ദീപാവലിയെ വരവേല്‍ക്കാന്‍ നാടും നഗരവുമൊരുങ്ങി. നഗരത്തിലെ കടകളില്‍ മണ്‍ചിരാതുകള്‍ക്കും അലങ്കാര വസ്തുക്കള്‍ക്കും ആവശ്യക്കാരേറെയാണ്. ശനിയാഴ്ച നഗരത്തിലെ പ്രധാന ചന്തകളിലെല്ലാം വലിയതിരക്കാണ് അനുഭവപ്പെട്ടത്. ശിവാജിനഗറിലെ കൊമേഴ്ഷ്യൽ സ്ട്രീറ്റ്, കെ.ആർ. മാർക്കറ്റ്, മല്ലേശ്വരം എന്നിവിടങ്ങളിൽ പ്രത്യേക ദീപാവലി വിൽപ്പനകേന്ദ്രങ്ങളും സജ്ജീകരിച്ചിരുന്നു.
പൂജാസാധനങ്ങൾക്കും മണ്ണിൽ നിർമിച്ചവിളക്കുകൾക്കും മധുരപലഹാരങ്ങൾക്കുമാണ് ഏറ്റവും ചെലവെന്നാണ് വ്യാപാരികൾ പറയുന്നത്. കോവിഡ്കാലത്തിനുശേഷം നിയന്ത്രണങ്ങളില്ലാതെ ആഘോഷിക്കാൻ അവസരംലഭിക്കുന്ന ആദ്യ ദീപാവലിയാണിത്.
ദീപാവലി എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ നിറയുന്നത് പ്രകാശപൂരിതമായ അന്തരീക്ഷമാണ്. മണ്‍ചിരാതുകള്‍ പ്രഭചരിയുന്ന, പരസ്പരം മധുരം പങ്കുവെക്കുന്ന ആഘോഷം. അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക്, തിന്മയെ മറികടന്ന് നന്മയിലേക്ക്. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നില്‍ ഐതിഹ്യങ്ങള്‍ ഏറെയുണ്ട്. മനുഷ്യ മനസില്‍ സ്ഥിതിചെയ്യുന്ന ആസുരികതയെ നിഗ്രഹിക്കുക എന്നതാണ് ദീപാവലി നല്‍കുന്ന സന്ദേശം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.