ദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി 

ബെംഗളൂരു: സദാചാരഗുണ്ടായിസം കാണിച്ച് ദമ്പതികളിൽ നിന്നും പണം തട്ടിയെടുത്ത പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചു . സമ്പിഗെഹള്ളിയിൽ രാത്രി വീട്ടിലേക്ക് നടക്കുകയായിരുന്ന ദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ രണ്ട് കോൺസ്റ്റബിൾമാരെയാണ് പിരിച്ചുവിട്ടത്. സംപിഗെഹള്ളി പോലീസ് സ്റ്റേഷനിലെ രാജേഷ്, നാഗേഷ് തുടങ്ങിയ കോൺസ്റ്റബിൾമാർക്കെതിരെയാണ് നടപടി. ഡിസംബർ 8-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂട്ടുകാരന്റെ പിറന്നാളാഘോഷത്തിന് ശേഷം വീട്ടിലേക്ക് കാൽനടയായി മടങ്ങുകയായിരുന്ന ദമ്പതികളെ ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു. കല്യാണം കഴിച്ചതാണോ എന്നും നിങ്ങൾ ഭാര്യയും ഭർത്താവുമാണെന്നതിന് തെളിവ് എവിടെ എന്നും പോലീസുകാർ ചോദിച്ചു. 11 മണിക്ക് ശേഷം ഈ റോഡിലൂടെ…

Read More

തമിഴ്നാട്ടിൽ ശക്തമായ മഴ, സ്കൂളുകളും കോളേജുകളും അവധി

ചെന്നൈ: ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തുടർച്ചയായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ തഞ്ചാവൂർ, പുതുക്കോട്ടൈ തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്നാണ് ഈ ജില്ലകളിൽ ശക്തമായ മഴ തുടരുന്നത്.  കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ നാഗപട്ടണം, തിരുവാരൂർ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്നലെയും അവധി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി…

Read More

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ച. 78 വയസായിരുന്നു.ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം ആയിരത്തിലധികം സിനിമകളിലായി പതിനായിരത്തോളം ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കി മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്നുതവണ നേടിയിട്ടുണ്ട്. 2023ല്‍ പദ്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു അപൂര്‍വരാഗങ്ങള്‍ (1975), ശങ്കരാഭരണം(1980) സ്വാതികിരണം(1991) എന്നീ സിനിമകള്‍ക്കായി ദേശീയ അവാര്‍ഡ് നേടി മലയാളത്തില്‍ 600 ഗാനങ്ങള്‍ പാടിയിട്ടുണ്ട് മലയാളത്തില്‍ ആദ്യ റെക്കോര്‍ഡിങ് സ്വപ്‌നം എന്ന സിനിമക്കായി 1973ല്‍ ആദ്യ റെക്കോര്‍ഡിങ് 1973 സ്വപ്‌നം എന്ന സിനിമക്കായി, സലീല്‍ ചൗധരിയുടെ സംഗീതത്തില്‍ സൗരയൂഥത്തില്‍ വിടര്‍ന്ന എന്ന ഗാനം…

Read More

നടൻ ബാബുരാജ് അറസ്റ്റിൽ

കൊച്ചി : വഞ്ചനാക്കേസില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അടിമാലി പോലീസ് സ്റ്റേഷനില്‍ ഹാജരയാപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിനു നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചോദ്യം ചെയ്യലിന് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നല്‍കിയതു സംബന്ധിച്ചാണ് കേസ്.

Read More

യൂ.എസ് വ്യോമാതിർത്തിയില്‍ ചൈനയുടെ ചാരബലൂണ്‍

baloon china

വാഷിങ്ടൺ: വ്യോമാതിര്‍ത്തിയില്‍ ചാരബലൂണ്‍ പറത്തിയ ചൈനയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് യുഎസ്. രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള ചൈനയുടെ നീക്കമാണിതെന്നാണ് യുഎസിന്റെ ആരോപണം. അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ചൈന രംഗത്തെത്തി. ചൈനയുമായുള്ള ബന്ധത്തില്‍ പുതിയ അസ്വാരസ്യങ്ങള്‍ക്ക് വഴിവെയ്ക്കുന്നതാണ് ചാരബലൂണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. സ്‌പൈ ബലൂണ്‍ പറത്തിയ ചൈനയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ബ്ലിങ്കന്‍ നിരുത്തരവാദപരമായാണ് ചൈന പെരുമാറുന്നതെന്നും വിമര്‍ശിച്ചു. രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള ചൈനയുടെ നീക്കമാണെന്നും, ബലൂണ്‍ പറത്തിയത് അമേരിക്കയുടെ പരമാധികാരത്തിന്റെ ലംഘനമാണെന്നും അമേരിക്ക കുറ്റപ്പെടുത്തി. ബലൂണ്‍ നിലവില്‍ സൈനികര്‍ക്കോ ജനങ്ങള്‍ക്കോ യാതൊരു…

