ന്യൂഡൽഹി: മൂത്രത്തിൽ നിന്നും ബിയർ ഉണ്ടാക്കാമെന്ന് കണ്ടെത്തലുമായി ശാസ്ത്രലോകം. മൂത്രത്തിൽ നിന്ന് മാത്രമല്ല ഏത് മലിന ജലത്തിൽ നിന്നും ബിയർ ഉണ്ടാക്കമത്രേ..
സാധാരണ ഗതിയില്‍ അമിതമായി വെള്ളം കുടിക്കുന്നതുവഴി ആളുകള്‍ക്ക് മൂത്രമൊഴിക്കാനുള്ള പ്രവണത കൂടുതലാണ്.
ബിയര്‍ കഴിച്ചാലുള്ള അവസ്ഥയും അങ്ങനെ തന്നെ. കാരണം ബിയറില്‍ 90 ശതമാനവും വെള്ളമായത് കൊണ്ടാണ് അത്തരം പ്രവണത തോന്നുന്നത്.
ഇപ്പോഴിതാ മൂത്രത്തില്‍നിന്നും ബിയര്‍ നിര്‍മിച്ചു തുടങ്ങിയിരിക്കുന്നു. 90 ശതമാനവും വെള്ളമടങ്ങിയ ബിയര്‍ വഴി ഉണ്ടാവുന്ന ജലനഷ്ടം പരിഹരിക്കാനാണ് ഇത്തരമൊരു രീതി പ്രചാരത്തില്‍ വന്നതെന്നാണ് അറിയുന്നത്.
സിംഗപൂര്‍ ആണ് മൂത്രത്തില്‍ നിന്നും ബിയര്‍ ഉണ്ടാക്കിയിരിക്കുന്നത്. അവിടുത്തെ കടകളില്‍ ഇപ്പോള്‍ ഈ ബിയര്‍ ലഭ്യമാണ്. ഗംഭീരമാണ് രുചിയെന്നാണ് കഴിച്ചവരുടെ അഭിപ്രായം. ന്യൂബ്രൂ എന്ന പേരിലാണ് പുതിയ ബിയര്‍ സിംഗപ്പൂരില്‍ വിപണിയിലിറക്കിയത്. ജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് സിംഗപൂര്‍ ദേശീയ ജല ബോര്‍ഡ് പറയുന്നത്.
മൂത്രത്തില്‍നിന്നും ബിയര്‍ ഉണ്ടാക്കുന്നതിന്റെ പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനമാണ്. ഇതുമൂലം ലോകത്തെ അനേകം പ്രദേശങ്ങളെ അതിവേഗം തരിശുഭൂമിയാക്കുന്നു. ആഫ്രികയിലെ അനേകം രാജ്യങ്ങള്‍ മഴ കിട്ടാതെ കൊടുംവരള്ചയുടെ വക്കിലാണ്. ഭൂമിയിലെ ജലസമ്പത്ത് അതിവേഗം തീരുന്നതായാണ്, ഐക്യരാഷ്ട്ര സഭ തന്നെ മുന്നറിയിപ്പ് നല്‍കുന്നത്. വെള്ളത്തിന്റെ അമിത ഉപയോഗം കുറച്ചു കൊണ്ടുവന്നാലേ ഇനിയുള്ള കാലം പിടിച്ചുനില്ക്കാന് കഴിയൂ എന്നും യു എന്‍ തന്നെ മുന്നറിയിപ്പ് നല്കിയിരിക്കുന്നു.
ഈ സാഹചര്യത്തിലാണ് സിംഗപൂരിലെ ദേശീയ ജലബോര്‍ഡ് മൂത്രത്തില്‍നിന്നും ബിയര്‍ ഉണ്ടാക്കാനുള്ള ആലോചന തുടങ്ങിയത്. നേരത്ത തന്നെ ഇവിടെ മലിനജലം ശുദ്ധീകരിച്ച് നിരവധി കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്കും എയര്‍ കണ്ടിഷനിംഗ് ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിച്ചു കൊണ്ടിരുന്ന ഈ സംസ്കരിച്ച ജലം, ഇപ്പോള്‍ ബിയര്‍ നിര്‍മാണത്തിന് കൂടി ഉപയോഗിച്ചിരിക്കുകയാണ് സിംഗപൂര്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.