ബെംഗളുരു: ബിഡദിക്ക് സമീപം ഹെജ്ജലയേയും ഇലക്ട്രോണിക് സിറ്റിക്ക് സമീപം ഹീലലിഗെയും ബന്ധിപ്പിച്ചുള്ള പുതിയ റെയിൽവേ പാതയുടെ സർവേക്കു റെയിൽവേ ബോർഡിന്റെ അനുമതി.
33 കിലോമീറ്റർ ദൂരം വരുന്ന പാത രാമനഗര, ബെംഗളൂരു നഗരം, ബെംഗളൂരു ഗ്രാമ ഗ്രാമ ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. 10 വർഷം മുൻപ് ആനേക്കൽ ബിഡ്ദി പാതയ്ക്കായി സർവേ നടത്തിയിരുന്നെങ്കിലും ബെന്നാർ ഘട്ടെ വന്യജീവിസങ്കേതത്തിലൂടെ കടന്നുപോകുന്നതിൽ കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നില്ല.
തുടർന്ന് പദ്ധതി റദ്ദാക്കുകയായിരുന്നു. വനമേഖല ഒഴിവാക്കിയാണ് നിർദിഷ്ട ഹെജ്ജ്ല -ഹീലലിങ്ക പാതയുടെ രൂപ രേഖ തയാറാക്കിയിരിക്കുന്നത്. വ്യവസായ മേഖലയെ ബന്ധിപ്പിക്കുന്ന പാത: വ്യവസായ മേഖലയായ ബിഡദി, ജിഗനി, തമിഴ്നാട്ടിലെ ഹൊസൂർ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നതാണു നിർദിഷ്ട റെയിൽവേ ലൈൻ.
നിലവിൽ മൈസുരു ബെംഗളൂരു റെയിൽപാത കടന്നുപോകുന്ന രാമനഗര ജില്ലയിലെ ഹെജ്ജ്ലയിൽ നിന്ന് തുടങ്ങി ബിഡദി, കെങ്കേരി, തലഘട്ടപുര, കൊട്ടിഗരെ നൈസ് റോഡ്, ഹുസ്കർ വഴിയാണ് ഹൊസൂരിനും ഇലക്ട്രോണിക് സിറ്റിക്കും ഇടയിലുള്ള ഹീലലിഗെയിൽ എത്തുന്നത്ബാനസവാടി-ഹൊസൂർ പാതയുടെ ഭാഗമാണ് ഹീലലിഗെ, മൈസൂരു, ഹാസൻ ഉൾപ്പെടെയുള്ള തെക്കൻ കർണാടകയിൽ നിന്നുള്ളവർക്ക് ബെംഗളൂരുവിലെത്താതെ തന്നെ തമിഴ്നാട്ടിലേക്ക് പ്രവേശിക്കാൻ പുതിയ പാതയിലൂടെ സാധിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.