ബെംഗളൂരു: നഗരത്തിലെ ട്രാഫിക് പോലീസിന്റെ (ബിടിപി) കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏറ്റവും കൂടുതൽ ട്രാഫിക് നിയമലംഘനങ്ങൾ നടന്നത് ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവുവിലാണ്, ജനങ്ങളിൽ അവബോധമില്ലായ്മയാണ് ഇത്രയധികം നിയമലംഘനങ്ങൾ നടക്കാൻ കാരണമെന്നാണ് പോലീസുകാർ പറയുന്നത്.
ഹൊറമാവ് 8,293 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പോട്ടറി ജംഗ്ഷൻ 4,957 നിയമലംഘനങ്ങൾ റിപ്പോർട് ചെയ്തു കൊണ്ട് രണ്ടാം സ്ഥാനത്താണ് ഉള്ളത്. 2,393 നിയമലംഘനങ്ങളുമായി ബൊമ്മനഹള്ളി ജംഗ്ഷൻ മൂന്നാം സ്ഥാനത്തുണ്ട്. ജനവാസ കേന്ദ്രങ്ങളിലും പരിസരങ്ങളിലും നിയമലംഘനങ്ങൾ സാധാരണയായി കൂടുതലാണെന്ന് ട്രാഫിക് പോലീസ് പറയുന്നത്.
“പല റെസിഡൻഷ്യൽ ഏരിയകളിലും, നിയമലംഘനങ്ങൾ റെക്കോർഡുചെയ്യാൻ ക്യാമറകളുണ്ടെന്നും ഉദ്യോഗസ്ഥർ അവ പതിവായി നിരീക്ഷിക്കുന്നുണ്ടെന്നും ആളുകൾക്ക് അറിയില്ല. ഹെൽമറ്റുകളും സംരക്ഷണ ഉപകരണങ്ങളും ധരിക്കാതെയാണ് അവർ സഞ്ചരിക്കുന്നത്, ഇത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ലംഘനങ്ങളിലൊന്നാണ്, എന്നും സ്പെഷ്യൽ കമ്മീഷണർ (ട്രാഫിക്) ഡോ.എം.എ സലീം പറഞ്ഞു.
എല്ലാ ജംക്‌ഷനുകളിലും ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കുക, വാഹനങ്ങളുടെ തെറ്റായ പാർക്കിങ്, വൺവേ റോഡിൽ തെറ്റായ ദിശയിൽ വാഹനമോടിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, നമ്പർ പ്ലേറ്റിന്റെ തകരാർ എന്നിവയാണ് മറ്റ് പ്രധാന നിയമലംഘനങ്ങൾ.
ബൊമ്മനഹള്ളി, പോട്ടറി ജംഗ്‌ഷൻ മേഖലകളിൽ നിയമലംഘനങ്ങൾ ഇത്രത്തോളം ഉയർന്നത് അവബോധമില്ലായ്മ മൂലമാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്-ഈസ്റ്റ്) കലാ കൃഷ്ണസ്വാമി പറഞ്ഞു. നിയമലംഘനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ഈ മേഖലകളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ പദ്ധതിയിടുന്നതായി ബിടിപി സലീം പറഞ്ഞു. പശ്ചിമ ബെംഗളൂരുവിലെ ചില പ്രദേശങ്ങളും നിയമലംഘനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചട്ടുണ്ട്.
ജാലഹള്ളി ക്രോസ് (1,610 നിയമലംഘനങ്ങൾ), യശ്വന്ത്പൂർ ബസാർ റോഡ് (662), റസൽ മാർക്കറ്റ് (615) എന്നിവയാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ രേഖപ്പെടുത്തിയ ആദ്യ 10 ജംക്‌ഷനുകളിൽ ഉള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.