ബെംഗളൂരു: ദക്ഷിണ കന്നഡയിൽ മത സ്‌പർധ വളർത്തുന്ന വിവാദ പോസ്റ്ററുകൾ നീക്കം ചെയ്യാനാവശ്യപ്പെട്ട് ജില്ല ഭരണകൂടത്തിന്റെ നിർദേശം. സ്വാതന്ത്രദിനത്തോടും ശ്രീകൃഷ്‌ണ ജയന്തിയോടുമനുബന്ധിച്ച് സവർക്കറുടെയും, ഗോട്സെയുടെയും ചിത്രങ്ങൾ സ്ഥാപിച്ച പോസ്റ്ററുകൾ ജില്ലയിൽ നിരവധി പ്രക്ഷേഭങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ല ഭരണകുടത്തിൻറെ പുതിയ ഉത്തരവ്.
പോലീസിൻറെ സഹായത്തോടെ ജില്ലയിലെ വിവാദ ബാനറുകൾ നീക്കം ചെയ്യണമെന്നാണ് ദക്ഷിണ കന്നഡ ജില്ല ഭരണകുടത്തിൻറെ പുതിയ ഉത്തരവ്. ബാനറുകൾ ഉടനടി നീക്കം ചെയ്യാൻ ഗ്രാമപഞ്ചായത്തുകൾക്കും നഗര തദ്ദേശ സ്ഥാപനങ്ങൾക്കും ഭരണകുടം നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ വിദ്വേഷം വളർത്തുന്ന അനധികൃത പോസ്റ്ററുകളും ബാനറുകളും പ്രദർശിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ കന്നഡ കമ്മീഷണർ കെ. വി രാജേന്ദ്ര അറിയിച്ചു.
ഏതെങ്കിലും തരത്തിൽ പോസ്റ്ററുളോ ബാനറുകളോ പ്രദർശിപ്പിക്കണമെങ്കിൽ ബന്ധപ്പെട്ട അധികാരികളുടെ പക്കൽ നിന്നും അനുവാദം വാങ്ങുകയും കൂടെ ബാനർ പ്രിന്റ് ചെയ്യുന്ന ആളുടെ വിവരങ്ങളും നൽകുകയും വേണം എന്നും നിർദ്ദേശങ്ങളിലുണ്ട്. അടുത്തിടെ ചില സംഘടനകൾ ഉടുപ്പി ജില്ലയിലും നഗരത്തിൻറെ ചില പ്രദേശങ്ങളിലും പ്രകോപനപരമായ പോസ്റ്റുകൾ സ്ഥാപിച്ചതിനെ തുടർന്നാണ് പുതിയ നിർദ്ദേശമെന്ന് കെ . വി രാജേന്ദ്ര അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.