ബെംഗളൂരു; നിയസഭ തിരഞ്ഞെടുപ്പില്‍ അതീവ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാകും ഇത്തവണ മണ്ഡ്യ നിയമസഭ മണ്ഡലം വേദിയായേക്കുക.
സാധാരണ നിലയില്‍ കോണ്‍ഗ്രസും ജെ ഡി എസും തമ്മിലാണ് മണ്ഡ്യയില്‍ പോരാട്ടം. എന്നാല്‍ പഴയ മൈസൂരു മേഖലയില്‍ കൂടുതല്‍ സീറ്റ് നേടുകയെന്ന ലക്ഷ്യത്തോടെ ബി ജെ പിയും ഇവിടെ കളം നിറഞ്ഞിരിക്കുകയാണ്. ശക്തരെ തന്നെ ഇറക്കി മണ്ഡ്യ പിടിക്കാനുള്ള തീവ്രശ്രമങ്ങള്‍ ബി ജെ പി നടത്തുന്നുണ്ട്. മണ്ഡ്യ ലോക്സഭ എംപിയായ നടി സുമലതയെ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ബി ജെ പി നീക്കം.
മണ്ഡ്യ നിയമസഭയില്‍ നിന്ന് അവര്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത തള്ളികളയാനാകില്ല. അത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞ് വന്നാല്‍ മുന്‍ മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ സാക്ഷാല്‍ എച്ച് ഡി കുമാരസ്വാമി തന്നെ മണ്ഡലത്തില്‍ മത്സരിച്ചേക്കും. തന്റെ സിറ്റിംഗ് മണ്ഡലമായ ചണ്ണാപട്ടണയ്ക്കൊപ്പമായിരിക്കും മണ്ഡ്യയിലും മത്സരിച്ചേക്കുക.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് പിന്നാലെ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ട് നില്ക്കുന്ന ദിവ്യ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിലൂടെ തിരിച്ച് വരവിന് ശ്രമം നടത്തുന്നുണ്ടെന്നാണ് സൂചന. ദിവ്യയും മണ്ഡ്യയിൽ നിന്നുള്ള സ്ഥാനാർഥി ആവാൻ ആണ് സാധ്യത.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.