ചെന്നൈ : ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾക്ക് തമിഴ്നാട്ടിൽ നിരോധനം.
നിരോധനത്തിനുള്ള ഓർഡിനൻസിന് ഗവർണർ ആർ എൻ രവി അംഗീകാരം നൽകി. ഒക്ടോബർ 17 ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ നിരോധനം നിയമമായി മാറാനാണ് സാധ്യത.
ഓൺലൈൻ ഗെയിമുകൾ നിരോധിക്കാനാവശ്യമായ നിയമത്തിന്റെ ചട്ടക്കൂട് തയ്യാറാക്കാനായി റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിരുന്നു. ഐഐടി ടെക്നോളജിസ്റ്റ് ഡോ.ശങ്കരരാമൻ, സൈക്കോളജിസ്റ്റ് ഡോ.ലക്ഷ്മി വിജയകുമാർ, അഡീഷണൽ ഡിജിപി വിനീത് ദേവ് വാങ്കഡെ എന്നിവരായിരുന്നു സമിതി അംഗങ്ങൾ.
ഇത്തരം ഗെയിമുകൾക്ക് അടിമപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായ നിരവധി പേരാണ് തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെയാണ് ഗെയിമുകൾ നിരോധിക്കുന്നതിനാവശ്യമായ കാരണങ്ങൾ വ്യക്തമാക്കുന്നതിന് സമിതിയെ സർക്കാർ നിയോഗിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.