കർണാടക അതീവ ജാഗ്രതയിൽ; മുഖ്യമന്ത്രി

ബെംഗളൂരു : പുറത്താക്കപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമയുടെ പ്രവാചകന്മാർക്കെതിരായ അപകീർത്തികരമായ പരാമർശത്തെ തുടർന്ന്, മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി കർണാടക മുഖ്യമന്ത്രി ശനിയാഴ്ച പറഞ്ഞു.

ഹുബ്ബള്ളിയിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു: “ഡൽഹിയിലും ഉത്തർപ്രദേശിലും നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് പോലീസ് ഉന്നതരുമായി ഉന്നതതല യോഗം ചേർന്നു. നിലവിൽ സംസ്ഥാനത്ത് സ്ഥിതിഗതികൾ സമാധാനപരമാണ്. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ സേനയെ വിന്യസിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

“ഉചിതമായ നടപടികൾ സ്വീകരിക്കാൻ ഞാൻ ഹുബ്ബള്ളി-ധാർവാഡ് പോലീസ് കമ്മീഷണറോടും ധാർവാഡ് എസ്പിയുമായും സംസാരിച്ചു.” മുഖ്യമന്ത്രി പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us