Read More

ആയുധ സഹായങ്ങള്‍ നല്‍കും; യുക്രെന് വീണ്ടും സഹായ വാഗ്ദാനവുമായി അമേരിക്ക

ukrain

കീവ്: യുക്രയിനിന് 2.2 ബില്യണ്‍ ഡോളറിന്റെ സഹായ വാഗ്ദാനം പ്രഖ്യാപിച്ച് അമേരിക്ക. ദീര്‍ഘദൂര മിസൈലുകളും ഗൗണ്ട് ലോഞ്ച്ഡ് സ്‌മോള്‍-ഡയമീറ്റര്‍ ബോംബുകളും പാക്കേജില്‍ ഉള്‍പ്പെടുത്തുമെന്ന് പെന്റഗണ്‍ അറിയിച്ചു. വാഗ്ദാനം സ്വാഗതം ചെയ്ത് യുക്രെയന്‍. റഷ്യയുടെ അധീന പ്രദേശങ്ങളായ ഡോണ്‍ബാസ്, സപ്പോര്‍ജിയ, കേഴ്‌സണ്‍ മേഖലകളില്‍ ഉക്രെയ്ന്‍ സേനയ്ക്ക് കരുത്ത് പകരുന്ന പ്രഖ്യാപനങ്ങളാണ് അമേരിക്ക നടത്തിയിരുക്കുന്നത്. ദീര്‍ഘദൂര മിസൈലുകളും ഗൗണ്ട് ലോഞ്ച്ഡ് സ്‌മോള്‍-ഡയമീറ്റര്‍ ബോംബുകളും റഷ്യന്‍ സൈന്യത്തെ മറിക്കടക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ആയുധ സഹായങ്ങള്‍ നല്‍കി യുക്രെയ്‌ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തമാക്കുക റഷ്യന്‍ അധിനിവേശ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ സൈന്യത്തെ…

Read More

മൂന്നു വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

KIDS CHILD RAPE

ഡല്‍ഹി: മൂന്നു വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഫത്തെപൂര്‍ ബേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കേസില്‍ രണ്ട് മധ്യപ്രദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. രാംനിവാസ് പനിക, ശക്തിമാന്‍സിങ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു സംഭവം. കുട്ടിയെ കാണാനില്ലെന്ന് പിതാവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് അടുത്തുള്ള ഒരു കാട്ടിനടുത്തുകൂടി കുട്ടി നടന്നുപോകുന്നത് കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച കുട്ടിയിപ്പോള്‍ ചികിത്സയിലാണ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read More

ഇന്ത്യന്‍ ജിംനാസ്റ്റിക് താരം ദീപ കര്‍മാകറിന് 21 മാസം വിലക്ക്

Deepa Karmakar

നിരോധിത ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ജിംനാസ്റ്റിക് താരം ദീപ കര്‍മാകറിന് 21 മാസം വിലക്ക്. ലഹരി പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് അന്താരാഷ്ട്ര ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. 2023 ജൂലൈ 10 വരെ 21 മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം 2021 ഒക്ടോബര്‍ 11 മുതലുള്ള മത്സരഫലങ്ങള്‍ അസാധുവാവുകയും ചെയ്യും. 2016ലെ റിയോ ഒളിമ്പിക്സില്‍ നാലാം സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റിക് താരമാണ് ദീപ കര്‍മാക്കര്‍. പരിക്കുകള്‍ കാരണം കുറച്ചു നാളായി മത്സരങ്ങലില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു…

Read More

ഡംബൽകൊണ്ട്‌ ഭാര്യയെ അടിച്ചുകൊന്ന് ഭർത്താവ്

ബെംഗളൂരു : വഴക്കിനിടെ ഭാര്യയെ വ്യായാമത്തിനുള്ള ഉപകരണമായ ഡംബൽകൊണ്ട്‌ അടിച്ചുകൊന്നു. ബെംഗളൂരു രാമമൂർത്തി നഗറിലാണ് സംഭവം. സ്വകാര്യകമ്പനി ജീവനക്കാരിയായ ലിഡിയയാണ് (44) കൊല്ലപ്പെട്ടത്. ഭർത്താവ് എം. മോറിസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലയ്ക്കുശേഷം പോലീസിന്റെ കൺട്രോൾ റൂം നമ്പറിൽ വിളിച്ചയറിച്ച് ഇയാൾ കീഴടങ്ങുകയായിരുന്നു. ഭാര്യയിലുണ്ടായ സംശയമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സ്ഥിരമായി മോറിസ് ലിഡിയയുമായി വഴക്കിട്ടിരുന്നു. പലപ്പോഴും അയൽക്കാരും ബന്ധുക്കളും ഇടപെട്ടാണ് പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നത്. വ്യാഴാഴ്ച വൈകീട്ട് വഴക്കുണ്ടാകുമ്പോൾ സമീപത്തെ വീടുകളിൽ ആളുണ്ടായിരുന്നില്ല. ഇവരുടെ മൂന്നുമക്കളും സ്കൂളിലായിരുന്നു. വഴക്കിനിടെ വീട്ടിലുണ്ടായിരുന്ന ഡംബൽ ഉപയോഗിച്ച് മോറിസ് ലിഡിയയെ…

Read More

പ്രായപൂർത്തിയാകാത്ത ബാലികയെ വിവാഹംകഴിച്ചയാളുടെ പേരിൽ കേസ്

ബെംഗളൂരു : ഹുബ്ബള്ളിയിൽ 17 വയസ്സുകാരിയെ വിവാഹം കഴിച്ച 3 മക്കളുള്ളയാളുടെ പേരിൽ പോലീസ് കേസെടുത്തു. ഹനുമന്ത ഉപ്പാരയുടെ പേരിലാണ് ഹുബ്ബള്ളി സിറ്റി പോലീസ് കേസെടുത്തത്. ഹനുമന്ത ഉപ്പാരയുടെ ആദ്യ ഭാര്യയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ദരിദ്ര കുടുംബത്തിൽപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാർക്ക് പണംനൽകി സ്വാധീനിച്ചായിരുന്നു പുതിയ വിവാഹം. ബെലഗാവിയിലെ രാംദുർഗ് പടേപ്പ ക്ഷേത്രത്തിലാണ് വിവാഹം നടന്നത്.

Read More
Click Here to Follow Us