ബെംഗളൂരു: മറ്റൊരു മത വിഭാഗത്തിൽ ഉൾപ്പെട്ട യുവതിക്കൊപ്പം യാത്ര ചെയ്തതിന്റെ പേരില്‍ യുവാവ് ക്രൂരമര്‍ദ്ദനത്തിന് ഇരയായി. സെയാദ് റസീം ഉമ്മര്‍ എന്ന ഇരുപതുകാരനാണ് മര്‍ദ്ദനമേറ്റത്.
മംഗളൂരു നന്തൂര്‍ സര്‍ക്കിളിന് സമീപത്തുവെച്ചാണ് വ്യാഴാഴ്ച്ച രാത്രിയില്‍ യുവാവ് ആക്രമണത്തിന് ഇരയായത്. കാര്‍ക്കള നിട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മൂന്നാം വര്‍ഷ ബിഇ (ഇന്‍ഫര്‍മേഷന്‍ സയന്‍സ്) വിദ്യാര്‍ത്ഥിയാണ് സെയാദ് റസീം ഉമ്മര്‍.
വ്യാഴാഴ്ച വൈകീട്ട് നാലിന് സ്വകാര്യ ബസില്‍ കാര്‍ക്കളയില്‍ നിന്ന് മടങ്ങുകയായിരുന്നു സെയാദ്. നന്തൂര്‍ ജംക്ഷനു സമീപം അജ്ഞാതരായ മൂന്നോ നാലോ പേര് ബസ് തടഞ്ഞുനിര്‍ത്തി യുവാവിനെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി.
ബസിനുള്ളില്‍ കയറി അസഭ്യം പറയുകയും ബസില്‍ നിന്ന് വലിച്ചിറക്കി വടികൊണ്ട് മര്‍ദിക്കുകയായിരുന്നു. സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മര്‍ദ്ദനത്തിന് പിന്നില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് ആരോപണമുണ്ട്. എന്നാല്‍ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ആരോപണം ബജ്റംഗ്ദള്‍ നിഷേധിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.