ബെംഗളൂരു: ശിവമോഗ ജില്ലയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം ഉടൻ യാഥാർത്ഥ്യമാകും. 2024ഓടെ 2.25 കി.മീ. നീളത്തിൽ സാഗർ താലൂക്കിൽ കർണാടകയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം ശരാവതി കായലിനു കുറുകെ നിർമിക്കും. പദ്ധതിക്ക് 423 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സിഗന്ദൂരിൽ നിന്നോ തുമാരി മേഖലയിൽ നിന്നോ സാഗർ പട്ടണത്തിലെത്താൻ പ്രദേശവാസികൾക്ക് റോഡ് മാർഗം ഏകദേശം 80 കിലോമീറ്റർ സഞ്ചരിക്കണം. പാലം വരുന്നതോടെ ദൂരം പകുതിയായി കുറയും.
പാലം ഇല്ലാത്തതിനാൽ, തുമാരി മേഖലയിലെ ഗ്രാമവാസികളും സംസ്ഥാനത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ സിഗന്ദൂർ ചൗഡേശ്വരി ക്ഷേത്രത്തിലെ ഭക്തരും ഒരു വലിയ കടത്തുവള്ളമാണ് ഗതാഗത മാർഗ്ഗമായി ഉപയോഗിച്ചിരുന്നത് .
ദിവസേന അയ്യായിരത്തോളം ഭക്തർ ക്ഷേത്രത്തിൽ എത്താറുണ്ടെന്നും ഉത്സവകാലത്ത് ഇത് 10,000 ആയി ഉയരുമെന്നും ക്ഷേത്രഭാരവാഹികൾ പറയുന്നു. ഇതുകൂടാതെ, അയ്യായിരത്തോളം കുടുംബങ്ങൾ പതിറ്റാണ്ടുകളായി ഈ കടത്തു വെള്ളമാണ് ആശ്രയിക്കുന്നത്. എന്നിരുന്നാലും, ഈ സർവീസുകൾ പോലും വൈകുന്നേരം 6:30 ന് ശേഷം നിർത്തും. ഈ പാലം വരുന്നതോടെ ശരാവതി കായൽ മേഖലയിലെ കരൂർ ഹോബ്ലിയിലെ 40-ലധികം വില്ലേജുകളിലെ താമസക്കാർക്ക് പാലത്തിന്റെ പ്രയോജനം ലഭിക്കുന്നതാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.