പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിനെത്തുന്ന തീർത്ഥാടകർ അതീവ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു. ഓഗസ്റ്റ് 3, 4 തീയതികളിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് മലയോര മേഖലയിലേക്കുള്ള രാത്രിയാത്രകൾ ദുരന്ത നിവാരണ അതോറിറ്റി നിരോധിച്ച സാഹചര്യത്തിലാണ് ശബരിമല നിറപുത്തരി മഹോത്സവം നടക്കുന്നത്. അതിനാൽ, തീർത്ഥാടകർ വളരെയധികം ശ്രദ്ധിക്കണം. മാത്രമല്ല, നദികളിൽ ഇറങ്ങരുതെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവുമുണ്ട്. അതിനാൽ തീർത്ഥാടകരെ പമ്പയിൽ കുളിക്കാൻ അനുവദിക്കില്ല. സ്വാമി അയ്യപ്പൻ റോഡിലൂടെ മാത്രമേ തീർത്ഥാടകരെ പ്രവേശിപ്പിക്കൂ. ആചാരാനുഷ്ഠാനങ്ങൾക്ക് തടസം വരാതെ ശബരിമല നിറപുത്തരി ഉത്സവത്തിനായി ഓഗസ്റ്റ് മൂന്നിന് ക്ഷേത്രം തുറക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.