ഡൽഹിയിൽ യമുന കരകവിഞ്ഞൊഴുകുന്നു, 3,000 ത്തോളം ആളുകൾ ദുരിതത്തിൽ

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും യമുനാ നദി കരകവിഞ്ഞു. തീരപ്രദേശത്തുള്ള എല്ലാവരെയും ഒഴിപ്പിച്ചു. ഡൽഹി-നോയിഡ പാതയിലെ മയൂർ വിഹാറിൽ 3,000 ത്തോളം പേരാണ് റോഡരികിൽ നിസ്സഹായരായി ഉള്ളത്.അവരിൽ ഭൂരിഭാഗവും കൃഷിയിലും കന്നുകാലി വളർത്തലിലും ഏർപ്പെട്ടിരിക്കുന്നവരാണ്.
കൃഷിയിടങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. വിളകൾ പാകമായിട്ടില്ലെങ്കിലും പറിച്ചെടുത്ത് വിൽക്കാൻ കർഷകർ ശ്രമിക്കുകയാണ്‌. കന്നുകാലികളുമായി മറ്റ് പ്രദേശങ്ങളിലേക്ക് പോകാൻ കഴിയാത്തതിനാൽ മയൂർ വിഹാറിലെ വഴിയോരങ്ങളിൽ ടെന്റുകൾ കെട്ടി നൽകുകയാണ് സർക്കാർ.. എല്ലാവർക്കും ഭക്ഷണവും വെള്ളവും ഉറപ്പാക്കിയിട്ടുണ്ടെന്ന് സർക്കാർ പറയുന്നു.
ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽനിന്നു വെള്ളം തുറന്നുവിട്ടതും ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും തുടർച്ചയായി പെയ്യുന്ന മഴയും യമുനാ നദി കരകവിഞ്ഞൊഴുകാൻ കാരണമായി .ജലനിരപ്പ് 205.99 മീറ്ററിലെത്തി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
[masterslider id="10"]

Related posts