ബെംഗളൂരു: സംസ്ഥാനത്തെ പാഠപുസ്തകങ്ങളിൽ നിന്ന് ഡോ.ബി.ആർ.അംബേദ്കറെയും മറ്റ് പ്രമുഖ വ്യക്തികളെയും കുറിച്ചുള്ള വിവരങ്ങൾ ഇല്ലാതാക്കിയ സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തി കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ. ഒരു സംസ്ഥാന സർക്കാരും ഇത്രയും നിരുത്തരവാദപരമായി പെരുമാറുന്നത് ഞാൻ കണ്ടിട്ടില്ലന്നും ഭരണഘടനയിൽ എല്ലാ മതങ്ങൾക്കും ജാതികൾക്കും ആചാരങ്ങൾക്കും സംസ്‌കാരങ്ങൾക്കും തുല്യാവകാശം നൽകിയിട്ടുണ്ടെന്നും പാഠപുസ്തകങ്ങൾ സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഉത്തരവ് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുരുകമഠം, സിദ്ധഗംഗാ മഠം, പഞ്ചമസാലി മഠം, ആദി ചുഞ്ചനഗിരി മഠം തുടങ്ങി നിരവധി ദർശകർ പാഠപുസ്തകങ്ങളിലെ മാറ്റത്തിനെതിരെ ശബ്ദമുയർത്തുകയും നീതിക്കുവേണ്ടി പോരാടുകയുമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരും ചിന്തകരും സർക്കാരിന്റെ നീക്കത്തിനെതിരെ തെരുവിലിറങ്ങിയതിൽ അവരെ ഞാൻ അഭിനന്ദിക്കുന്നുവെന്നും നിങ്ങളുടെ പോരാട്ടം തുടരുക. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറാം ക്ലാസ് കന്നഡ പാഠപുസ്തകത്തിൽ നിന്ന് ചന്നണ്ണ വാളികറുടെ കവിത നീക്കം ചെയ്തു. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ അംബേദ്കറെ കുറിച്ചുള്ള വിവരങ്ങളും സാമൂഹ്യ പരിഷ്കർത്താക്കളെ കുറിച്ച് പറയുന്നുണ്ട്. എന്നാൽ മുമ്പത്തെ പാഠപുസ്തകത്തിൽ അംബേദ്കറുടെ മാതാപിതാക്കളുടെയും ജന്മസ്ഥലത്തിന്റെയും മറ്റുള്ളവയുടെയും വിശദാംശങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. അംബേദ്കറുടെ സമരങ്ങളായ മഹാദ് സത്യാഗ്രഹം, കലാറാം ക്ഷേത്രപ്രവേശന പ്രസ്ഥാനങ്ങൾ എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ ഇനി പാഠപുസ്തകങ്ങളുടെ ഭാഗമല്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാഠപുസ്തകങ്ങളിലെ തെറ്റുകൾക്ക് ഉത്തരവാദി സർക്കാരാണ്. ബസവണ്ണയും കുവെമ്പുവും ഉൾപ്പടെയുള്ള പല നേതാക്കളുടെ ആശയങ്ങളും ഇത് അട്ടിമറിക്കുകയോ വളച്ചൊടിക്കുകയോ ചെയ്‌തുവെന്നും അദ്ദേഹം ആരോപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.