ഡെലിവറി ചെയ്യാൻ ആളുകളെ കിട്ടാനില്ല, പ്രതിസന്ധിയിലായി കമ്പനികൾ 

ബെംഗളൂരു: ഡെലിവറി ചെയ്യാന്‍ ആളുകളെ കിട്ടാനില്ലാത്തത് ഫുഡ് ഡെലിവറി, ഗ്രോസറി ഡെലിവറി കമ്പനികള്‍ പ്രതിസന്ധിയിൽ ആളുകള്‍ കൂടുതലായി ഓണ്‍ലൈന്‍ ഡെലിവറി കമ്പനികളെയാണ് ആശ്രയിച്ചു വരുന്നത്. സൊമാറ്റോ, സ്വിഗ്ഗി, സെപ്റ്റോ തുടങ്ങി പ്രമുഖ കമ്പനികളെല്ലാം ഡെലിവറി ബോയ്സിന്റെ ലഭ്യത കുറവ് നേരിടുന്നുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട്. ഈ മേഖലയിലെ കമ്പനികളെല്ലാം ഗിഗ് വര്‍ക്കേഴ്സ് എന്നറിയപ്പെടുന്ന ഫ്രീലാന്‍സായി ജോലി ചെയ്യുന്നവരെയാണ് ഡെലിവറി രംഗത്ത് കൂടുതലായും നിയമിച്ചിരുന്നത്. സ്ഥിര ജോലിക്കാരല്ലാത്തതു കൊണ്ടു തന്നെ അവര്‍ക്ക് തൊഴിലാളികളുടേതായ ആനുകൂല്യങ്ങളൊന്നും നല്‍കേണ്ടിയിരുന്നില്ല. എന്നാല്‍ ഇന്ധനവിലയില്‍ ഉണ്ടായ വര്‍ധനവും പണപ്പെരുപ്പം സൃഷ്ടിക്കുന്ന…

Read More

ഐപിഎസ് ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം രേണുകാചാര്യക്കെതിരെയുള്ള അന്വേഷണത്തെ തുടർന്ന്; കോൺഗ്രസ്

ബെംഗളൂരു : മുതിർന്ന ഐപിഎസ് ഓഫീസർ പി.രവീന്ദ്രനാഥ് രാജിവച്ചതിന് പിന്നാലെ, വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ബിജെപി നേതൃത്വത്തിലുള്ള ഭരണകക്ഷിയെ രൂക്ഷമായി വിമർശിച്ച് കർണാടകയിലെ കോൺഗ്രസ് രംഗത്തെത്തി. ഐപിഎസ് ഉദ്യോഗസ്ഥന്റെ രാജി സംസ്ഥാന സർക്കാരിലെ അഴിമതിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആരോപിച്ചു. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് പ്രൊട്ടക്ഷൻ സെൽ രൂപീകരിക്കുന്നതിൽ സർക്കാരിന്റെ അനാസ്ഥ ആരോപിച്ച് മെയ് 10 ചൊവ്വാഴ്ച പി രവീന്ദ്രനാഥ് രാജി സമർപ്പിച്ചിരുന്നു. “രവീന്ദ്രനാഥിന്റെ പ്രസ്താവന പ്രകാരം, അദ്ദേഹം സ്വാധീനമുള്ള കുറച്ച് നേതാക്കൾക്കെതിരെ അന്വേഷിച്ചു, അതിനാൽ അദ്ദേഹത്തെ…

Read More

കർണാടക പഞ്ചഗുസ്തിയിൽ തിളങ്ങി മലയാളി താരം ഷഹിം 

ബെംഗളൂരു : കർണാടക സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ മേഴത്തൂർ സ്വദേശി മുഹമ്മദ് ഷഹീം ഒന്നാം സ്ഥാനം കരസ്ഥമാക്കി .തുടർന്ന് ഈ മാസം 18,19,20 ന് ഗോവയിൽ വച്ച് നടക്കുന്ന ദേശിയ മത്സരത്തിലേക്കും മുഹമ്മദ് ഷഹീം തിരഞ്ഞെടുക്കപ്പെട്ടു. ഒറ്റ കൈകൊണ്ട് 30 സെക്കൻഡിൽ 30 (ONE ARM knuckle)പുഷ്അപ്പും, 30 സെക്കൻഡിൽ 40 ക്ലാപ്പിങ്ങ് പുഷ്അപ്പ് ചെയ്ത് രണ്ട് IB ലോക റെക്കോർഡ് സ്വന്തമാക്കി നാടിൻറെ അഭിമാനമായി മാറിയിരുന്നു ഷഹീം . കൂടാതെ മിസ്റ്റർ പാലക്കാട് MR കേരളയും ആയിട്ടുണ്ട്. വീട്ടുകാരുടെയും സുൃത്തുക്കളുടെയും പിന്തുണയും ഷഹിമിനുണ്ട്…

