ബെംഗളൂരു : കര്‍ണാടക രാമനഗരയിലെ ലിംഗായത്ത് മഠമായ മാഗഡി കഞ്ചുഗല്‍ബംഡേ മഠത്തിന്റെ മഠാധിപതി ബസവലിംഗ സ്വാമി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതില്‍ ഒരാള്‍ ബസവലിംഗ സ്വാമിയുടെ ഡ്രൈവറാണ്. ഇവരെ ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
Read MoreMonth: October 2022
മൈസൂരു – ബെംഗളൂരു- ചെന്നൈ റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ്സ് പ്രധാന മന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
ബെംഗളൂരു: മൈസൂരു – ബെംഗളൂരു- ചെന്നൈ റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ് നവംബർ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഇതിനുപുറമെ, ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബെംഗളൂരു നഗരപിതാവ് നാഡപ്രഭു കെമ്പഗൗഡയുടെ 108 അടിയുള്ള പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. രാജ്യത്തെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വന്ദേ ഭാരത് എക്സ്പ്രസാണ് മൈസൂർ-ബെംഗളൂരു- ചെന്നൈ റൂട്ടിൽ സർവിസ് നടത്തുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പോലീസ്, താൽക്കാലിക, സിവിൽ എവിയേഷൻ തുടങ്ങി വിവിധ മേഖലകളിലെ…
Read Moreഅറബിക് സ്കൂളുകളെക്കുറിച്ച് റിപ്പോർട്ട് തേടി കർണാടക സർക്കാർ
ബെംഗളൂരു: അറബിക് സ്കൂളുകളെക്കുറിച്ചുള്ള റിപ്പോർട്ട് തേടി കർണാടക സർക്കാർ. കർണാടകത്തിലെ അറബിക് സ്കൂളുകളിൽ നിന്നുള്ള സയൻസ് വിഷയങ്ങൾ ഒഴിവാക്കിയതിനെക്കുറിച്ച് വിദ്യാഭ്യാസ കമ്മീഷണറോട് സംസ്ഥാന സർക്കാർ റിപ്പോർട്ട് തേടി. ഇംഗ്ലീഷും കണക്കും സയൻസും കന്നഡയും ഒഴിവാക്കിയുള്ള പാഠ്യപദ്ധതിയിൽ വിദഗ്ധർ ആശങ്ക രേഖപ്പെടുത്തിയാതായി വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് അറിയിച്ചു. അതേസമയം ചില സ്കൂളുകൾ വിദ്യാഭ്യാസവകുപ്പിൻറെ ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എയ്‌ഡഡ്, അൺഎയ്‌ഡഡ് മേഖലകളിൽ ഇരുനൂറിൽത്താഴെ സ്‌കൂളുകളാണ് പ്രവർത്തിക്കുന്നത്. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും. പ്രതിവർഷം 27,000 കുട്ടികൾ അറബിക് സ്കൂളുകളിൽ ചേരുന്നുണ്ടെങ്കിലും രണ്ടായിരത്തോളം പേർമാത്രമേ…
Read Moreഹർഷയുടെ കുടുംബത്തിനു നേരെയുള്ള ഭീഷണിയ്ക്ക് തെളിവില്ലെന്ന് പോലീസ്
ബെംഗളൂരു: കൊല്ലപ്പെട്ട ബജ്റങ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കുടുംബത്തിന് വധഭീഷണി നേരിട്ടെന്ന ആരോപണത്തില്‍ തെളിവില്ലെന്ന് ശിവമൊഗ്ഗ എസ്.പി ജി.കെ. മിഥുന്‍ കുമാര്‍. ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പ്രാഥമികാന്വേഷണത്തില്‍ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ഷയുടെ കുടുംബത്തിന് മാത്രമല്ല ശിവമൊഗ്ഗയിലെ മൊത്തം ജനങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ പോലീസ് വകുപ്പ് തയാറാണ്. ഒരു വിധ ബാഹ്യസമ്മര്‍ദവുമില്ലാതെയാണ് ദൊഡ്ഡപേട്ട് പോലീസ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Moreജെ ഡി എസ് ദേശീയ മീറ്റിംഗ്, ദേവഗൗഡയെ തന്നെ അധ്യക്ഷനായി തെരഞ്ഞെടുത്തു
ബെംഗളൂരു: ജനതാദള്‍ സെക്കുലര്‍ ദേശീയ അധ്യക്ഷനായി എച്ച്.ഡി. ദേവഗൗഡയെ വീണ്ടും തിരഞ്ഞെടുത്തു. ബെംഗളൂരുവില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗമാണ്, ദേവഗൗഡയെ തിരഞ്ഞെടുത്തത്. 1999ല്‍ പാര്‍ട്ടി രൂപവത്കരിച്ചതു മുതല്‍ അധ്യക്ഷസ്ഥാനം അലങ്കരിച്ചുവരുകയാണ് അദ്ദേഹം. ദേവഗൗഡയുടെയും, മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെയും സാന്നിധ്യത്തില്‍ വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നിര്‍വാഹക സമിതി അംഗങ്ങള്‍ ദേവഗൗഡയെ ദേശീയ അധ്യക്ഷനായി ഐകകണ്ഠ്യനെ തിരഞ്ഞെടുത്തതായി പാര്‍ട്ടി നേതാവ് പറഞ്ഞു. കേരളത്തില്‍നിന്നും കര്‍ണാടകയില്‍നിന്നുമടക്കം 13 സംസ്ഥാനങ്ങളില്‍നിന്നായി 200 ഓളം പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പ്രതിനിധി സമ്മേളനവും പാര്‍ലമെന്ററി ബോര്‍ഡ്…
