ബെംഗളൂരു: ഉദ്ഘാടനത്തിന് കാത്തിരിക്കുന്ന മൈസൂരു–ബെംഗളൂരു ദേശീയപാത (എൻ എച്ച് 275) 90 ശതമാനവും ഗതാഗതത്തിന് തുറന്നുകൊടുത്തതതോടെ യാത്രാ സമയം ലാഭിച്ച് കേരള, കർണാടക ആർടിസികൾ. മലബാർ മേഖലയിലേക്കും തെക്കൻ കേരളത്തിലേക്ക് വയനാട്, ഗൂഡല്ലൂർ വഴിയുള്ള ബസ് സർവീസുകളും ബെംഗളൂരു–മൈസൂരു പാതയിലൂടെയാണ് കടന്നുപോകുന്നത്.
ഗതാഗതക്കുരുക്കിൽ പെട്ട് പകൽ സർവീസുകൾ ഉൾപ്പെടെ മണിക്കൂറുകൾ വൈകുന്നത് പതിവായിരുന്ന പാത 6 വരിയായാണ് വികസിപ്പിച്ചത്. ഇതിനൊപ്പം 4 വരി സർവീസ് റോഡുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. ഇതോടെ പകൽ സർവീസുകൾ ഉൾപ്പെടെ സമയക്രമം പാലിക്കുന്നതു യാത്രക്കാർക്ക് ആശ്വാസമായി. രാമനഗര, ചന്നപട്ടണ, മണ്ഡ്യ എന്നിവിടങ്ങളിലെ ബൈപാസ് റോഡുകൾ കൂടി തുറന്നതോടെ നഗരങ്ങളിലെ തിരക്കിൽപെടാതെ വേഗത്തിൽ എത്താൻ സാധിക്കുന്നുണ്ട്.
117 കിലോമീറ്റർ ദൂരം വരുന്ന പാതയിലൂടെ പൂർണതോതിൽ ഗതാഗതം അനുവദിക്കുന്നതോടെ ഇരു നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം 1 മണിക്കൂർ 10 മിനിറ്റ് വരെ മതിയാകുമെന്നാണു കഴിഞ്ഞ ആഴ്ച റോഡിന്റെ പരിശോധനയ്ക്കെത്തിയ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞത്. നിലവിൽ ബെംഗളൂരുവിലെ കെങ്കേരി മുതൽ മണ്ഡ്യ നിദ്ദഘട്ട വരെയുള്ള ഭാഗത്ത് ഇരുവശങ്ങളിലേക്കും ഗതാഗതം അനുവദിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.