ബെംഗളൂരു: ഒരു കാലത്ത് ഏറ്റവും മോശവും വൃത്തിഹീനവുമായി കാണപ്പെട്ടിരുന്ന ബസ് സ്റ്റാൻ്റ് ആയിരുന്നു കലാശിപ്പാളയയിലേത് ,മഴക്കാലമാണെങ്കിൽ സാഹചര്യം അതിലും വളരെ മോശവും ആയിരുന്നു.
ഏഴു വർഷം മുൻപാണ് നിലവിലുള്ള സ്റ്റാൻ്റ് ഇടിച്ച് നിരത്തി പുതിയ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്.
ഫെബ്രുവരി 24 ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ് ഉൽഘാടനം സ്റ്റാൻ്റ് ഉൽഘാടനം ചെയ്തിരുന്നു.
എന്നാൽ പൊതുജനങ്ങൾക്കായി ബസ്റ്റാൻ്റ് തുറന്ന് കൊടുത്തത് ഇന്ന് മാത്രമാണ്.
ബി.എം.ടി.സിയുടെ നിരവധി ബസുകളും കെ.എസ്.ആർ.ടി.സി.ബസുകളും പുതിയ ബസ് സ്റ്റാൻ്റിൽ നിന്ന് സർവീസ് ആരംഭിച്ചു.
63.17 കോടി രൂപ ചെലവിലാണ് നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിൽ ബസ് സ്റ്റേഷൻ പണിതത്. ഏകദേശം 20 വർഷം മുമ്പ് ആദ്യമായി നിർദ്ദേശിച്ച ബസ് സ്റ്റേഷൻ 2012 ൽ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന് (ബിഎംടിസി) ബിബിഎംപിയിൽ നിന്ന് 4 ഏക്കറും 13 ഗുണ്ടകളും ലഭിച്ചപ്പോൾ ആണ് പ്രവർത്തികളാരംഭിച്ചത്.തുടർന്ന് 2016-ൽ ആരംഭിച്ച അടിസ്ഥാന ജോലികൾ ആറ് വർഷത്തിലേറെ നീണ്ടുനിന്നു.
സർക്കാർ-സ്വകാര്യ ബസുകൾ നിലവിൽ കലാശിപാളയത്ത് താറുമാറായ രീതിയിൽ പാർക്ക് ചെയ്യുന്നത് പ്രദേശമാകെ താറുമാറാക്കുകയും അസംഘടിതമാക്കുകയും ചെയ്യുന്നു. ബസ് സ്റ്റേഷൻ കലാശിപാളയത്തിലേക്ക് ബസ് സർവീസുകൾ കൊണ്ടുവരുമെങ്കിലും, പല സ്വകാര്യ ബസ് ഓപ്പറേറ്റർമാരും പുറത്ത് സർവീസ് തുടരും.
ഏഴുവർഷമായി അടച്ചിട്ടിരുന്ന ഈ ടെർമിനൽ തുറക്കാനായി മുറവിളി ഉയർന്നിരുന്നു.
4 നില ടെർമിനലിന്റെ മുകൾ നിലയിലാണ് യാത്രക്കാർക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ കലശിപാളിയയിലെ പഴക്കമേറിയ ബസ് ടെർമിനൽ 2016 ലാണ് പൊളിച്ചുനീക്കിയത്.
2 വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട ടെർമിനലിന്റെ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട ടെർമിനലിന്റെ നിർമാണം കോവിഡ് കാലത്ത് പൂർണമായും നിലച്ചിരുന്നു. ഒരു വര്ഷം മുൻപാണ് നിർമാണം പുനരാരംഭിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.