ഡൽഹി: രാജ്യത്ത് ആശങ്കയായി എച്ച് 3 എന്‍2 ഇന്‍ഫ്ളുവന്‍സ കേസുകള്‍ വര്‍ധിക്കുന്നു. ഒഡീഷയില്‍ രണ്ട് മാസത്തിനിടെ 59 കേസുകള്‍ കണ്ടെത്തിയതായി ഭുവനേശ്വര്‍ റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ അറിയിച്ചു. രാജ്യത്ത് ഉടനീളം വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ സാമ്പിളുകള്‍ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.
ജനുവരി ഫെബ്രുവരി മാസങ്ങളിലായി ശേഖരിച്ച 225 കേസുകളിന്‍ നടത്തിയ പരിശോധനയിലാണ് ഒഡീഷയില്‍ 59 എച്ച് എന്‍2 കേസുകള്‍ കണ്ടെത്തിയത്. എച്ച് 3എന്‍ 2 വൈറസ് ബാധിച്ച് കര്‍ണാടകയിലും ഹരിയാനയിലും ഓരോ മരണങ്ങള്‍ വീതം രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ പനി, തൊണ്ട വേദന, ചുമ എന്നിവയാണ് പ്രാധാനപ്പെട്ട രോഗലക്ഷണങ്ങള്‍. സാധാരണ ഗതിയില്‍ പ്രായമായവരിവും കുട്ടികളിലും രേഗം പിടിപെട്ടാല്‍ അപകടസാധ്യത കൂടുതലാണ്.
ശ്വാസ കോശ സംബന്ധമായ അണുബാധകള്‍ക്ക് കാരണമാകുന്ന എച്ച് 3എന്‍2 വൈറസാണിത്. സാധാരണഗതിയില്‍ വൈറസ് പക്ഷികളിലും സസ്തനികളിലുമാണ് കാണപ്പെടുന്നത് .1968 ലാണ് മനുഷ്യരിലേക്ക് വൈറസ് ബാധിക്കാന്‍ തുടങ്ങിയത്. ഇന്‍ഫ്ളുവന്‍സ എ വൈറസിന്റ ഒരു വകഭേദമാണ് എച്ച് 3എന്‍ 2 വൈറസ്. വൈറസിനെ പ്രതിരോധിക്കുന്നതിനുവേണ്ടി ആളുകള്‍ ശരീരത്തിലെ ജലാംശവും പ്രതിരോധ ശേഷിയും നിലനിര്‍ത്തണമെന്നും, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും വിദഗ്ധര്‍ പറയുന്നു. എല്ലാ വര്‍ഷവും ഇന്‍ഫ്ളുവന്‍സ വാക്സിന്‍ എടുക്കുന്നത് പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് സഹായിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.