മൂന്ന് ബിബിഎംപി എൻജിനീയർമാർക്ക് നോട്ടീസ്

ബെംഗളൂരു: പുതുതായി നിരത്തിയ റോഡുകളിലെ ടാർ അടർന്ന സംഭവത്തിൽ ബിബിഎംപി എൻജിനീയർമാരിൽ മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്. ആർആർ നഗർ എക്‌സിക്യൂട്ടീവ് എൻജിനീയർ എംടി ബാലാജി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എച്ച്‌ജെ രവി, അസിസ്റ്റന്റ് എൻജിനീയർ ഐകെ വിശ്വാസ് എന്നിവർക്കാണ് നോട്ടീസ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ ബിബിഎംപി വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത പലയിടത്തും ടാർ അടർന്നതിനെ തുടർന്ന് നിരവധി റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ ബിബിഎംപിയെ വിമർശിച്ചിരുന്നു.അതിനുകാരണം ബിബിഎംപിയുടെ റോഡ് ഇൻഫ്രാസ്ട്രക്ചർ ഡിപ്പാർട്ട്‌മെന്റ് അശ്രദ്ധയാണെന്ന് സംശയിക്കുന്നത് കൊണ്ടുതന്നെ അവരിൽനിന്നും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതായും പറയുന്നു.

സുതാര്യതയോടെയാണ് പ്രവൃത്തികൾ പൂർത്തിയാക്കിയതെന്നും റോഡുകൾ ശരിയാക്കാൻ ബന്ധപ്പെട്ട കരാറുകാരനോട് ആവശ്യപ്പെടുമെന്നും ബിബിഎംപി സ്‌പെഷ്യൽ കമ്മീഷണർ രാംപ്രസാത് മനോഹർ അറിയിച്ചിരുന്നു. തിങ്കളാഴ്ച ബെംഗളൂരു സന്ദർശിച്ച മോദി 33,000 കോടി രൂപയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.

പ്രധാനമന്ത്രിയുടെ യാത്ര സുഗമമാണെന്ന് ഉറപ്പാക്കാൻ, നാഗർഭാവി, കൊമ്മഘട്ട, കെങ്കേരി, ഹെബ്ബാൾ എന്നിവിടങ്ങളിലെ ഡോ.അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സിന് ചുറ്റുമുള്ള റോഡുകൾ ബിബിഎംപി ടാർ ചെയ്തിരുന്നു. എന്നാൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ ടാർ അടർന്നു, കുഴികൾ പ്രത്യക്ഷപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us