ബെംഗളൂരു: 76കാരിയില്‍ നിന്ന് തന്ത്രപരമായി ഒപ്പ് കൈക്കലാക്കി അരക്കോടി രൂപ തട്ടിയെടുത്ത ബാങ്ക് ഡെപ്യൂട്ടി മാനേജരും കാമുകനും അടക്കം നാല് പേർ അറസ്റ്റില്‍. ബെംഗളൂരുവിലെ ഇൻഡസ്ലൻഡ് ബാങ്ക് ഡെപ്യൂട്ടി മാനേജർ അടക്കമാണ് അറസ്റ്റിലായിട്ടുള്ളത്. ബെംഗളൂരുവിലെ ഗിരിനഗർ ബ്രാഞ്ചിലെ ഡെപ്യൂട്ടി മാനേജറായ 31കാരി മേഘ്ന പി വി, കാമുകൻ ശിവപ്രസാദ്, അൻവർ ഘോസ്, വരദരാജ് എന്നിവരാണ് അറസ്റ്റിലായത്. 76കാരിയായ സാവിത്രിയമ്മ എന്ന പരാതിക്കാരിയുടേയും ഭർത്താവിന്റെയും ജോയിന്റ് അക്കൌണ്ട് കൈകാര്യം ചെയ്യുന്നതില്‍ മേഘ്ന ആയിരുന്നു ഇവരെ സഹായിച്ചിരുന്നത്. മാന്യമായ പെരുമാറ്റത്തിലൂടെ 76കാരിയുടെ വിശ്വാസം നേടിയെടുത്ത ശേഷം സ്വകാര്യ…
Read MoreDay: 17 March 2025
തലമുടി കുറവ്, ഭാര്യ പരിഹസിച്ചെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി
ബെംഗളൂരു: തലമുടി കുറഞ്ഞതിന് ഭാര്യ നിരന്തരം പരിഹസിക്കുന്നുവെന്നാരോപിച്ച് യുവാവ് ജീവനൊടുക്കിയതായി പരാതി. ചാമരാജ് നഗറില്‍ പരമശിവമൂര്‍ത്തി (32) ആണ് ജീവനൊടുക്കിയത്. ഭാര്യ നിരന്തരം കളിയാക്കിയിരുന്നതായും മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. മരിച്ച പരമശിവയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഭാര്യ മമതയ്‌ക്കെതിരെ ചാമരാജ് നഗര്‍ പോലീസ് കേസെടുത്തു.
Read Moreനഗരത്തിലെ ഹോളി ആഘോഷത്തിനിടെ നിർമാണത്തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു
ബെംഗളൂരു : ബെംഗളൂരുവിൽ ഹോളി ആഘോഷത്തിനിടെ നിർമാണത്തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ബിഹാർ സ്വദേശികളായ രാധേശ്യാം, ദീപു, അൻസു എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ടവരിൽ ഒരാൾക്ക് പ്രതികളിലൊരാളുടെ സഹോദരിയുടെ ഫോൺവിളി വന്നതാണ് സംഘർഷത്തിന് കാരണമെന്ന് ബെംഗളൂരു റൂറൽ എസ്.പി. സി.കെ. ബാബ പറഞ്ഞു. സർജാപുരയിൽ നിർമാണത്തിലുള്ള 14 നില കെട്ടിടത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹോളി പ്രമാണിച്ച് ഇവിടുത്തെ നിർമാണത്തൊഴിലാളികൾക്ക് മൂന്നുദിവസം അവധി നൽകിയിരുന്നു. സൈറ്റ് ഇൻ ചാർജും അവധിയിൽ പോയി. തൊഴിലാളികൾ ഹോളി ആഘോഷിക്കുന്നതിനായി സമീപത്തെ മറ്റു കെട്ടിടങ്ങളിലെ നിർമാണത്തൊഴിലാളികളെയും ക്ഷണിച്ചിരുന്നു. ആഘോഷത്തിനിടെ,…
Read Moreപുതിയ കെഎസ്ആർടിസി സ്റ്റാൻഡ് ഒരുങ്ങുന്നു
ബെംഗളൂരു: വ്യാപാരികളുടെ എതിർപ്പ് അവഗണിച്ച് ബന്നിമണ്ഡപിൽ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഒരുങ്ങുന്നു. 127 കോടി രൂപയുടെ പദ്ധതിക്ക് കർണാടക സർക്കാർ അംഗീകാരം നൽകുകയും ബജറ്റിൽ ഫണ്ട് അനുവദിക്കുകയും ചെയ്തതോടെ പുതിയ സ്റ്റാൻഡിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി. നിലവിലുള്ള സബ് അർബൻ സ്റ്റാൻഡിന് പകരമായി 24 ഏക്കർ വിസ്തൃതിലാണ് പുതിയ സ്റ്റാൻഡ് ഒരുങ്ങുന്നത്. ബെംഗളൂരു-നീലഗിരി റോഡിൽ കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ബന്നിമണ്ഡപിലെ ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലത്തേക്കാണ് സബ്-അർബൻ ബസ് സ്റ്റാൻഡ് മാറ്റുന്നത്. സ്റ്റാൻഡ് മാറ്റുന്നതിനെതിരേ വ്യാപാരികളടക്കം വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, എതിർപ്പുകൾ അവഗണിച്ച് സർക്കാർ…
