നഗരത്തിൽ ഇന്ന് ‘പോലീസ് ഹാക്കത്തോൺ’

ബെംഗളൂരു: നഗരത്തിൽ ഇന്ന് കർണാടക സ്റ്റേറ്റ് പോലീസ് 30 മണിക്കൂർ ഓഫ്‌ലൈൻ ഹൈബ്രിഡ് ‘പോലീസ് ഹാക്കത്തോൺ’ സംഘടിപ്പിക്കുന്നു.ഐഐഐടി ബെംഗളൂരു, 26/സി, ഹൊസൂർ റോഡ്, ഇലക്ട്രോണിക്‌സ് സിറ്റി ഫേസ് 1, ഇലക്ട്രോണിക്‌സ് സിറ്റി, ബെംഗളൂരു ആണ് വേദി. ഡെവലപ്പർമാർ, കോളേജ് വിദ്യാർത്ഥികൾ, സ്റ്റാർട്ട്-അപ്പുകൾ എന്നിവരുടെ കമ്മ്യൂണിറ്റികൾ പരിപാടിയിൽ അവതരിപ്പിക്കും. ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/മെഷീൻ ലേണിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കിയുള്ള വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിന് പ്രൊഫഷണലുകളെ ക്ഷണിക്കുന്നു. മൈക്രോസോഫ്റ്റ്, ഇന്റൽ, ഐഐഐടി ബംഗളൂരു എന്നിവയുമായി സഹകരിച്ച് പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ വിവിധ സാങ്കേതിക പ്രശ്‌ന പ്രസ്താവനകൾക്ക്…

Read More

നഗരത്തിൽ രണ്ട് ദിവസത്തേയ്ക്ക് തണുത്ത താപനില ഉയരും

COLD CLIMATE

ബെംഗളൂരു: കൊമോറിൻ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ രണ്ട് ദിവസത്തേക്ക് കൂടിയ താപനിലയില ഉയരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. രണ്ട് ദിവസം മുമ്പ് ശ്രീലങ്കയിൽ മഴമേഘങ്ങൾ രൂപപ്പെട്ടിരുന്നുവെന്നും അത് ഇപ്പോൾ ന്യൂനമർദ മേഖലയായി മാറിയെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ ആഴ്‌ച കർണാടകയിലെ തെക്കൻ ഉൾപ്രദേശങ്ങളിൽ ഉയർന്ന താപനില 29-30 ഡിഗ്രി സെൽഷ്യസിൽ നിന്ന് 27 ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു ന്യൂനമർദം കാരണം ആകാശം മേഘാവൃതമാണെന്നും ഐഎംഡി കൂട്ടിച്ചേർത്തു. വേനൽക്കാലത്ത് പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. വേനൽച്ചൂട് സാധാരണയേക്കാൾ കൂടുതലായിരിക്കുമോ…

Read More

3 വർഷത്തിനിടെ നഗരത്തിലെ കുഴിയടയ്ക്കൽ മാമാങ്കത്തിന് ബിബിഎംപി മുടക്കിയത് 7121 കോടി

ബെംഗളൂരു: കഴിഞ്ഞ 3 വർഷത്തിനിടെ നഗര നിരത്തുകളിലെ കുഴി അടയ്ക്കാൻ ബിബിഎംപി മുടക്കിയത് 7121 കോടി രൂപ. പ്രതിവർഷം ശരാശരി 25,000 കുഴികൾ അടച്ചതായും ബിബി എംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. മഹാദേവപുരയിലാണ് കൂടുതൽ പണം ചെലവഴിച്ചത് -1456 കോടി രൂപ എന്നാൽ ഇതയും പണം ചെലവഴിച്ചിട്ടും നഗര നിരത്തുകളിൽ കുഴികൾ അവശേഷിക്കുന്നതിനു എതിരെ ആക്ഷേപം ഉയർന്നിട്ടുണ്ട്. നിർമാണ വസ്തുക്കളുടെ മേന്മ ഉൾപ്പെടെ റോഡ് നവീകരണത്തിലെ വീഴ്ചകളിൽ ഹൈക്കോടതിയും വിമർശിച്ചിരുന്നു. നഗര നിരത്തുകൾ കുഴി വിമുക്തമാക്കാൻ പല തവണ ബിബിഎംപി സമയപരിധി…

Read More

ഫോർമുല ഇ: ഹൈദരാബാദ് പോലീസ് ട്രാഫിക് വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു

ബെംഗളൂരു: ഫോർമുല ഇ റേസിന് ആതിഥേയത്വം വഹിക്കാൻ ഹൈദരാബാദ് നഗരം തയ്യാറെടുക്കുമ്പോൾ, 2023 ഫെബ്രുവരി 5 മുതൽ 12 വരെ പ്രാബല്യത്തിൽ വരുന്ന റോഡ് വഴിതിരിച്ചുവിടലുകൾ ട്രാഫിക് പോലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി 5, 6 തീയതികളിൽ നിയന്ത്രണങ്ങൾ ഭാഗികമായിരിക്കുമെങ്കിലും, ഫെബ്രുവരി 7 മുതൽ ഫെബ്രുവരി 12 വരെ ഹുസൈൻ സാഗർ തടാകത്തിനും സമീപ പ്രദേശങ്ങൾക്കും ചുറ്റും നിയന്ത്രണങ്ങൾ പൂർണമായി നടപ്പാക്കും. താഴെ പറയുന്ന റൂട്ടുകൾ അനുസരിച്ചും പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ചുമായിരിക്കും ഗതാഗതം വഴിതിരിച്ചുവിടുകയെന്ന് സിറ്റി പോലീസ് അറിയിച്ചു. വിവി സ്റ്റാച്യുവിൽ നിന്ന് (ഖൈരതാബാദ്) ഖൈരതാബാദ് ഫ്ലൈ…

Read More

പ്രധാനമന്ത്രി നാളെ സംസ്ഥാനത്ത് എത്തും

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച സംസ്ഥാനത്ത് എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിൽ സംഘടിപ്പിക്കുന്ന 2023-ലെ ഇന്ത്യ എനർജി വീക്ക് (ഐഇഡബ്ല്യു) ഉദ്ഘാടനം ചെയ്യും, എച്ച്എഎൽ ഹെലികോപ്റ്റർ ഫാക്ടറി രാജ്യത്തിന് സമർപ്പിക്കും,രാവിലെ 11.30-നാണ് ചടങ്ങ്. 30,000 പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. ഊർജമേഖലയിലെ ഇന്ത്യയുടെ സാധ്യതകളും വെല്ലുവിളികളും അനാവരണം ചെയ്യുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിനാണ് തുടക്കം കുറിക്കുന്നത്. തുടർന്ന് തുമകൂരുവിലെത്തുന്ന പ്രധാനമന്ത്രി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്.എ.എൽ.)ഹെലികോപ്റ്റർ ഫാക്ടറി രാജ്യത്തിന് സമർപ്പിക്കും. കൂടാതെ ഫെബ്രുവരി 6 തിങ്കളാഴ്ച്ച തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടക സന്ദർശന വേളയിൽ…

Read More

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി; ഗതാഗത വിമാനങ്ങള്‍ സ്വന്തമാക്കാന്‍ ഐഎഎഫ്

ഡൽഹി: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ പുതിയ ഗതാഗത വിമാനങ്ങള്‍ സ്വന്തമാക്കാന്‍ ഐഎഎഫ്. മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് കീഴില്‍ രാജ്യത്ത് നിര്‍മ്മിക്കുന്ന മീഡിയം ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികളാണ് ഇന്ത്യന്‍ വ്യോമസേന ആരംഭിച്ചത്. 18 മുതല്‍ 30 ടണ്‍ വരെ ചരക്ക് വഹിക്കാനുള്ള ശേഷി ഇത്തരത്തിലുള്ള എയര്‍ക്രാഫ്റ്റുകള്‍ക്ക് ഉണ്ടായിരിക്കുമെന്ന് വ്യോമസേന വ്യക്തമാക്കി. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മിസൈലുകള്‍, ഫീല്‍ഡ് ഗണ്‍, ടാങ്കുകള്‍, വിമാനവാഹിനിക്കപ്പലുകള്‍, ഡ്രോണുകള്‍, യുദ്ധവിമാനങ്ങള്‍, ടാങ്കുകള്‍, ഹെലികോപ്റ്ററുകള്‍ തുടങ്ങിയവയുടെ ആഭ്യന്തര നിര്‍മ്മാണത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Read More