Read More

ആർ ആർ ആർ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു

തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം തന്നെയായിരുന്നു അതിന് കാരണവും. സിനിമാസ്വാദകരുടെ പ്രിതീക്ഷകള്‍ക്ക് മാറ്റ് കൂട്ടുന്ന തരത്തിലാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനും. മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ആര്‍ആര്‍ആറിന്റെ ഒടിടി റിലീസ് വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മെയ് 20ന് ചിത്രം ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സീ5 പ്ലാറ്റ്ഫോമില്‍ ചിത്രത്തിന്റെ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പുകള്‍ ലഭ്യമാകും. നെറ്റ്ഫ്ലിക്സിലൂടെയാകും ഹിന്ദി പതിപ്പ് റിലീസ് ചെയ്യുക. 650 കോടി…

Read More

കേരളത്തിൽ തക്കാളിപ്പനി: അതിർത്തി ജില്ലകളിൽ ജാഗ്രത പാലിക്കണമെന്ന് കർണാടക

ബെംഗളൂരു : കേരളത്തിലെ കുട്ടികളിൽ നിരവധി തക്കാളിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, മംഗലാപുരം, ഉഡുപ്പി, കുടക്, ചാമരാജ് നഗര, മൈസൂരു തുടങ്ങിയ അതിർത്തി ജില്ലകളിലേക്ക് സംസ്ഥാനത്ത് നിന്ന് ദിവസേന വരുന്ന യാത്രക്കാർക്കെതിരെ ജാഗ്രത പാലിക്കാൻ കർണാടക ആരോഗ്യമന്ത്രി കെ സുധാകർ അധികാരികൾക്ക് നിർദ്ദേശം നൽകി. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സുധാകരൻ ആവർത്തിച്ചു. കേരളത്തിലെ ആര്യങ്കാവ്, അഞ്ചൽ, നെടുവത്തൂർ എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ, മംഗലാപുരം, ഉഡുപ്പി, കുടക്, ചാമരാജ് നഗര, മൈസൂരു എന്നീ അതിർത്തി ജില്ലകളിൽ കേരളത്തിൽ നിന്നുള്ള പ്രതിദിന യാത്രക്കാർക്കെതിരെ ജാഗ്രത…

Read More

കർണാടക എസ് എസ് എൽ സി ഫലം മെയ്‌ 19 ന്

ബെംഗളൂരു: മെയ്‌ 15 ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ച ഇത്തവണത്തെ എസ്എസ്എൽസി ഫലം നാല് ദിവസം വൈകുമെന്ന് പുതിയ റിപ്പോർട്ട്‌. പ്രതീക്ഷിച്ചതിലും വളരെ നേരത്തെ മൂല്യ നിർണയം പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇനിയുള്ള ദിവസങ്ങൾ മൂല്യ നിർണായത്തിലെ ചെറിയ പിഴവുകളും മറ്റും തിരുത്താൻ ചെലവഴിക്കും. പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷുമായി ആലോചിച്ച് ഫലം പ്രസിദ്ധീകരിക്കാനാണ് ബോർഡ് അധികൃതരുടെ തീരുമാനം. മാർച്ച് 28 മുതൽ ഏപ്രിൽ 11 വരെയായിരുന്നു എസ്എസ്എൽസി പരീക്ഷ നടന്നത്. സംസ്ഥാനത്ത് ആകെ 15,387 സ്‌കൂളുകളിൽ നിന്നായി 8.73 ലക്ഷം കുട്ടികളാണ്…

Read More

വിഷാദം അകറ്റാൻ ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ

ചില ഭക്ഷണങ്ങള്‍ വിഷാദരോഗത്തില്‍ നിന്നും ആശ്വാസം നല്‍കുന്നതാണ് എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ഇവ കഴിക്കുന്നത് വിഷാദരോഗത്തെ നിയന്ത്രിക്കാനും അതുവഴി മനസ്സിന് സന്തോഷം നല്‍കാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചില ഭക്ഷണം നമ്മുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും മാനസികാവസ്ഥയെ ശക്തിപ്പെടുത്താനും സന്തോഷിപ്പിക്കാനും സാധിക്കും. അത്തരം ചില ആഹാരങ്ങള്‍ എന്തൊക്കെയെന്നു നോക്കാം. പച്ചിലവര്‍ഗ്ഗങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് വിഷാദത്തിനു ഒരു പരിധി വരെ ശമനം നല്‍കുമെന്നാണ് പറയുന്നത് . ചീര, സലാഡ് ഇലകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ A, C, E,…

