ബെംഗളൂരു: അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിപദം ലക്ഷ്യമിട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നീക്കങ്ങള്‍ ശക്തമാവുന്നു.
എഴുത്തിയഞ്ചാം പിറന്നാളിന്റെ പേരില്‍ ഒരുമാസം നീളുന്ന പരിപാടികള്‍ ആസൂത്രണം ചെയ്ത് ജനങ്ങളിലേക്ക് ഇറങ്ങാനാണ് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും അനുയായികളും പദ്ധതി ഇടുന്നത്.
കോണ്‍ഗ്രസില്‍ കൂട്ടായ നേതൃത്വമാണെന്നും ഏതൊരാള്‍ക്കും മുഖ്യമന്ത്രിയാകാമെന്ന വാദവുമായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ ഒപ്പമുള്ളവരും രംഗത്ത് ഉണ്ട് . ശിവകുമാറിന്റെ സഹോദരനും ബംഗളൂരു റൂറല്‍ എംപിയുമായ ഡി.കെ. സുരേഷാണ് ഈ വാദം മുന്നോട്ടുവയ്ക്കുന്നത്.
ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പിനെക്കുറിച്ചു നടത്തിയ ചര്‍ച്ചയില്‍ ഇരുനേതാക്കളും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.