ബെംഗളൂരു: ദേവനഹള്ളിക്ക് സമീപമുള്ള സ്വകാര്യ സോളാർ വാട്ടർ ഹീറ്റർ നിർമാണ യൂണിറ്റിലെ 20 അടി ഉയരത്തിൽ നിന്ന് അബദ്ധത്തിൽ വീണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ജനറൽ മാനേജർ (58) മരിച്ചു. ഐഒസിയിലെ എൻജിനീയറിങ് വിഭാഗം ജിഎമ്മും ജെപി നഗർ സ്വദേശിയുമായ സി രാം പ്രസാദാണ് മരിച്ചത്.
വെൽനെറ്റ് നോൺ കൺവെൻഷണൽ എനർജി സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിൽ (കമൽ സോളാർ) ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. പ്രസാദിന്റെ മകൻ രാഹുൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സോളാർ പ്ലാന്റ് ഉടമയുടെ മകൻ പ്രശാന്തിനെതിരെ ഐപിസി സെക്ഷൻ 304 എ പ്രകാരം ഐശ്വനാഥപുര പോലീസ് ക്രിമിനൽ അനാസ്ഥയ്ക്ക് കേസെടുത്തു.
പ്രശാന്തിന്റെ സ്ഥാപനത്തിലെ ടെറസിൽ സ്ഥാപിച്ച സോളാർ ജനറേറ്റർ പാർക്ക് സന്ദർശിക്കാൻ വേണ്ടി ആവശ്യപ്പെട്ടതോടെയാണ് പ്രസാദ് സംഭവസ്ഥലത് എത്തിയതെന്നും പ്രസാദ് പാർക്ക് കാണാൻ പോയി മേൽക്കൂരയിൽ സ്ഥാപിച്ചിരുന്ന പോളികാർബണേറ്റ് ഷീറ്റിൽ ചവിട്ടിയതോടെ അത് തെന്നിമാറുകയും ചെയ്തതോടെ പ്രശാന്ത് 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. സുരക്ഷാ മുൻകരുതലുകൾ എടുക്കാതെയാണ് പ്രശാന്ത് പിതാവിനെ സോളാർ പാർക്കിലേക്ക് കൊണ്ടുപോയതെന്നാണ് മകൻ രാഹുൽ ആരോപിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.