ബെംഗളൂരു: പാലുത്പാദനത്തിലുണ്ടായ ഇടിവ് നഗരത്തിലെ ഹോട്ടൽ വ്യവസായത്തെ ബാധിച്ചു. പ്രതിദിനം ഏകദേശം 4.5 ലക്ഷം ലിറ്റർ പാലും 3 ലക്ഷം ലിറ്റർ തൈരും ആവശ്യമായി വരുന്നതിനാൽ സമയബന്ധിതമായ വിതരണത്തിൽ ഹോട്ടലുടമകൾ ക്ഷാമം നേരിടുന്നു. കോവിഡ് -19 മഹാമാരിയിൽ നിന്ന് ലോകം കരകയറുമ്പോൾ ഹോട്ടൽ വ്യവസായം ബിസിനസ്സിൽ മെസിച്ചം കണ്ടിരുന്നു. ഈ ആവശ്യം വർധിച്ചതിന്റെ ഫലമായി ഹോട്ടലുകളിലും പാലിന്റെ ആവശ്യകത ഗണ്യമായി ഉയർന്നു. എന്നിരുന്നാലും, സമയബന്ധിതമായി പാൽ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ഹോട്ടലുടമകൾ ആശങ്ക പ്രകടിപ്പിച്ചു, ഇത് പാലിച്ചില്ലെങ്കിൽ, വിതരണത്തിനായി സ്വകാര്യ കമ്പനികളിലേക്ക് തിരിയാൻ അവരെ നിർബന്ധിതരാക്കും.…
Read Moreരാജ്യത്ത് ആശങ്ക; എച്ച് 3 എന്‍2 ഇന്‍ഫ്ളുവന്‍സ കേസുകള്‍ വര്‍ധിക്കുന്നു
ഡൽഹി: രാജ്യത്ത് ആശങ്കയായി എച്ച് 3 എന്‍2 ഇന്‍ഫ്ളുവന്‍സ കേസുകള്‍ വര്‍ധിക്കുന്നു. ഒഡീഷയില്‍ രണ്ട് മാസത്തിനിടെ 59 കേസുകള്‍ കണ്ടെത്തിയതായി ഭുവനേശ്വര്‍ റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ അറിയിച്ചു. രാജ്യത്ത് ഉടനീളം വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ സാമ്പിളുകള്‍ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. ജനുവരി ഫെബ്രുവരി മാസങ്ങളിലായി ശേഖരിച്ച 225 കേസുകളിന്‍ നടത്തിയ പരിശോധനയിലാണ് ഒഡീഷയില്‍ 59 എച്ച് എന്‍2 കേസുകള്‍ കണ്ടെത്തിയത്. എച്ച് 3എന്‍ 2 വൈറസ് ബാധിച്ച് കര്‍ണാടകയിലും ഹരിയാനയിലും ഓരോ മരണങ്ങള്‍ വീതം…
Read More