കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ പ്ലേഓഫിൽ കടന്നു. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ കടക്കുന്നത്.
ഇന്നത്തെ മൽസരത്തിൽ ഗോവയെ ചെന്നൈയിൻ 1 – 2 സ്കോറിൽ തോൽപ്പിച്ചതോടെയാണ് ബ്ലാസ്റ്റേഴ്സിന് വഴി തുറന്നത്.
31 പോയിൻ്റുള്ള ബെംഗളൂരു എഫ്സിയും പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്.
പ്ലേ ഓഫിന് മുൻപ് ബ്ലാസ്റ്റേഴ്സിന് ഇനി രണ്ട് കളി കൂടി ബാക്കിയുണ്ട്.