ബെംഗളൂരു: ടിപ്പു സുൽത്താനെ കൊന്നുവെന്ന് അവകാശപ്പെടുന്ന വൊക്കലിഗ തലവൻമാരായ ഉറിഗൗഡയെയും ദൊഡ്ഡനഞ്ജെഗൗഡയെയും കുറിച്ച് സിനിമ നിർമ്മിക്കാനുള്ള തന്റെ പദ്ധതി ചലച്ചിത്ര നിർമ്മാതാവ് കൂടിയായ ഹോർട്ടികൾച്ചർ മന്ത്രി മുനിരത്ന ഉപേക്ഷിച്ചു. ആദിചുഞ്ചനഗിരി ദർശകനായ നിർമലാനന്ദനാഥ സ്വാമിജിയുടെ ഇടപെടലിനെ തുടർന്ന് തന്റെ വൃഷഭദ്രി പ്രൊഡക്ഷൻസിന് കീഴിൽ ഇത് നിർമ്മിക്കാനുള്ള പദ്ധതി അദ്ദേഹം ഉപേക്ഷിച്ചു.
ഈ വിഷയം സംസ്ഥാനത്ത് രാഷ്ട്രീയ സ്തംഭനാവസ്ഥ സൃഷ്ടിസിച്ചിരുന്നു, സിനിമ നിർമ്മാണത്തിൽ നിന്നും പിന്തിരിഞ്ഞതോടെ ഈ സംഭവവികാസങ്ങളിൽ നിന്നുമുണ്ടായ വിഷയങ്ങൾ അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
തിങ്കളാഴ്ച മാണ്ഡ്യയിൽ ആദിചുഞ്ചനഗിരി സന്യാസിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വൊക്കലിഗ മേധാവികളെക്കുറിച്ചുള്ള സിനിമ നിർമ്മിക്കുന്നതിൽ നിന്ന് താൻ പിന്മാറിയതായി മന്ത്രി മുനിരത്ന പറഞ്ഞു. ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്താതിരിക്കാൻ വിഷയത്തെക്കുറിച്ച് കൂടുതൽ സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ടിപ്പുവിനെ കൊന്നത് ഉറിഗൗഡയും നഞ്ചെഗൗഡയും ആണെന്ന് പറഞ്ഞ് വൊക്കലിഗ സമുദായത്തെ പറ്റിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നും ആക്ഷേപമുണ്ട്. രംഗയാന സംവിധായകൻ അദ്ദണ്ട സി കരിയപ്പ രചനയും സംവിധാനവും നിർവഹിച്ച ‘ടിപ്പു നിജ കനസുഗലു’ അരങ്ങേറിയതോടെയാണ് കഥാപാത്രങ്ങൾ പ്രശസ്തരായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.