തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച രണ്ട് തവണ സ്വർണ വില പുതുക്കിയിരുന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ഏതാനും മണിക്കൂറുകൾക്കുള്ളിൽ സ്വർണ വില വർദ്ധിപ്പിച്ചു. ആദ്യം 320 രൂപ കുറഞ്ഞു. മണിക്കൂറുകൾക്ക് ശേഷം സ്വർണ വില വീണ്ടും പരിഷ്കരിച്ചു. രണ്ടാം തവണ 240 രൂപയാണ് വർധിപ്പിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,040 രൂപയാണ്.
22 കാരറ്റ് സ്വർണത്തിന്റെ വില വ്യാഴാഴ്ച രാവിലെ 35 രൂപയാണ് വർധിച്ചത്. ഉച്ചയ്ക്ക് ശേഷം 25 രൂപ കൂടി ഉയർന്നു. തുടർന്ന് വെള്ളിയാഴ്ച 10 രൂപ കുറഞ്ഞു. ശനിയാഴ്ച രാവിലെ 40 രൂപയാണ് കുറഞ്ഞത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ വീണ്ടും 30 രൂപ വർദ്ധിപ്പിച്ചു. ഇന്നലെ അത് മാറ്റമില്ലാതെ തുടർന്നു.
സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. കഴിഞ്ഞയാഴ്ച വെള്ളിക്ക് 4 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിലയിലും മാറ്റമില്ല. ഗ്രാമിന് 90 രൂപയാണ് വില.
Related posts
-
സ്വർണ വില വീണ്ടും താഴോട്ട്
സംസ്ഥാനത്ത് ഇന്നും സ്വര്ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 40 രൂപയും പവന്... -
കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ സാധ്യത
തിരുവനന്തപുരം: കേരള തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. തെക്കു... -
മിഠായിക്ക് പണമെടുത്ത 4 വയസുകാരനെ അമ്മ ക്രൂരമായി പൊള്ളിച്ചു
കൊല്ലം: മിഠായി വാങ്ങാൻ പണമെടുത്ത നാലു വയസുകാരനെ അമ്മ ക്രൂരമായി പൊള്ളിച്ചു....