തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലയിൽ സ്വന്തം സമുദായത്തിനായി നിയമനം നടത്തിയെന്ന് മുന്‍മന്ത്രി കെ.ടി. ജലീല്‍ വെളിപ്പെടുത്തിയതായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
വൈസ് ചാൻസലറായി സ്വന്തം സമുദായത്തിൽ നിന്ന് ആരും ഇല്ലാത്തതിനാലാണ് അങ്ങനെയൊരാളെ നിയമിച്ചതെന്നും ജലീൽ പറഞ്ഞതായി ഇദ്ദേഹം അറിയിച്ചു . “കഴിഞ്ഞ മാസം 21 ന് അദ്ദേഹം വീട്ടിലെത്തി എന്നെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജോമോൻ പുത്തൻപുരയ്ക്കൽ അതിന് സാക്ഷിയാണ്,”എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോമോൻ പുത്തൻപുരയ്ക്കൽ ഇക്കാര്യം സ്ഥിരീകരിച്ചു. നേരത്തെ വി.സി നിയമനത്തിനെതിരെ വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. മന്ത്രിയായിരിക്കെ ഒരാൾ സ്വന്തം സമുദായത്തിന് വേണ്ടി ഇങ്ങനെ പ്രവർത്തിച്ചത് സത്യപ്രതിജ്ഞാ ലംഘനമല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് ശരിയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ജലീൽ നാളെ ഇത് നിഷേധിച്ചാൽ സാക്ഷികളിലൂടെ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Related posts
-
ശബരിമല തീര്‍ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾ അടക്കം 4 പേർ മരിച്ചു
കോന്നി: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കാറും തീര്‍ത്ഥാടകരുടെ ബസ്സും കൂട്ടിയിടിച്ച്... -
കളിക്കുന്നതിനിടെ ജനൽ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരൻ മരിച്ചു
മലപ്പുറം: കളിക്കുന്നതിനിടെ ജനല്‍ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരന് മരിച്ചു.... -
ഐടിഐ വിദ്യാർത്ഥിനി മരിച്ച നിലയിൽ
തിരുവനന്തപുരം: നെടുമങ്ങാട് വഞ്ചുവത്ത് ഐ.ടി.ഐ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയില്‍. നമിത(19)യെയാണ് വഞ്ചുവത്ത്...