ബെംഗളൂരുവിൽ ആദ്യ മൃഗ മാലിന്യ സംസ്കരണ പ്ലാന്റ് ആരംഭിക്കുന്നു

ബെംഗളൂരു: നഗരത്തിൽ പ്രതിദിനം 150 ടൺ മൃഗമാലിന്യം ഉണ്ടാകുന്നതായിട്ടാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) കണക്കാക്കുന്നത് എന്നാൽ ഇത് നിയന്ത്രിക്കാനോ ശരിയായി സംസ്കരിക്കാനോ ഒരു സംവിധാനവുമില്ലെന്നും ബിബിഎംപി പറയുന്നു. ഇതിന് പരിഹാരം കാണുന്നതിനായി, പ്രാദേശിക എം.എൽ.എ അരവിന്ദ് ലിംബാവലി സ്ഥാപിച്ച പൗരന്മാരുടെ കൂട്ടായ്മയായ മഹാദേവപുര ടാസ്‌ക് ഫോഴ്‌സ് (എം.ടി.എഫ്) പ്രാദേശിക ഭരണകൂടവുമായി ചേർന്ന് ബെംഗളൂരുവിലെ ആദ്യത്തെ മൃഗമാലിന്യ സംസ്‌കരണ പ്ലാന്റ് 20 ടൺ പ്രാരംഭ ശേഷിയുള്ള ബെംഗളൂരുവിലെ ആദ്യത്തെ മൃഗ മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിക്കാൻ പ്രാദേശിക ഭരണകൂടവുമായി ഒത്തു ചേർന്നു.

കണ്ണൂരു ഗ്രാമപഞ്ചായത്ത് അനുവദിച്ച പ്ലാന്റ് സ്വകാര്യ-പൊതു പങ്കാളിത്ത മാതൃകയിലാകും നിർമിക്കുക. നിയോജക മണ്ഡലത്തിലെ എല്ലാ കടകളിൽ നിന്നും മൃഗാവശിഷ്ടം സൗജന്യമായി ശേഖരിച്ച് സംസ്കരിച്ച് ഉപയോഗയോഗ്യമായ ഉൽപ്പന്നങ്ങളാക്കി ബന്ധപ്പെട്ട ഡീലർമാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും വിൽക്കാനാണ് പദ്ധതി.

പദ്ധതിയുടെ തുടക്കത്തിനായി ജൂലായ് 2 ന് ഒരു ഉദ്ഘാടന ചടങ്ങ് എന്നവണ്ണം ഒരു ഭൂമി പൂജയും നടത്തി. പ്രതിദിനം 15 ടൺ മൃഗാവശിഷ്ടം ഉൽപ്പാദിപ്പിക്കുന്ന 426 കടകൾ ഹൂഡിക്കും കടുഗോഡിക്കും ചുറ്റുമുണ്ട്. പഠനമനുസരിച്ച്, 80% ഇറച്ചിക്കടകളും അറവുശാലകളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതിനാൽ മഹാദേവപുരയിലെ മുഴുവൻ മാലിന്യ തുക കണക്കാക്കാൻ പോലും കഴിയുന്നില്ലന്ന്, എംടിഎഫ് പരിസ്ഥിതി വിഭാഗം ചെയർപേഴ്സൺ ലിംഗരാജ് ഉർസ് പറഞ്ഞു.

ഈ മാലിന്യങ്ങളിൽ ഭൂരിഭാഗവും ഓടകളിലേക്കോ ഫ്‌ളൈ ഓവറുകളുടെയോ മെട്രോ പിയറുകളുടെയോ താഴെയുള്ള രാജാക്കലുവെകളിലേക്കോ

ഫുട്പാത്തിലേക്കോ തള്ളുന്നത് മൂലം തെരുവ് മൃഗങ്ങളുടെ ഉപദ്രവം വർദ്ധിപ്പിക്കുമെന്നും മനുഷ്യർക്ക് ഗുരുതരമായ ആരോഗ്യ അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതായും സംഘം പറഞ്ഞു. കഴിഞ്ഞ 2-3 വർഷമായി ഈ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ പതിവായി യോഗം ചേരുന്നതായും സംഘം വ്യക്തമാക്കി. ബിബിഎംപി പരിധിയിൽ ആവശ്യത്തിന് ഭൂമി ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് കണ്ണൂരു വില്ലേജിൽ പ്ലാന്റ് സ്ഥാപിക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us