മലയാളി യുവാക്കൾ മയക്കുമരുന്നുമായി പിടിയിൽ

ബെംഗളൂരു: നഗരത്തിലെ രണ്ടിടങ്ങളില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മലയാളി യുവാക്കള്‍ പിടിയില്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി സമദ് (31), എം പി ജഅഫര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കി വരുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായായിരുന്നു മയക്കുമരുന്ന് വേട്ട. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായരുടെയും എസ്‌.ഐ സതീശന്റെയും നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് മോടോര്‍ സൈകിളില്‍ സഞ്ചരിക്കുന്നതിനിടെ 1.070 ഗ്രാം എംഡിഎംഎയുമായി പി…

Read More

ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ടു; ഒന്നരവയസ്സുകാരി മരണത്തിന് കീഴടങ്ങി

ബെംഗളൂരു : വിദഗ്ധചികിത്സയ്ക്കായി നഗരത്തിലെ ആശുപത്രിയിലേക്ക് ഒന്നരവയസ്സുകാരിയുമായി വന്ന ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തുമ്പോഴേക്കും കുഞ്ഞ് മരണത്തിന് കീഴടങ്ങി. 20 മിനിറ്റോളമാണ് ആംബുലൻസ് ഗതാഗത കുരുക്കിൽ കുടുങ്ങിയത് ഹാസനിൽനിന്ന് കുഞ്ഞുമായി വരുകയായിരുന്ന ആംബുലൻസാണ് നെലമംഗല-ഗൊരെഗുണ്ടെപാളയ ജങ്ഷനിലെ ഗതാഗത കുരുക്കിൽ പെട്ടത്. ഇതോടെ ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് കുഞ്ഞ് മരിക്കാനിടയായതെന്ന് ആരോപണമുയർന്നു. നഗരത്തിലെ നിംഹാൻസിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്.

Read More

നഗരത്തിലേക്ക് 30 ഓട്ടോ പ്രീ പെയ്ഡ് കൗണ്ടറുകൾ കൂടി സ്ഥാപിക്കാൻ ഒരുങ്ങി ട്രാഫിക് പൊലീസ്

ബെംഗളൂരു: നഗരത്തിൽ 30 ഓട്ടോ പ്രീ പെയ്ഡ് കൗണ്ടറുകൾ കൂടി സ്ഥാപിക്കാൻ ട്രാഫിക് പൊലീസ്. കോവിഡിനു ശേഷം പുനരാരംഭിച്ച 14 കൗണ്ടറുകൾക്കു ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്താണ് കൂടുതൽ ഇടങ്ങളിലേക്കു സംവിധാനം വ്യാപിപ്പിക്കുന്നത്. ഷോപ്പിങ് മാളുകളും മെട്രോ സ്റ്റേഷനുകളും അടക്കം തിരക്കേറിയ ഇടങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തതെന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബിഎംആർസിയുമായി ചേർന്ന് ബയ്യപ്പനഹള്ളി, ഐടിപിഎൽ, ചന്നസാന്ദ്ര, കോനനകുണ്ഡെ, ജ്ഞാനഭാരതി ഉൾപ്പെടെയുള്ള മെട്രോ സ്റ്റേഷനുകളിലാണ് ഓട്ടോ പ്രീപെയ്ഡ് കൗണ്ടറുകൾ സ്ഥാപിക്കുക. ഒപ്പം കോറമംഗലയിലെ പാസ്പോർട്ട് ഓഫിസ്, മാറത്തഹള്ളി ഔട്ടർ റിങ് റോഡ് ജംക്ഷൻ,…

Read More

നമ്മ മെട്രോ സർവീസ്; കെ.ആർ.പുരം – വൈറ്റ്ഫീൽഡ് പാതയിൽ 10 മിനിറ്റ് ഇടവിട്ട് ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോ കെ.ആർ.പുരം – വൈറ്റ്ഫീൽഡ് പാതയിൽ 10 മിനിറ്റ് ഇടവിട്ട് ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ബി.എം.ആർ.സി. 6 കയ്ച്ചുകൾ വീതമുള്ള 10 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. 2 ഘട്ടങ്ങളിലായാണ് പാതയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസ് ആരംഭിക്കുക. കെ.ആർ.പുരം മുതൽ വൈറ്റ് ഫീൽഡ് വരെ 13 .5 കിലോമീറ്റർ പാത മാർച്ചിൽ സർവീസ് തുടങ്ങും. കെ.ആർ.പുരം മുതൽ ബയ്യപ്പനഹള്ളി വരെ 2 കിലോമീറ്റർ പാത ജൂണിലാകും പ്രവർത്തനം തുടങ്ങുക. നിലവിൽ ട്രെയിനുകൾ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം പുരോഗമിക്കുകയാണ്. റെയിൽവേ സോഫ്റ്റി കമ്മീഷണറുടെ സുരക്ഷാ പരിശോധന…

