ബെംഗളൂരു : നോർത്ത് ബെംഗളൂരുവിലെ ദാസറഹള്ളിയിലെ രണ്ട് സ്കൂളുകളിൽ നിന്നുള്ള 31 കുട്ടികൾക്ക് കോവിഡ് -19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു. അവരിൽ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങളുള്ളവരാണ്, ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല.
കുട്ടികൾക്ക് കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനായി സ്കൂളുകളിൽ എത്തിയ ബിബിഎംപി സംഘം കുട്ടികളിൽ ചിലർക്ക് നേരിയ ജലദോഷം പോലുള്ള ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് വിദ്യാർത്ഥികളെ പരിശോധയ്ക്ക് വിദേയരാക്കുകയായിരുന്നു. പരിശോധനയിൽ, ചിലർക്ക് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. തുടർന്ന് സംഘം വിദ്യാർത്ഥികളുടെ സഹപാഠികളെ പരിശോധിച്ചപ്പോൾ കൂടുതൽ വിദ്യാർത്ഥികൾക്ക് അണുബാധ കണ്ടെത്തിയതായി ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) കെ വി ത്രിലോക് ചന്ദ്ര പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.