ബെംഗളൂരു: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന അന്താരാഷ്ട്ര മാഫിയസംഘത്തിന്റെ തലവനായ നൈജീരിയക്കാരൻ പിടിയിൽ.
ചാൾസ് ഒഫ്യൂഡിൽ (33) ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിലെ ഹൊറമാവ് ആഗര തടാകത്തിനു സമീപത്തുനിന്ന് നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ പിടിയിലായ സംഘമാണ് ഇയാളെ പിടികൂടിയത്.
എം.ഡി.എം.എ., എൽ.എസ്.ഡി. തുടങ്ങിയ ലഹരിവസ്തുക്കൾ ഇവിടേക്കെത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് ഇയാളെന്ന് പോലീസ് കമ്മിഷണർ കെ.ഐ. ബൈജു പറഞ്ഞു. 55 ഗ്രാം എം.ഡി.എം.എ.യും ഇയാളിൽ നിന്ന് കണ്ടെടുത്തു. കർണാടക രജിസ്ട്രേഷനുള്ള സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്.
എം.ഡി.എം.എ., എൽ.എസ്.ഡി. തുടങ്ങിയ ലഹരിവസ്തുക്കൾ ഇവിടേക്കെത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് ഇയാളെന്ന് പോലീസ് കമ്മിഷണർ കെ.ഐ. ബൈജു പറഞ്ഞു. 55 ഗ്രാം എം.ഡി.എം.എ.യും ഇയാളിൽനിന്ന് കണ്ടെടുത്തു. കർണാടക രജിസ്ട്രേഷനുള്ള സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബർ 28-ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ ചാൾസിന്റെ സുഹൃത്തായ ഖാലിദ് അബാദിനെ 58 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. ഇയാളിൽനിന്നാണ് ചാൾസിനെക്കുറിച്ചുള്ള വിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.
തമിഴ്നാട്, കർണാടക സംസ്ഥാനമായി അന്വേഷണസംഘം ഇയാൾക്കുവേണ്ടി തിരച്ചിൽ തുടരുകയായിരുന്നു. കർണാടകയിൽ വേഷം മാറി മൂന്നാഴ്ച താമസിച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. ആക്രമിക്കാൻ ശ്രമിച്ച ചാൾസിനെ ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്.
കോഴിക്കോട് സ്വദേശികളായ നാലുപേരാണ് ഇവരുടെ സംഘത്തിലുണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇവർ നേരത്തേ പോലീസിന്റെ പിടിയിലായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.