Read More

നഗരത്തിന് പുറത്തേക്കും ഇനി നമ്മ മെട്രോ സർവീസ്

ബെംഗളൂരു: നമ്മ മെട്രോ ബെംഗളൂരു നഗരത്തിനു പുറത്തേക്കും സർവീസ് നീട്ടുന്നു. നാലാം ഘട്ടത്തിൽ നഗര അതിർത്തിയും വ്യവസായ മേഖലയുമായി ബിഡദി, ബെംഗളൂരു ഗ്രാമ ജില്ലയിലെ മാഗഡി എന്നിവിടങ്ങളിലേക്കാണ് സർവീസ് വ്യാപിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.ഇതിനായുള്ള വിശദ പദ്ധതി രേഖ തയാറാക്കി ഉടൻ കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.നേരത്തേ ഔട്ടർ റിങ് റോഡിൽ കെം പാപുരയിൽ നിന്നു ജെപി നഗർ ഫോർത്ത് ഫെയ്സ് വരെ 32.16 കിലോമീറ്ററും മാഗഡി റോഡിൽ ഹൊസഹള്ളിയിൽ നിന്നു കഡബെഗെരെ വരെ…

Read More

ഫെബ്രുവരി മുതൽ ചെന്നൈ-ബെംഗളൂരു റൂട്ടിൽ ട്രെയിനുകൾ വേഗത്തിൽ ഓടും, കാരണം ഇതാ

ബെംഗളൂരു: ചെന്നൈ-ജോലാർപേട്ട് പാതയിൽ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 130 കിലോമീറ്ററായി ഉയർത്തിയതോടെ ചെന്നൈ-ബെംഗളൂരു റൂട്ടിലും തിരുപ്പതി-മുംബൈ റൂട്ടിലും ഫെബ്രുവരി മുതൽ ട്രെയിനുകൾ വേഗത്തിൽ ഓടിത്തുടങ്ങും. വന്ദേ ഭാരത് സർവീസുകൾ ഉൾപ്പെടെയുള്ള ട്രെയിനുകൾ മികച്ച ശരാശരി വേഗതയിൽ ഓടാൻ കഴിയുന്നതിനാൽ യാത്രാ സമയം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്ദേ ഭാരത് ട്രെയിനുകൾ ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലെത്താൻ 4.25 മണിക്കൂർ എടുക്കും, ശതാബ്ദി എക്‌സ്‌പ്രസിന് അതേ ദൂരം താണ്ടാൻ 4.45 മണിക്കൂർ ആവും എടുക്കുക, എന്നാൽ ഇനി ഇത് അരമണിക്കൂർ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്. പ്രമുഖ മാധ്യമങ്ങൾ…

Read More

ഗതാഗത നിയമലംഘന കുടിശ്ശികയടയ്ക്കുന്നവർക്ക് സ്പെഷ്യൽ ഓഫറുമായി ഗതാഗതവകുപ്പ്

ബെംഗളൂരു : ഗതാഗതനിയമലംഘനത്തിന് പിഴയടയ്ക്കാനുള്ളവർക്ക് 50 ശതമാനം കിഴിവ് നൽകാൻ ഗതാഗതവകുപ്പ്.കുടിശ്ശികയായി കിടക്കുന്ന തുക മുഴുവനായി പിരിച്ചെടുക്കുക, പിഴയൊടുക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാക്കുക തുടങ്ങിയ ലക്ഷ്യവുമായാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. ഫെബ്രുവരി 11-നുള്ളിൽ ഓൺലൈൻ സംവിധാനത്തിലൂടെ പിഴയടയ്ക്കുന്നവർക്കാണ് ഈ സൗകര്യം ലഭിക്കുക. നേരത്തേ കർണാടക ലീഗൽ സർവീസസ് അതോറിറ്റി ഇത്തരം കേസുകൾ തീർപ്പാക്കണമെന്ന് ഗതാഗതവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ബെംഗളൂരുവിൽമാത്രം ഗതാഗതനിയമലംഘനത്തിന് പിഴയൊടുക്കാനുള്ള 4.2 ലക്ഷം ചലാനുകൾ പുറപ്പെടുവിച്ചതായാണ് കണക്ക്. 500 കോടിയോളം രൂപ ഈയിനത്തിൽ ലഭിക്കാനുണ്ട്. ക്യാമറയിൽ പതിയുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് പുറപ്പെടുവിക്കുന്ന ചലാനുകളാണ് ഭൂരിഭാഗവും.

