ബെംഗളൂരു: നഗരത്തിലെ യെലഹങ്ക ദൊഡ്ഡബല്ലാപൂർ മെയിൻ റോഡിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) ഡ്രൈവർ മർദിച്ചു. ദമ്പതികൾ ക്രൂരമായ ആക്രമണത്തിന് ഇരയായതായി ആരോപിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ദമ്പതികൾ ബംഗളുരുവിൽ താമസിക്കുന്നു, അടുത്ത കാലം വരെ, ദമ്പതികൾക്ക് ഒരു തരത്തിലുള്ള വംശീയ വിദ്വേഷവും അനുഭവിച്ചിട്ടില്ലന്നും ഒരു സിറ്റി പബ്ലിക് സർവീസ് ബസ് കമ്പനിക്ക് എങ്ങനെയാണ് അക്രമാസക്തരും അപകടകാരികളുമായ വ്യക്തികളെ നിയമിക്കാൻ കഴിയുക? എന്നും ബിഎംടിസി ബസ് ഡ്രൈവർ മർദിച്ചതായി ആരോപിക്കപ്പെടുന്ന യുവാവ് വിനയ്‌യോട് ഭാര്യ മേഗൻ ചോദിച്ചു.
യെലഹങ്ക ന്യൂ ടൗണിലെ ദൊഡ്ഡബല്ലാപൂർ മെയിൻ റോഡിൽ മേഗൻ റൈഡിംഗ് പിലിയനുമായി വിനയ് ബൈക്ക് ഓടിക്കുകയായിരുന്നു. അവർക്ക് പുറകിൽ വന്ന ഒരു ബിഎംടിസി സിറ്റി ബസ് അവരോട് വഴിയിൽ നിന്ന് മാറാൻ വേണ്ടി തുടർച്ചയായി ഹോൺ മുഴക്കാൻ തുടങ്ങി. വിനയ് മാറുകയും ബസ് ഡ്രൈവറോട് മുന്നോട്ട് പോകാൻ ആംഗ്യം കാണിക്കുകയും. തുടർന്ന് ബസിനും നടപ്പാതയ്ക്കും ഇടയിൽ ബസ് ഡ്രൈവർ ബസ് ഉപയോഗിച്ച് തടഞ്ഞു നിർത്തി. കന്നഡയിൽ സംസാരിക്കാൻ ആവശ്യപ്പെട്ട് ദമ്പതികളെ അസഭ്യം പറയുന്നതിനിടയിൽ ഡ്രൈവർ പെട്ടെന്ന് ബസിൽ നിന്ന് പുറത്തിറങ്ങി വിനയിനെ മർദ്ദിക്കാൻ തുടങ്ങി. കഴിഞ്ഞ 20 വർഷമായി ഇന്ത്യയിൽ താമസിക്കുന്ന നോർത്ത് അമേരിക്കൻ പൗരയാണ് മേഗൻ. “ബസിൽ യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ലങ്കിലും ഡ്രൈവർ ഞങ്ങളോട് ദേഷ്യപ്പെട്ടത്തിന് കാരണം ഞങ്ങളുടെ ബൈക്കിന് മുന്നിലുണ്ടായിരുന്ന മറ്റൊരു ബിഎംടിസി ബസുമായി ബസ് ഡിപ്പോയിലേക്ക് മത്സരയോട്ടത്തിൽ ആയിരുന്നതായി തോന്നിയെന്നും മേഗൻ പറഞ്ഞു
വിനയനെ പലതവണ കല്ലുകൊണ്ട് ഇടിക്കുന്നതിനിടെ ഡ്രൈവർ വിനയന്റെ ഫോൺ നിലത്തിട്ട് തകർത്തതായും ഫോൺ തകർത്തതായും ദമ്പതികൾ ആരോപിച്ചു. തുടർന്ന് ബസ് ഡ്രൈവർ വിനയന്റെ ബൈക്കിന്റെ താക്കോൽ തട്ടിയെടുത്ത് വീണ്ടും ബസിനുള്ളിലേക്ക് ഓടിക്കയറി ദമ്പതികളെ പുറകെ പോകാൻ നിർബന്ധിതരാക്കിയതായും ആരോപണമുണ്ട്. അവർ ബസിനുള്ളിൽ കയറിയപ്പോൾ ഡ്രൈവർ അവരുടെ പുറകിൽ വാതിൽ പൂട്ടി വിനയ്‌ക്ക് നേരെ ആക്രമണം തുടർന്നുവെന്നും ഭാര്യയായ, മേഗൻ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ റിക്കോർഡിൽ ബസ്വി ഡ്രൈവർ വിനയ്യെ മർദിക്കുന്നതായി കാണാം. “ബസിന്റെ വാതിലുകൾ അടച്ച് ഡ്രൈവർ ഞങ്ങളെ കൊല്ലാൻ പോകുകയാണെന്ന് കരുതിയതിനാലാണ് മർദ്ദന രംഗത്തിന്റെ ഒരു ഭാഗം റെക്കോർഡു ചെയ്യാൻ തോന്നിയതെന്നും മേഗൻ പറഞ്ഞു.
ആക്രമണത്തിൽ വിനയ്‌ക്ക് ചെവിയിൽ രക്തസ്രാവവും കാൽമുട്ടും വാരിയെല്ലും തകരുകയും ചെയ്തു. വിനയിന്റെ ഇടതു കാൽമുട്ടിൽ ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റുകൾ പൂർണമായും കീറിപ്പോയതിനാൽ ശസ്ത്രക്രിയയ്ക്കുശേഷം പുനർനിർമ്മാണ ശസ്ത്രക്രിയയും 4-6 ആഴ്ച ഫിസിയോതെറാപ്പിയും ആവശ്യമാണെന്നും മേഗൻ പറഞ്ഞു. വിനയ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യെലഹങ്ക ന്യൂ ടൗൺ പൊലീസ് ഡ്രൈവർക്കെതിരെ കേസെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.