Read Moreഈസ്റ്റർ അവധിയോടനുബന്ധിച്ച് ആർടിസി ബസ്സുകളിൽ ബുക്കിങ് ഇന്ന് മുതൽ
ബെംഗളൂരു: ഈസ്റ്റർ അവധിയോടനുബന്ധിച്ച് ആർടിസി ബസ്സുകളിൽ തിങ്കളാഴ്ച ബുക്കിങ് തുടങ്ങും. പെസഹാ വ്യാഴത്തിന് തൊട്ടു തലേന്നാണ് നാട്ടിലേക്ക് കൂടുതൽ തിരക്ക് അനുഭവപ്പെടുക. ഈ ദിവസത്തേക്കുള്ള ബുക്കിങ്ങാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. അവധിയോടനുബന്ധിച്ച് സ്വകാര്യ ബസ്സുകളിൽ നേരത്തേ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. തീവണ്ടികളിൽ മാസങ്ങൾക്കു മുമ്പു തന്നെ ടിക്കറ്റുകൾ തീർന്നിരുന്നു.
Read Moreസ്വത്ത് കൈവശപ്പെടുത്തി മാതാപിതാക്കളെ ഉപേക്ഷിച്ചാൽ സ്വത്ത് കൈമാറ്റം റദ്ദാക്കണം -കർണാടക മന്ത്രി
ബെംഗളൂരു : മാതാപിതാക്കളെ സ്വത്ത് കൈവശപ്പെടുത്തിയശേഷം സർക്കാരാശുപത്രികളിൽ ഉപേക്ഷിക്കുന്നവരുടെ വസ്തുകൈമാറ്റവും വിൽപ്പത്രവും റദ്ദാക്കാൻ നിർദേശിച്ച് കർണാടക മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ശരൺ പ്രകാശ് പാട്ടീൽ. സ്വത്ത് സ്വന്തംപേരിലാക്കിയശേഷം പ്രായമായ മാതാപിതാക്കളെ സർക്കാരാശുപത്രികളിൽ ഉപേക്ഷിക്കുന്ന പ്രവണത സംസ്ഥാനത്ത് കൂടിയ സാഹചര്യത്തിലാണ് നിർദേശം. ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ബിഐഎംഎസ്) മാത്രം 150 മുതിർന്ന ആളുകളെ ഇത്തരത്തിൽ ഉപേക്ഷിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അടുത്തിടെനടന്ന അവലോകനയോഗത്തിൽ ബിഐഎംഎസ് ഡയറക്ടറാണ് ഈ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതേത്തുടർന്ന് മക്കൾക്കെതിരേ റവന്യു സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർമാർക്ക് പരാതിനൽകാൻ എല്ലാ മെഡിക്കൽ…
Read Moreനിയമസഭാ സമ്മേളനത്തിനുശേഷം നന്ദിനി പാലിന്റെ വില ഉയരാൻ സാധ്യത
ബെംഗളൂരു: നന്ദിനി പാലിന്റെ വില വർധിപ്പിക്കാൻ കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) സംസ്ഥാന സർക്കാരിന് നിർദ്ദേശം സമർപ്പിച്ചു. നിയമസഭാ സമ്മേളനത്തിന് ശേഷം വില വർധനവിന് സർക്കാർ അനുമതി നൽകുമെന്നാണ് റിപ്പോർട്ടുകൾ. പാൽ വില വർധിപ്പിക്കാൻ സർക്കാർ സമ്മതിച്ചില്ലെങ്കിൽ പ്രതിഷേധം ആരംഭിക്കുമെന്ന് കെഎംഎഫ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. വിലവർദ്ധനവ് ഫെഡറേഷൻ നിരവധി മാസങ്ങളായി ആവശ്യപ്പെടുന്നുണ്ട്. വില വർധനവ് ഉപഭോക്താക്കളെ കൂടുതൽ ഭാരപ്പെടുത്തുകയും അവരുടെ ബിസിനസിനെ ബാധിക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ എതിർത്തു. ക്ഷീര വ്യവസായത്തെ പിന്തുണയ്ക്കുന്നതിനായി സർക്കാർ കർഷകർക്ക് സബ്‌സിഡികൾ നൽകണമെന്ന് അവർ വാദിച്ചു.…
Read More