വാണി ജയറാമിന്റെ മൃതദേഹത്തിൽ മുറിവെന്ന് റിപ്പോർട്ട്‌

ചെന്നൈ: വാണി ജയറാമിന്റെ മരണം പുറത്തറിയാൻ വൈകിയെന്ന് സൂചന. ചെന്നൈ നുങ്കമ്പക്കത്തെ ഹാഡോസ് റോഡിൽ ഉള്ള വസതിയിലാണ് വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത് 2018-ൽ ഭർത്താവ് ജയറാം അന്തരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു ഈ വീട്ടിൽ താമസം. ഇന്ന് രാവിലെ 11 മണിക്ക് സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതിൽ തുറന്നില്ല. ഇതോടെ ഇവർ ബന്ധുക്കളേയും പോലീസിനേയും വിവരം അറിയിച്ചു. പിന്നീട് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി വാതിൽ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയിൽ മരണപ്പെട്ട നിലയിലാണ് വാണിയെ കണ്ടെത്തിയത്. ചെന്നൈ നഗര കമ്മിഷണർ…

Read More

കർണാടക കോൺഗ്രസ്‌ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു, പകരം വ്യാജൻ

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ചുവെന്ന് പരാതി. കോണ്‍ഗ്രസ് നേതാക്കളെ അഴിമതിക്കാരും ക്രിമിനലുകളും വര്‍ഗീയവാദികളും ആക്കി വ്യാജ വെബ്സൈറ്റില്‍ ചിത്രീകരിക്കുകയും ചെയ്തു. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പേരിലുള്ള വ്യാജ കത്തും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പരാതിയില്‍ ബെംഗളൂരു സൈബര്‍ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കര്‍ണാടക കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ ഐഎന്‍സികര്‍ണാടക.ഇന്‍ ഇപ്പോള്‍ ലഭ്യമല്ല. ഈ ലിങ്കില്‍ ക്ലിക്കുചെയ്യുകയാണെങ്കില്‍ ‘ഈ അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു’ എന്ന അറിയിപ്പാണ് കാണുക. അതേസമയം ഇതിന്…

Read More

കാറിന്റെ ബമ്പറിനകത്ത് നായയുമായി സഞ്ചരിച്ചത് 70 കിലോ മീറ്റർ

ബെംഗളൂരു: കാറിന്‍റെ ബമ്പറിനകത്ത് കുടുങ്ങി നായ യാത്ര ചെയ്‌തത് 70 കിലോമീറ്റര്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡയിലാണ് സംഭവം. കാറുമായി കൂട്ടിയിടിച്ചാണ് നായ ബമ്പറിനുള്ളില്‍ അകപ്പെട്ടത്. പൂത്തൂര്‍ കബക സ്വദേശികളായ സുബ്രഹ്മണ്യനും ഭാര്യയും ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് സംഭവം. സുള്ള്യയിലെ ബല്‍പയില്‍വച്ച്‌ ഇവരുടെ കാര്‍ ഒരു നായയുമായി കൂട്ടി ഇടിച്ചിരുന്നു. ഉടനെ തന്നെ കാര്‍ നിര്‍ത്തി പരിശോധിച്ചെങ്കിലും നായയെ കണ്ടെത്താനായില്ല. അത് എവിടെ പോയെന്ന് അവര്‍ ആലോചിക്കുകയും ചെയ്‌തു. തിരിച്ച്‌ വീട്ടിലെത്തി കാര്‍ പരിശോധിച്ചപ്പോള്‍ കാണുന്നത് ബമ്പര്‍ തകര്‍ത്ത് അകത്ത് സുഖമായി ഇരിക്കുന്ന…

Read More

സ്ത്രീയായി ആൾമാറാട്ടം, പറ്റിച്ചത് 13 യുവതികളെ

ബെംഗളൂരു: സോഷ്യൽമീഡിയയിൽ സ്ത്രീയായി ആൾമാറാട്ടം നടത്തി യുവതികളെ കബളിപ്പിക്കുകയും ലൈംഗികമായി ചൂഷണം ചെയ്ത ഐടി ജീവനക്കാരനെ ബെംഗളൂരു പോലീസ് അറസ്റ്റ്  ചെയ്തു. ദിലീപ് പ്രസാദ് എന്ന 28കാരനാണ്. ‘മോണിക്ക’, ‘മാനേജർ’ എന്നീ അപരനാമങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ ഐടി മേഖലയിൽ ജോലി നൽകാമെന്ന് വ്യാജവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 13 യുവതികൾ ഇയാളുടെ കെണിയിൽ വീണെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമാക്കി.p ഫോട്ടോ ഷെയറിങ് മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചത്. തൊഴിൽരഹിതരോ ജോലി അന്വേഷിക്കുന്നവരോ ആയ സ്ത്രീകളെയാണ് ഇയാൾ…

Read More
Click Here to Follow Us