Read More

നഗരത്തിൽ പോക്‌സോ കേസ് എണ്ണത്തിൽ വർധന

ബെംഗളൂരു: നഗരത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ) ആക്‌ട്-2012 പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ. കർണാടക സ്റ്റേറ്റ് പോലീസ് വെബ്‌സൈറ്റിൽ ലഭ്യമായ ഡാറ്റ പ്രകാരം ബെംഗളൂരു നഗര പരിധിയിൽ കഴിഞ്ഞ വർഷം 444 കേസുകളാണ് രജിസ്റ്റർ ചെയ്തത്.  2022 ൽ 286ഉം 2021 ൽ 399ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്

Read More

ഓഹരി വിപണിയില്‍ തുടര്‍ച്ചയായി തകര്‍ച്ച നേരിട്ട് അദാനി ഗ്രൂപ്പ്

ഡൽഹി: ഗൗതം അദാനിക്ക് ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു. അദാനി ഗ്രൂപ്പിന്റെ ആകെ നഷ്ടം നൂറു ബില്യണ്‍ യുഎസ് ഡോളര്‍ കടന്നു. ഇന്ത്യന്‍ രൂപയില്‍ കമ്പനിയുടെ ആകെ നഷ്ടം 8.31 ലക്ഷം കോടി വരും. അദാനി ഗ്രൂപ്പിന്റെ നിഫ്റ്റിയില്‍ രജിസ്റ്റര്‍ ചെയ്യ്ത പത്തു കമ്പനികളുടെ വിപണിമൂല്യത്തില്‍ നിന്നാണ് ഇത്രയും തുക നഷ്ടമായത്. അദാനിയുടെ പത്തില്‍ എട്ട് ഓഹരികളും നഷ്ടത്തിലായിരുന്നു. അദാനി എന്റര്‍പ്രൈസസസ് 26 ശതമാനത്തിലേറെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ അദാനി ഗ്രൂപ്പിന്റെ ആകെ നഷ്ടം നൂറു ബില്യണ്‍ യുഎസ് ഡോളര്‍ കടന്നു. തുടര്‍ച്ചായ തിരിച്ചടിക്ക്…

Read More

ബി.ഇ.എം.എ വെൽക്കം 2023 ഫെബ്രുവരി 5ന്

ബെംഗളൂരു: ബെംഗളൂരു ഈസ്റ്റ്‌ നിവാസികളായ മലയാളികളുടെ സംഘടനയായ ബി.ഇ.എം.എ. (ബെംഗളൂരു ഈസ്റ്റ്‌ മലയാളി അസോസിയേഷൻ) നടത്തുന്ന വെൽക്കം 2023 എന്ന പരിപാടി ഫെബ്രുവരി 5 ന് ദൂരവാണി നഗറിലുള്ള ഐടിഐ കോളനി യിൽ സ്ഥിതി ചെയ്യുന്ന വിദ്യാമന്ദിർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും.   മലയാള സിനിമയിലെ നിറസാന്നിധ്യമായ യുവനടി പ്രയാഗ മാർട്ടിനും, സ്ഥലം എം എൽ എ യും ബാംഗ്ലൂർ നഗര വികസനകാര്യ മന്ത്രിയുമായ ബി എ ബസവരാജുവുമാണ് ചടങ്ങിൽ മുഖ്യ അതിഥികളായി എത്തുന്നത്. കൂടാതെ ചടങ്ങിൽ പ്രിസൺ മിനിസ്ട്രി യുടെ നാഷണൽ കോർഡിനേറ്ററും…

Read More
Click Here to Follow Us