Read Moreബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞു, 22 പേർക്ക് പരിക്ക്
ബെംഗളൂരു: മഹാദേശ്വര ഹിൽസിൽനിന്ന് മടങ്ങിയ കർണാടക ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മലയടുക്കിലേക്ക് മറിഞ്ഞ് 22 യാത്രക്കാർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം ദീപാവലി ആഘോഷം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപെട്ടത്. ചാമരാജ് നഗർ ഹാനൂർ തലബെട്ടയിലാണ് അപകടം. ആർക്കും ജീവാപായമില്ല. മഹാദേശ്വര ഹിൽസിൽ നിന്ന് ബസ് ചുരമിറങ്ങവെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മലയിടുക്കിലേക്ക് പതിച്ച ബസ് മരത്തിലിടിച്ചാണ് നിന്നത്. യാത്രക്കാരിൽ രണ്ടുപേരുടെ ഒഴികെ മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ കൊല്ലഗലിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മൈസൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
Read Moreഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു
ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെയിന്ററായ ശിവാനന്ത, ഭാര്യ ശോഭ എന്നിവരാണ് മരിച്ചത്. ഇവർക്ക് ഒരു മകനും മകളും ഉണ്ട്. ഉച്ചയ്ക്ക് 12 മുതൽ 1 മണിക്കും ഇടയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശിവാനന്ത തൂങ്ങി മരിക്കുകയായിരുന്നു. നിസാര പ്രശ്‌നങ്ങളുടെ പേരിൽ ഭാര്യയുമായി ശിവാനന്ത സ്ഥിരമായി വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ മക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. കൊലപാതകവും മരണവും സംബന്ധിച്ച കൂടുതൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read Moreഅപകടകുഴികൾ 31 ന് മുൻപ് നികത്തണം ; ബിബിഎംപി
ബെംഗളൂരു: നഗരത്തിലെ റോഡുകളിലെ 600 ഓളം അപകട കുഴികൾ 31 ന് മുൻപേ നികത്താൻ സ്വകാര്യ കമ്പനിക്ക് നിർദ്ദേശം നൽകി ബിബിഎംപി. റോഡിലെ കുഴിയിൽ വീണ് കർണാടക ആർ ടി സി ബസ് കയറി ഇറങ്ങി ഇരുചക്ര വാഹന യാത്രിക കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഈ കുഴിയും ഈ 300ൽ ഉൾപ്പെടുന്നു. നഗരത്തിലെ 182 കിലോ മീറ്റർ റോഡിലെ കുഴി അടയ്ക്കാനുള്ള കരാർ നൽകിയത് അമേരിക്കൻ റോഡ് ടെക്നോളജി ആൻഡ് സൊല്യൂഷൻ എന്ന കമ്പനിയ്ക്കാണ്. സമയ പരിധിക്കുള്ളിൽ അടച്ചില്ലെങ്കിൽ കമ്പനിയുടെ കരാർ റദ്ദാക്കാനുള്ള നടപടികൾ…
Read Moreമലിനജലം കുടിച്ച് കർണാടകയിൽ 4 മരണം
ബെംഗളൂരു: മലിന ജലം കുടിച്ച് യാദ്ഗിർ ജില്ലയിൽ മൂന്നുപേർ മരിച്ചതിനുപിന്നാലെ ബെലഗാവിയിലും മരണം. ബെളഗാവി രംദുർഗ മുധനൂരിലാണ് സംഭവം. 70 കാരനായ ശിവപ്പയാണ് മരിച്ചത്. 20 കുട്ടികളടക്കം 94 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സർക്കാർ വിതരണം ചെയ്യുന്ന കുടിവെള്ളം ഉപയോഗിച്ചവർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. മരണപ്പെട്ടയാളുടെ കുടുംബത്തിന് സംസ്ഥാന ജലവിഭവ മന്ത്രി ഗോവിന്ദ് കർജോൾ 10 ലക്ഷം സഹായധനം പ്രഖ്യാപിച്ചു. പൈപ്പ് വെള്ളം നേരിട്ട് ഉപയോഗിക്കുന്ന ഗ്രാമവാസികൾ ഒഴിവാക്കണമെന്നും ഗ്രാമത്തിലെ പ്ലാന്റിൽനിന്ന് ശുദ്ധീകരിച്ച…
Read Moreഞങ്ങൾ കന്നഡയിൽ മാത്രമേ സംസാരിക്കൂ… എഴുതൂ… പ്രതിജ്ഞയെടുത്ത് കർണാടക
ബെംഗളൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രാജ്യവ്യാപകമായി ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കിടെ കന്നഡ ഭാഷാ സംരക്ഷണ പ്രതിജ്ഞ എടുത്ത് കർണാടക. അടുത്തമാസം 1 നു നടക്കാനിരിക്കുന്ന കന്നഡ രാജ്യോത്സവ (കർണ്ണാടക പിറവി) ദിനാഘോഷത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ചാണ് നിയമസഭാ മന്ദിരമായ വിധാൻ സൗധക്ക് മുന്നിൽ കന്നഡിഗർ പ്രതിജ്ഞ എടുത്തത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ചൊല്ലിക്കൊടുത്ത സംസ്ഥാന മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും ഏറ്റു ചൊല്ലി. മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി സമിതി അംഗവുമായ ബിഎസ് യെദ്യൂരപ്പയും ചടങ്ങിൽ പങ്കെടുത്തു. ‘കന്നഡ നാടിന്റെ മക്കളായ ഞങ്ങൾ കന്നഡ ഭാഷയിൽ…
Read More