ബെംഗളൂരു : ശ്രീരംഗപട്ടണ ദസറ ആഘോഷങ്ങൾ സെപ്തംബർ 28 മുതൽ ഒക്ടോബർ 2 വരെയുളള അഞ്ച് ദിവസങ്ങളിലായി നടക്കുമെന്ന് മാണ്ഡ്യ ജില്ലാ ഇൻചാർജ് മന്ത്രി കെ.ഗോപാലയ്യ അറിയിച്ചു . ഇന്നലെ ജില്ലാപഞ്ചായത്ത് കാവേരി ഓഡിറ്റോറിയത്തിൽ നടന്ന പ്രാഥമിക യോഗത്തിൽ സംസാരിക്കുകയായിരുന്നു ഗോപാലയ്യ.
ബന്നിമണ്ഡപം, കുളങ്ങൾ, തടാകങ്ങൾ, ചരിത്രപ്രാധാന്യമുള്ള എല്ലാ സ്ഥലങ്ങളും വൃത്തിയാക്കി അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, ടോയ്ലറ്റുകൾ, മറ്റ് ആവശ്യമായ സൗകര്യങ്ങൾ എന്നിവ ചിട്ടയായ രീതിയിൽ ഒരുക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ദസറയിൽ സംഘടിപ്പിക്കുന്ന പരിപാടികൾ വ്യത്യസ്തമാകട്ടെ. ആളുകൾക്ക് വിവരവും വിനോദവും ഉണ്ടായിരിക്കണം. ശുചിത്വത്തിന് മുൻഗണന നൽകുക, ഉദ്ഘാടന ദിവസം 3-5 ആനകളെ ക്രമീകരിക്കുക, പോലീസ് ബാൻഡ്, പുതിയ ടാബ്ലോകൾ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം, മൈസൂരു ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ നിന്ന് 50 ലക്ഷം രൂപ ഗ്രാന്റും ടൂറിസം വകുപ്പിൽ നിന്നും 25 ലക്ഷം രൂപയും, കന്നഡ, സാംസ്കാരിക വകുപ്പിൽ നിന്ന് 20 ലക്ഷം രൂപയും വിവിധ സംഘടനകളുടെ ഫണ്ടും, എന്നിങ്ങനെ ആകെ 1.5 കോടി രൂപയിൽ ദസറ 3 ദിവസം ഗംഭീരമായി ആഘോഷിച്ചു.
ഈ വർഷം മൈസൂർ ഡിസി ഓഫീസ് ഒരു കോടി രൂപ ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്, ഉദ്യോഗസ്ഥർ മറ്റ് വകുപ്പുകളിൽ നിന്നും സംഘടനകളിൽ നിന്നും ഗ്രാന്റുകളും ഫണ്ടുകളും വാങ്ങി ദസറ പരിപാടികൾ വിപുലമായി ആഘോഷിക്കാൻ തയ്യാറാകണം എന്നും ഗോപാലയ്യ പറഞ്ഞു.
ദസറ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയെയോ സിഎഫ്ടിആർഐ ഡയറക്ടറെയോ ക്ഷണിക്കണമെന്ന് എംഎൽഎ രവീന്ദ്ര ശ്രീകണ്ഠയ്യ പറഞ്ഞു. ജോലികൾ ചെയ്യുന്നതിനുള്ള കരാറുകാർക്ക് പണം നൽകുന്നത് വൈകുകയാണ്, കൂടാതെ ആഘോഷവേളകളിൽ അഭിനയിച്ച കലാകാരന്മാർക്കും പ്രതിഫലം വേഗത്തിൽ ലഭിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു, കലാകാരന്മാർക്ക് കാലതാമസം കൂടാതെ പണം ഉടൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.