ബെംഗളൂരു: കേരളത്തിലേക്ക് പ്രത്യേക സർവീസുകളുമായി കേരള, കർണാടക ആർ.ടി.സി.കൾ. ഈസ്റ്റർ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്താണ് കേരള, കർണാടക ആർ.ടി.സി.കൾ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
പയ്യന്നൂർ, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഏപ്രിൽ രണ്ടുമുതൽ എട്ടുവരെ പത്തുവീതം പ്രത്യേക ബസുകളാണ് കേരള ആർ.ടി.സി. പ്രഖ്യാപിച്ചത്. എറണാകുളം, കോട്ടയം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് കർണാടക ആർ.ടി.സി.യുടെ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്ഥിരം ബസുകളുടെ ടിക്കറ്റ് തീരുന്നതിനാലാണ് കേരള, കർണാടക ആർ.ടി.സി.കൾ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
കർണാടക ആർ.ടി.സി. ബസുകൾ
- ബെംഗളൂരു – എറണാകുളം (ഏപ്രിൽ അഞ്ച്-രാത്രി 8.48, ഐരാവത് ക്ലബ്ബ് ക്ലാസ്)
- ബെംഗളൂരു – കോട്ടയം (ഏപ്രിൽ അഞ്ച്-രാത്രി 7.40, രാത്രി 7.48, ഏപ്രിൽ ആറ്്- രാത്രി 7.40, ഐരാവത് ക്ലബ്ബ് ക്ലാസ്)
- ബെംഗളൂരു – മൂന്നാർ (ഏപ്രിൽ ഏഴ്-രാത്രി 9.11,രാജഹംസ)
- മൈസൂരു – എറണാകുളം (ഏപ്രിൽ അഞ്ച്, ആറ്-രാത്രി 9.28).
കേരള ആർ.ടി.സി. പ്രത്യേക ബസുകൾ
- ബെംഗളൂരു – പയ്യന്നൂർ (വൈകീട്ട് 5.30, സൂപ്പർ എക്സ്പ്രസ്-ടിക്കറ്റ് നിരക്ക് 511 രൂപ).
- ബെംഗളൂരു – കണ്ണൂർ (രാത്രി 8.32, സൂപ്പർ ഡീലക്സ്, ടിക്കറ്റ് 611 രൂപ)
- ബെംഗളൂരു – കോഴിക്കോട് (വൈകീട്ട് 3.06, സൂപ്പർ ഡീലക്സ്, ടിക്കറ്റ് നിരക്ക് 601 രൂപ), (വൈകീട്ട് 3.46, സൂപ്പർ എക്സ്പ്രസ്, 491 രൂപ), (രാത്രി 7.46, സൂപ്പർ ഡീലക്സ്, 681 രൂപ), (രാത്രി 8.16, സൂപ്പർ എക്സ്പ്രസ്, 541 രൂപ)
- ബെംഗളൂരു – തൃശ്ശൂർ (രാത്രി 7.44. സൂപ്പർ ഡീലക്സ്, 771 രൂപ),
- ബെംഗളൂരു – എറണാകുളം (വൈകീട്ട് 5.30, സൂപ്പർ ഡീലക്സ്, 871 രൂപ)
- ബെംഗളൂരു – കോട്ടയം (വൈകീട്ട് 5.10, സൂപ്പർ ഡീലക്സ്, 941 രൂപ)
- ബെംഗളൂരു – തിരുവനന്തപുരം (വൈകീട്ട് 6.03, സൂപ്പർ ഡീലക്സ്, 1161 രൂപ)