ബെംഗളൂരു: ഡിസംബർ ഒന്നു മുതൽ മംഗലാപുരം വിമാനത്താവളത്തിന്റെ പേര് മംഗലാപുരം എന്നതിൽ നിന്ന് മംഗളൂരു എന്നാകുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഔദ്യോഗിക എയറോനോട്ടിക്കൽ ഇൻഫർമേഷൻ പബ്ലിക്കേഷൻ (എഐപി) സപ്ലിമെന്റ് പുറപ്പെടുവിച്ചു. നഗരത്തിന്റെയും വിമാനത്താവളത്തിന്റെയും പേര് മംഗലാപുരം എന്നതിൽ നിന്ന് മംഗളൂരു എന്നാക്കി ഡിസംബർ 1 മുതൽ മാറ്റുന്നു. എഐഎസ് (എയറോനോട്ടിക്കൽ ഇൻഫർമേഷൻ സർവീസസ്) ഉൽപന്നങ്ങളിൽ മംഗലാപുരം വിമാനത്താവളത്തിനും മംഗലാപുരം നഗരത്തിനുമുള്ള പേരുമാറ്റം സംബന്ധിച്ച് എല്ലാ പങ്കാളികളെയും ഔദ്യോഗികമായി അറിയിക്കുകയാണ് ഉദ്ദേശ്യമെന്ന് എഐപി സപ്ലിമെന്റ് പറഞ്ഞു.
മംഗലാപുരം നഗരത്തിന്റെ പേര് മംഗളൂരു എന്നും വിമാനത്താവളത്തിന്റെ പേര് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം, എന്നും മാറ്റിയിരിക്കുന്നു. എഎഐ പറയുന്നതനുസരിച്ച്, സ്ഥിരമായ എയറോനോട്ടിക്കൽ വിവരങ്ങളുടെ കൈമാറ്റത്തിനും എയർ നാവിഗേഷന് ആവശ്യമായ ദീർഘകാല താൽക്കാലിക മാറ്റങ്ങൾക്കും വേണ്ടിയുള്ള അന്താരാഷ്ട്ര ആവശ്യകതകൾ നിറവേറ്റുന്നതിനായി പ്രാഥമികമായി ഉദ്ദേശിച്ചിട്ടുള്ള അടിസ്ഥാന വ്യോമയാന രേഖയാണ് എ ഐ പി. 50 വർഷത്തേക്ക് പ്രവർത്തിപ്പിക്കാനും നിയന്ത്രിക്കാനും വികസിപ്പിക്കാനും എയർപോർട്ട് 2020 ഒക്ടോബറിൽ അദാനി ഗ്രൂപ്പിന് AAI കൈമാറി.
നവംബർ 2 ന് ബെംഗളൂരുവിൽ നടന്ന ആഗോള നിക്ഷേപക സംഗമത്തിൽ മംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് (അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ അദാനി എയർപോർട്ട് ഹോൾഡിംഗ്സിന്റെ ഉടമസ്ഥതയിലുള്ളത്) നവീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും, ഞങ്ങൾ ആ വിമാനത്താവളവും വികസിപ്പിക്കുമെന്നും അദാനി പോർട്സ് ആൻഡ് സെസ് ലിമിറ്റഡ് സിഇഒ കരൺ ഗൗതം അദാനി പറഞ്ഞു. തീരദേശ കർണാടക നഗരമായ മംഗലാപുരത്ത് അദാനി വിൽമർ സാന്നിധ്യം വർധിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.