Read More

ബെംഗളൂരു സര്‍വ്വകലാശാലയുടെ സിലബസ് കണ്ണൂർ സര്‍വ്വകലാശാല കോപ്പിയടിച്ചതായി പരാതി

കണ്ണൂർ : കണ്ണൂര്‍ സര്‍വകലാശാല ബിബിഎ ആറാം സെമസ്റ്റര്‍ സിലബസ് കോപ്പിയടിച്ചതായി പരാതി . ബെംഗളൂരു സര്‍വ്വകലാശാലയുടെ സ്റ്റോക്ക് ആന്‍ഡ് കമ്മോഡിറ്റി മാര്‍ക്കറ്റ് പേപ്പറിന്റെ സിലബസ് കോപ്പിയടിച്ചതായാണ് പരാതി ഉയരുന്നത്. ചോദ്യപേപ്പര്‍ ആവര്‍ത്തന വിവാദം കെട്ടടങ്ങും മുന്‍പാണ് കണ്ണൂര്‍ സര്‍വകലാശാലക്കെതിരെയുള്ള പുതിയ വിവാദം പുറത്ത് വരുന്നത്. ബെംഗളൂരു സര്‍വകലാശാലയുടെ ബികോം സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് കോഴ്സിലെ സ്റ്റോക്ക് ആന്റ് കമ്മോഡിറ്റി മാര്‍ക്കറ്റ് പേപ്പറിന്റെ സിലബസ് അതേപടി കോപിയടിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല ബിബിഎ ആറാം സെമസ്റ്റര്‍ സ്റ്റോക്ക് ആന്റ് കമോഡിറ്റി മാര്‍ക്കറ്റ് എന്ന പേപ്പറിന്റെ സിലബസ്…

Read More

കേരളത്തിൽ തക്കാളിപ്പനി; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി

ബെംഗളൂരു∙ കേരളത്തിൽ തക്കാളിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അതിർത്തിയിൽ സംസ്ഥാനാന്തര യാത്രക്കാരെ നിരീക്ഷിക്കാൻ നിർദേശം നൽകി. മംഗളൂരു, ഉഡുപ്പി, കുടക്, ചാമരാജ്നഗർ, മൈസൂരു എന്നിവിടങ്ങളിലെ അതിർത്തി ചെക്പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കാനാണ് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ നിർദേശം നൽകിയട്ടുള്ളത്. ആര്യങ്കാവ്, അഞ്ചൽ, നെടുവത്തൂർ തുടങ്ങിയ ഇടങ്ങളിലാണ് തക്കാളിപ്പനി കണ്ടെത്തിയത്. എന്നാൽ തക്കാളിപ്പനിയ്ക്ക് കോവിഡുമായി ബന്ധമില്ലെന്നും എന്നാൽ, ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൂടാതെ കുട്ടികളുടെ ദേഹത്തും മറ്റും ചുവന്നു തുടുത്ത പാടുകളുണ്ടായാൽ ഉടനടി ജില്ലാ ആരോഗ്യ അധികൃതരെ വിവരമറിയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു

Read More

ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തി ബെംഗളൂരു നഗരം

ബെംഗളൂരു: അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ബെംഗളൂരുവില്‍ ഏറ്റവും കൂടിയ തണുപ്പ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. ഇക്കഴിഞ്ഞ 22 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തണുപ്പുള്ള ദിവസമായിരുന്നു ഇന്നലെ . ചൊവ്വാഴ്ച ബെംഗളൂരുവില്‍ പെയ്ത മഴയില്‍ താപനില 24.3 ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയിലേക്ക് കുറയുകയായിരുന്നു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ബെംഗളൂരു നഗരത്തില്‍ 3.5 മില്ലിമീറ്റര്‍ മഴയും ശക്തമായ കാറ്റും ഉണ്ടായി. ഇതിനു പുറമേ അന്തരീക്ഷം മേഘാവൃതമായ രീതിയിലാണ് കാണപ്പെട്ടത്. താപനില 21.9 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും 20.2 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. അതേസമയം, വരുന്ന 24…

Read More