ബെംഗളൂരു: ബൈയപ്പനഹള്ളിയിലെ സർ എം വിശ്വേശ്വരയ്യ ടെർമിനലിൽ (എസ്എംവിടി) ശനിയാഴ്ച രാവിലെ നടന്ന ദാരുണ സംഭവത്തിൽ കാമാഖ്യ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പുറപ്പെടുന്ന സമയത്ത് ട്രാക്കിലേക്ക് വഴുതിവീണ് 31 കാരിയായ യുവതി മരിച്ചു. ട്രെയിനിൽ യുവതിയുടെ 3 വയസ്സുള്ള മകളും അമ്മയും ഉണ്ടായിരുന്നു.
ബെംഗളൂരുവിൽ നിന്ന് പശ്ചിമ ബംഗാളിലെ ന്യൂ അലിപുർദൗർ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ശീതൾ. 12551 നമ്പർ ട്രെയിൻ പ്ലാറ്റ്ഫോമിൽ നിന്ന് രാവിലെ 9.03ന് പുറപ്പെടുമ്പോളായിരുന്നു അപകടം.
ഒരു ദൃക്സാക്ഷി പറയുന്നതനുസരിച്ച്, പ്ലാറ്റ്ഫോമിലെ ഒരു സ്റ്റാളിൽ നിന്നും മകൾക്ക് ചിപ്സ് വാങ്ങാൻ യുവതി എസി കോച്ചിൽ നിന്ന് ഇറങ്ങി. ട്രെയിൻ നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി ട്രെയിനിൽ കയറാൻ ഓടിഎപ്പോളേയ്ക്കും പാളത്തിലേക്ക് വഴുതി വീഴുകയായിരുന്നു. പ്ലാറ്റ്ഫോമിൽ പട്രോളിംഗ് നടത്തുകയായിരുന്ന സർക്കാർ റെയിൽവേ പോലീസ് കോൺസ്റ്റബിൾ ശിവരാജ് ഉടൻ തന്നെ യുവതിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചു. പിന്നീട് റെയിൽവേ സംരക്ഷണ സേനയും അദ്ദേഹത്തെ സഹായിച്ചു. പുറത്തെടുത്തപ്പോൾ യുവതിക്ക് ജീവൻ ഉണ്ടായിരുന്നു.
യുവതിയെ ട്രാക്കിൽ നിന്ന് പുറത്തെടുത്തപ്പോൾ, ഒരു കൈ വസ്ത്രത്തിൽ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. “യുവതി ഹിന്ദിയിൽ സംസാരിച്ചുവെന്നും അവർക്ക് കുഴപ്പമില്ലെന്നും കൈ ചലിപ്പിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും പറഞ്ഞുവെന്നും ദൃക്സാക്ഷി പറഞ്ഞു. എല്ലാവരും ചേർന്ന് യുവതിയെ ആംബുലൻസിൽ ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും താമസിയാതെ യുവതി മരിച്ചു,
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.