ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി

ബെംഗളൂരു: കെആർ പുരം ടിസി പാളയയിലെ വസതിയിൽ വച്ച് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ 34 കാരനായ വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തു.

ടെന്റ് ഷാമിയാന ഹൗസ് നടത്തുന്ന ജോൺ സുപ്രീതാണ് ഭാര്യ നാൻസി ഫ്ലോറയെ കൊലപ്പെടുത്തിയത്. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സുപ്രീത് സംശയിച്ചിരുന്നതായും ഇവർ തമ്മിൽ വഴക്കുണ്ടാക്കുന്നതായും പോലീസ് പറഞ്ഞു. ദമ്പതികൾ അവരുടെ വീടിന്റെ ഒന്നാം നിലയിലും സുപ്രീതിന്റെ മാതാപിതാക്കൾ താഴത്തെ നിലയിലുമാണ് താമസിച്ചിരുന്നത്. ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്.

വൈകുന്നേരം ആറ് മണിക്ക് ഒന്നാം നിലയിൽ  നിന്ന് കുട്ടികളുടെയും മുത്തശ്ശിയുടെയും നിലവിളി കേട്ടപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. നാൻസി രക്തത്തിൽ കുളിച്ചു കിടക്കുന്നതും സുപ്രീതിനെ അവളുടെ ശരീരത്തോട് ചേർന്ന് നിൽക്കുകയും ആയിരുന്നു . വീടുവിട്ടിറങ്ങിയ ഇയാൾ കെആർ പുരം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. വെട്ടുകത്തിയെടുത്ത് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us